നിങ്ങളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിലാണോ? എങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ കേന്ദ്രസര്‍ക്കാരിന്റെ 2.3 ലക്ഷം പലിശ സബ്‌സിഡിയോടെ സ്വപ്‌ന ഗൃഹം സ്വന്തമാക്കാം. തകര്‍ച്ച നേരിടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങളുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയിലാണോ? എങ്കില്‍  അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ
കേന്ദ്രസര്‍ക്കാരിന്റെ 2.3 ലക്ഷം പലിശ സബ്‌സിഡിയോടെ സ്വപ്‌ന ഗൃഹം സ്വന്തമാക്കാം. തകര്‍ച്ച നേരിടുന്ന റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊര്‍ജം നല്‍കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന പദ്ധതി ഇക്കഴിഞ്ഞ മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇതിന്റെ കാലാവധി ഇപ്പോള്‍ ഒരു വര്‍ഷം കൂടി നീട്ടിയിരിക്കുകയാണ്. കൊറോണ ഉത്തജക പാക്കേജിന്റെ ഭാഗമായാണ് പദ്ധതി നീട്ടിയിരിക്കുന്നത്.

1600-2000 ചതുരശ്ര അടി

ADVERTISEMENT

രണ്ട് സ്‌കീമുകളാണ് ഇതിന് കീഴില്‍ വരുന്നത്. ആറ് മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 1600 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയ ഉള്ള വീട് നിര്‍മ്മിക്കാന്‍ നാല് ശതമാനം പലിശ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പദ്ധതിയാണ്. ഒന്‍പത് ലക്ഷം രൂപയാണ് വായ്പ എടുക്കാവുന്ന തുക. ഈ സ്‌കീമില്‍ 2.35 ലക്ഷം രൂപ പലിശ സബ്‌സിഡിയായി നല്‍കും.

അധിക തുകയ്ക്ക് സാധാരണ പലിശ

ADVERTISEMENT

12 മുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കുള്ളതാണ് രണ്ടാം സ്‌കീം. 2000 ചതുരശ്ര അടി വീട് നിര്‍മിക്കാന്‍ മൂന്ന് ശതമാനം പലിശ സബ്‌സിഡിയായി കേന്ദ്രസര്‍ക്കാര്‍ നല്‍കും. 12 ലക്ഷം രൂപ വരെ വായ്പയെടുക്കാം. 2.3 ലക്ഷം രൂപ പലിശ സബ്‌സിഡിയായി അക്കൗണ്ടിലെത്തും. 20 വര്‍ഷമാണ് വായ്പയുടെ കാലാവധി. കൂടുതല്‍ വായ്പ വേണമെങ്കില്‍ അതിന് സാധാരണ പലിശ നല്‍കേണ്ടി വരും.

യഥാര്‍ഥ പലിശ 3-4 ശതമാനം മാത്രം

ADVERTISEMENT

കൊറോണയുടെ സാമ്പത്തിക അനിശ്ചിതാവസ്ഥയുണ്ടെങ്കിലും വീട് വാങ്ങാന്‍/ പണിയാന്‍ ഉദേശിക്കുന്നവര്‍ക്ക് തികച്ചും ആദായകരമാണ് കേന്ദ്ര സര്‍ക്കാരിന്റെ അഫോഡബിള്‍ ഹൗസിംഗ് സ്‌കീം. പ്രത്യേകിച്ച് സാധനസമഗ്രികളുടെ വിലയും വായ്പ പലിശയും കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍. നിലവില്‍ ഏതാണ്ടെല്ലാ ബാങ്കുകളിലും ഭവന വായ്പ പലിശ എട്ട് ശതമാനത്തില്‍ താഴെയാണ്. പല ബാങ്കുകളും 7.5 ശതമാനത്തിന് വരെ വായ്പ നല്‍കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഈ പദ്ധതിയുടെ ഗുണഭോക്താവയാല്‍ 9-12 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3-4 ശതമാനം പലിശ നിരക്കേ വരുന്നുള്ളു.റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തകര്‍ച്ചയെ തുടര്‍ന്നുണ്ടായിട്ടുള്ള വിലയിടിവും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള നിര്‍മാണ സാമഗ്രികളുടെ വിലക്കുറവും മുകളില്‍ പറഞ്ഞ സര്‍ക്കാര്‍ സ്‌കീമിന്റെ ആകര്‍ഷകത്വവുമെല്ലാം കൊറോണ കാലത്തും സ്വന്തം വീടെന്ന സ്വപ്‌നം താലോലിക്കുന്നവര്‍ക്ക് അനുകൂല ഘടകങ്ങളാണ്.