എസ് ബി ഐയിലെ ഇടപാടുകൾ നേരിട്ടാണെങ്കിൽ ഇത്രയും ചാർജീടാക്കും
ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ ബി ഐയുടെ ഉപഭോക്താക്കൾ ഓൺലൈനായി ചെയ്യുന്ന 5 ലക്ഷം രൂപ വരെയുള്ള ഐ എം പി എസ് ഇടപാടുകൾക്ക് സേവന നിരക്കൊന്നും നൽകേണ്ടതില്ല. ഇതിൽ മൊബൈൽ ബാങ്കിങ് , യോനോ ആപ്പ് വഴിയുള്ള ഇടപാടുകളും ഉൾപ്പെടുന്നു.ഫെബ്രുവരി ഒന്ന് മുതൽ ഈ നിരക്കുകൾ നിലവിൽ വന്നു. എസ്ബിഐ ഐഎംപിഎസ് ചാർജുകൾ -

എസ് ബി ഐയുടെ ഉപഭോക്താക്കൾ ഓൺലൈനായി ചെയ്യുന്ന 5 ലക്ഷം രൂപ വരെയുള്ള ഐ എം പി എസ് ഇടപാടുകൾക്ക് സർവീസ് ചാർജ് നൽകേണ്ടതില്ല. ഇതിൽ മൊബൈൽ ബാങ്കിങ്, യോനോ ആപ്പ് വഴിയുള്ള ഇടപാടുകളും ഉൾപ്പെടുന്നു. എന്നാൽ നേരിട്ടുള്ള ഓഫ് ലൈൻ സേവനങ്ങൾക്ക് താഴെ പറയുന്ന നിരക്കുകൾ ഈടാക്കും
എസ്ബിഐ ഐഎംപിഎസ് ചാർജുകൾ - ഓഫ്‌ലൈൻ മോഡ്
∙1,000 രൂപ വരെ: ചാർജ് ഇല്ല
∙1000 രൂപയ്ക്കു മുകളിലും 10000 രൂപ വരെ : 2 രൂപ സേവന നിരക്ക് +ജി എസ് ടി
∙10,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെ: 4 രൂപ സേവന നിരക്ക് + ജിഎസ്ടി
∙1,00,000 രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെ: 12 രൂപ സേവന നിരക്ക് + ജിഎസ്ടി
∙2,00,000 രൂപയ്ക്ക് മുകളിലും 5,00,000 രൂപ വരെയും (പുതിയ സ്ലാബ്): 20 രൂപ സേവന നിരക്ക് + ജിഎസ്ടി
എസ്ബിഐ എൻ ഇഎഫ് ടി സേവന നിരക്കുകൾ — ഓഫ്‌ലൈൻ മോഡ്
∙10,000 രൂപ വരെ: 2 രൂപ സേവന നിരക്ക് + ജിഎസ്ടി
∙10,000 രൂപയ്ക്ക് മുകളിലും 1,00,000 രൂപ വരെ: 4 രൂപ സേവന നിരക്ക് + ജിഎസ്ടി
∙1,00,000/- രൂപയ്ക്ക് മുകളിലും 2,00,000 രൂപ വരെയും: 12 രൂപ സേവന നിരക്ക് + ജിഎസ്ടി
∙2,00,000 രൂപയ്ക്ക് മുകളിൽ: 20 രൂപ സേവന നിരക്ക് + ജിഎസ്ടി
എസ്ബിഐ ആർടിജിഎസ് സേവന നിരക്കുകൾ — ഓൺലൈൻ മോഡ്
5 ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽപ്പോലും, യോനോ ആപ്പ് ഉൾപ്പെടെ ഇന്റർനെറ്റ് അല്ലെങ്കിൽ മൊബൈൽ ബാങ്കിങ് വഴി നടത്തുന്ന ആർടിജിഎസ് ഇടപാടിന് സേവന ചാർജോ ജിഎസ്ടിയോ ഈടാക്കില്ല.
ആർടിജിഎസ് സേവന നിരക്കുകൾ — ഓഫ്‌ലൈൻ മോഡ്
200,000 രൂപക്ക് മുകളിലും 500000 രൂപ വരെ : 20 രൂപ സേവന നിരക്ക് +ജി എസ് ടി
5,00,000 രൂപയ്ക്ക് മുകളിൽ: 40 രൂപ സേവന നിരക്ക് + ജിഎസ്ടി
എസ് ബി ഐ റിക്കറിങ് ഡെപോസിറ്റിന്റെ പലിശ നിരക്കുകളും പുതുക്കിയിട്ടുണ്ട്. 5.1 ശതമാനം മുതൽ 5.4 ശതമാനം വരെയാണ് പുതുക്കിയ നിരക്കുകൾ.
English Summary : SBI Service Charges Revised