എടിഎം കാർഡുണ്ടെങ്കിൽ ഉറപ്പാക്കാം, 20 ലക്ഷം രൂപ വരെ സൗജന്യ ഇൻഷുറൻസ് പരിരക്ഷ
ഡെബിറ്റ് കാർഡ് അഥവാ എടിഎം കാർഡിൽ ഉടമയ്ക്കു സൗജന്യമായി പഴ്സനൽ ആക്സിഡന്റ് കവർ, പഴ്സനൽ എയർ ആക്സിഡന്റ് കവർ എന്നിവ ലഭ്യമാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയോ മരണം തന്നെ സംഭവിക്കുകയോ ചെയ്താൽ 20 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന തരത്തിലാണ് പോളിസി. അപകടം സംഭവിക്കുന്നതിനു 90 ദിവസം മുൻപെങ്കിലും

ഡെബിറ്റ് കാർഡ് അഥവാ എടിഎം കാർഡിൽ ഉടമയ്ക്കു സൗജന്യമായി പഴ്സനൽ ആക്സിഡന്റ് കവർ, പഴ്സനൽ എയർ ആക്സിഡന്റ് കവർ എന്നിവ ലഭ്യമാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേൽക്കുകയോ മരണം തന്നെ സംഭവിക്കുകയോ ചെയ്താൽ 20 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന തരത്തിലാണ് പോളിസി. അപകടം സംഭവിക്കുന്നതിനു 90 ദിവസം മുൻപെങ്കിലും എടിഎമ്മിലോ കടകളിൽനിന്നോ ഇ–കൊമേഴ്സ് സൈറ്റുകളിൽനിന്നോ സാധനങ്ങൾ വാങ്ങിയോ കാർഡ് ഉപയോഗിച്ചിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
പഴ്സനൽ ആക്സിഡന്റ് കവർ
അടിസ്ഥാന കവറേജുകളിലൊന്നാണിത്. കാർഡ് ഉടമയ്ക്ക് ആകാശത്തിൽ വച്ചല്ലാതെ ഏതുതരം അപകടത്തിൽ മരണം സംഭവിച്ചാലും ഈ കവറേജ് ലഭിക്കും. ആകാശയാത്രയിൽ മരണപ്പെട്ടാൽ ലഭിക്കുന്ന പഴ്സനൽ എയർ ആക്സിഡന്റ് കവറേജും മിക്ക കാർഡിനുമുണ്ട്. പക്ഷേ, കാർഡ് ഉപയോഗിച്ചു എയർ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണമെന്നു മാത്രം.
വിവിധ ബാങ്കുകളുടെ വിവിധതരം ഡെബിറ്റ് കാർഡുകൾക്കു വ്യത്യസ്ത തുകയുടെ പരിരക്ഷയാണു ലഭിക്കുന്നത്. അക്കൗണ്ട് ഉള്ള ബാങ്കിൽ നേരിട്ട് അന്വേഷിച്ചാൽ നിങ്ങളുടെ കാർഡിന്റെ കവറേജിനെക്കുറിച്ചു കൃത്യമായി മനസ്സിലാക്കാനാകും. പൊതുമേഖലാ ബാങ്ക് എസ്ബിഐയുടെ വിവിധ ഡെബിറ്റ് കാർഡുകളുടെ വിശദവിവരങ്ങൾ പട്ടികയായി ഇതോടൊപ്പം കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുക. ബാങ്ക് വെബ്‌സൈറ്റിനെ ആധാരമാക്കിയുള്ളതാണ് ഈ വിവരങ്ങൾ.
സാലറി അക്കൗണ്ട് ഉടമയ്ക്ക് പർച്ചേസ് പ്രൊട്ടക്‌ഷൻ കവറേജിൽ പ്രത്യേക പരിഗണനയുണ്ട്. എല്ലാ മാസ്റ്റർ/വീസ കാർഡുകൾക്കും 2,00,000 രൂപ വരെ കവറേജ് ലഭിക്കും. ഒരു അക്കൗണ്ടിലെ ഒരു കാർഡിനേ എല്ലാ ആനുകൂല്യങ്ങളും ഉണ്ടാകൂ. അതായത്, കൂടുതൽ കാർഡുകളുണ്ടെങ്കിലും ഒരെണ്ണത്തിനേ കവറേജ് കിട്ടൂ. ഇതുകൂടാതെ, തിരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ് കാർഡുകൾക്കു ചില ആഡ് ഓൺ കവറേജും ലഭ്യമാണ്.
ഫാമിലി ട്രാൻസ്പോർട്ടേഷൻ
പഴ്സനൽ ആക്സിഡന്റ് ക്ലെയിമിൽ അടുത്ത കുടുംബാംഗങ്ങളെ ആശുപത്രിയിലേക്കു കൊണ്ടുപോകാനും കാർഡ് ഉടമയുടെ മൃതദേഹം വീട്ടിലെത്തിക്കാനും അടക്കം 50,000 രൂപ വരെ നൽകും. ഡൊമസ്റ്റിക്, ഇന്റർനാഷനൽ വിമാനയാത്രകളിൽ ബാഗേജ് നഷ്ടമായാൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ചു ബുക്ക് ചെയ്ത ടിക്കറ്റാണെങ്കിൽ 25,000 രൂപ വരെ കവറേജ് കിട്ടും.
റുപേ കാർഡ് ആണെങ്കിൽ
അപകടം മൂലം മരിക്കുകയോ പൂർണ വൈകല്യം സംഭവിക്കുകയോ ചെയ്താൽ ഇൻഷുറൻസിന് അർഹതയുണ്ട്. അപകടത്തിനു 30 ദിവസം മുൻപെങ്കിലും കാർഡ് ഉപയോഗിച്ചിരിക്കണം. എസ്ബിഐ റുപ്പെ കാർഡിനു (പ്ലാറ്റിനം ഡെബിറ്റ് കാർഡ്) ₨ 2,00,000 വരെ കവറേജ് ലഭിക്കും. 90 ദിവസത്തിനുള്ളിൽ എസ്ബിഐ റുപേ ഡെബിറ്റ് കാർഡുകൾ മറ്റു ബാങ്കുകളുമായി സാമ്പത്തികമായതും അല്ലാത്തതുമായ ഇടപാടുകൾക്ക് ഉപയോഗിച്ചിരിക്കണം.
28–8–2018 മുൻപുള്ള പിഎംജെഡിവൈ റുപേ കാർഡുകൾക്ക് 10,000 രൂപയും ശേഷമുള്ളവയ്ക്ക് 2,00,000 രൂപയും പഴ്സനൽ ആക്സിഡന്റ് കവറേജ് ലഭിക്കും.
വാങ്ങുന്നവയ്ക്കും കവറേജ്
ഡെബിറ്റ് കാർഡ് ഉപയോഗിച്ചു സാധനങ്ങൾ വാങ്ങുമ്പോൾ അവയ്ക്കും കിട്ടും പർച്ചേസ് പ്രൊട്ടക്‌ഷൻ കവറേജ്. വാങ്ങി 90 ദിവസത്തിനകം വീട് കുത്തിത്തുറന്നോ വാഹനത്തിൽവച്ചോ കളവു പോയാൽ പരിരക്ഷ ലഭിക്കും. നശിക്കുന്ന സാധനങ്ങൾ, ആഭരണങ്ങൾ, വിലകൂടിയ കല്ലുകൾ എന്നിവയ്ക്കു പരിരക്ഷ ഉണ്ടാകില്ല.
English Summary : ATM Cards will Give Free Insurnce Coverage