ശ്രദ്ധിക്കണേ, ജൂലായ് ഒന്നു മുതല്‍ എസ് ബി ഐ സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിക്കും
രാജ്യത്തെ മുന്തിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ ജൂലായ് ഒന്നു മുതല്‍ സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിക്കും. എടിഎം ല്‍ കൂടിയുള്ള പണമിടപാട്, ബാങ്ക് ശാഖകളില്‍ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകള്‍ക്ക് നല്‍കുന്ന ചെക്ക് ബുക്ക് എന്നിവയിലെല്ലാം സര്‍വീസ് ചാര്‍ജുകള്‍ക്ക് ജൂലായ് ഒന്നു മുതല്‍

പൊതുമേഖലാ ബാങ്കായ എസ് ബി ഐ ജൂലായ് ഒന്നു മുതല്‍ സര്‍വീസ് ചാര്‍ജുകള്‍ പരിഷ്‌കരിക്കും. എടിഎമ്മിൽ കൂടിയുള്ള പണമിടപാട്, ബാങ്ക് ശാഖകളില്‍ നിന്നും നേരിട്ട് നടത്തുന്ന പണകൈമാറ്റം, അക്കൗണ്ടുടമകള്‍ക്ക് നല്‍കുന്ന ചെക്ക് ബുക്ക് എന്നിവയിലെല്ലാം സര്‍വീസ് ചാര്‍ജുകള്‍ക്ക് ജൂലായ് ഒന്നു മുതല്‍ മാറ്റങ്ങളുണ്ടാകും.
എസ് ബി ഐ യുടെ സീറോ ബാലന്‍സ് അഥവാ ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് (ബി എസ് ബി ഡി) അക്കൗണ്ടുകള്‍ സമൂഹത്തിലെ താഴെ കിടയിലുള്ളവര്‍ക്ക് ഫീസില്ലാതെ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഈ അക്കൗണ്ടുകളിലെ വിവിധ സേവനങ്ങള്‍ക്കാണ് പുതിയ ചാര്‍ജ് ബാധകം.
പണം പിന്‍വലിക്കല്‍
ഇത്തരം അക്കൗണ്ടുടമകള്‍ക്ക് മാസത്തില്‍ നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. എടിഎമ്മില്‍ നിന്നും കൗണ്ടറില്‍ നിന്ന് പിന്‍വലിക്കുന്നതുള്‍പ്പെടെയാണിത്. ഇതില്‍ കൂടുതലായാല്‍ ഒരോ തവണ പിന്‍വലിക്കുമ്പോഴും 15 രൂപയും ജി എസ് ടിയും നല്‍കേണ്ടി വരും.
ചെക്ക് ബുക്ക്
സാധാരണ നിലയില്‍ ബി എസ് ബി ഡി അക്കൗണ്ടുടമകള്‍ക്ക് 10 ചെക്ക് ലീഫുകളാണ് സൗജന്യമായി ബാങ്ക് അനുവദിക്കുക. കൂടുതല്‍ വാങ്ങിയാല്‍ ഫീസ് നല്‍കണം. അധികമായി വാങ്ങുന്ന 10 ലീഫിന് 40 രൂപയും ജി എസ് ടി യും നല്‍കേണ്ടി വരും. ലീഫിന്റെ എണ്ണം 25 ആണെങ്കില്‍ 75 രൂപയും ജി എസ് ടിയുമാണ് നല്‍കേണ്ടത്. അടിയന്തര സാഹചര്യത്തില്‍ നല്‍കേണ്ടി വരുന്ന ചെക്ക് ബുക്കുകള്‍ക്ക് 10 എണ്ണത്തിന് 50 രൂപയും ജി എസ് ടിയും നല്‍കണം.
English Summary: SBI will Revise BSBD Account Service Charge from July First