മുതിർന്ന പൗരന്മാര്ക്ക് അധിക പലിശ പദ്ധതിയിൽ ചേരാൻ 7 ദിവസം കൂടി
പലിശ നിരക്ക് കുറഞ്ഞതോടെ നിക്ഷേപ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പല ബാങ്കുകളും അധിക വരുമാന കവചമൊരുക്കിയിരുന്നു. കൂടുതല്‍ പലിശ നല്കുന്ന സ്പെഷ്യല്‍ സ്കീം പ്രഖ്യാപിച്ചാണ് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് വരുമാന നഷ്ടത്തിന് കവചമൊരുക്കിയത്. എസ് ബി ഐ പ്രഖ്യാപിച്ച വി

പലിശ കുറഞ്ഞതോടെ നിക്ഷേപ വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പല ബാങ്കുകളും അധിക വരുമാന കവചമൊരുക്കിയിരുന്നു. കൂടുതല്‍ പലിശ നല്കുന്ന സ്പെഷ്യല്‍ സ്കീം പ്രഖ്യാപിച്ചാണ് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് വരുമാന നഷ്ടത്തിന് കവചമൊരുക്കിയത്. എസ് ബി ഐ പ്രഖ്യാപിച്ച വി കെയര്‍ പദ്ധതി ഇതിന്റെ ഭാഗമായിരുന്നു. ഇതു പോലെ തന്നെ ബാങ്ക് ഓഫ് ബറോഡ, എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്കുകളും മുതിര്‍ന്ന പൗരന്മാര്ക്കായി പലിശ നിരക്ക് കൂടിയ പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചു. എസ് ബി ഐ യുടെ പദ്ധതി കാലാവധി ഈ 31 ന് അവസാനിക്കുമായിരുന്നു എങ്കിലും മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. അതേ സമയം മറ്റ് ബാങ്കുകളുടേത് ഡിസംബര്‍ 31ന് അവസാനിക്കും. മുതിര്‍ന്ന പൗരന്മാര്ക്കുള്ള സാധാരണ അധിക പലിശയായ അര ശതമാനത്തിന് പുറമെ മറ്റൊരു മുക്കാല്‍ ശതമാനം മുതല്‍ ഒരു ശതമാനം വരെ പലിശ കൂടി ഇത്തരം പദ്ധതികളില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. വിശദ വിവരങ്ങള്‍ ഇവയാണ്.
ഐ സി ഐ സി ഐ
ബാങ്കിന്റെ ഈ പ്രത്യേക പദ്ധതി 'ഗോള്‍ഡന്‍ ഇയേഴ്സ്' എന്നാണ് അറിയപ്പെടുന്നത്. സാധാരണ ഉള്ള അധിക നിരക്കിന് പുറമേ .8 ശതമാനം കൂടുതല്‍ പലിശ ഈ സ്കീമില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഐ സി ഐ സി ഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 6.3 ശതമാനമാണ് പലിശ. .
ബി ഒ ബി
ബാങ്ക് ഓഫ് ബറോഡയുടെ പ്രത്യേക സ്കീം ഒരു ശതാനം പലിശ അധികം വാഗ്ദാനം ചെയ്യുന്നുണ്ട്. അഞ്ച് മുതല്‍ 10 വര്‍ഷം വരെ മുതിര്‍ന്ന പൗരന്മാര് ഈ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 6.25 ശതമാനം പലിശ ലഭിക്കും. .
എച്ച് ഡി എഫ് സി
സീനിയര്‍ സിറ്റിസണ്‍ കെയര്‍ എന്നാണ് പദ്ധതിയുടെ പേര്. സാധാരണ മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്നതിലും മുക്കാല്‍ ശതമാനം പലിശ ഇവിടെ കൂടുതലുണ്ട്. 6.25 ശതമാനമാണ് ഈ നിരക്ക്.
English Summary : Special Scheme for Senior Citizen Bank deposit will come to an end in Dec 31