ലയനത്തിന് ശേഷം എച് ഡി എഫ് സി ആഗോളതലത്തിൽ അമേരിക്കൻ, ചൈനീസ് ബാങ്കുകൾക്ക് ഭീഷണി ഉയർത്തുമോ?
ലയന ശേഷം HDFC ലോകത്തിലെ വലിയൊരു ബാങ്കുകളിൽ ഒന്നായി തീരുമെന്ന് റിപ്പോർട്ട്. ഇത് ആഗോളതലത്തിൽ വലിയ അമേരിക്കൻ, ചൈനീസ് വായ്പാ ദാതാക്കൾക്ക് ഒരു പുതിയ വെല്ലുവിളിയായിരിക്കും ഉയർത്തുക. എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന്റെയും അതിന്റെ മാതൃസ്ഥാപനമായ ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെയും

ലയന ശേഷം HDFC ലോകത്തിലെ വലിയ ബാങ്കുകളിൽ ഒന്നായി തീരുമെന്ന് റിപ്പോർട്ട്. ഇത് ആഗോളതലത്തിൽ വലിയ അമേരിക്കൻ, ചൈനീസ് വായ്പാ ദാതാക്കൾക്ക് ഒരു പുതിയ വെല്ലുവിളിയായിരിക്കും ഉയർത്തുക. എച്ച്‌ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന്റെയും അതിന്റെ മാതൃസ്ഥാപനമായ ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന്റെയും (എച്ച്ഡിഎഫ്‌സി) കൂട്ടുകെട്ട്, ജെപി മോർഗൻ ചേസ് ആൻഡ് കോ, ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന ലിമിറ്റഡ്, ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ എന്നിവയ്‌ക്ക് പിന്നിൽ നാലാം സ്ഥാനത്തേക്ക് ആഗോളതലത്തിൽ എത്തിച്ചിരിക്കുകയാണ്. ബ്ലൂംബെർഗ് ഡാറ്റ പ്രകാരം ഏകദേശം 172 ബില്യൺ ഡോളറാണ് ഇതിന്റെ മൂല്യം. ജൂലൈ 1 മുതൽ ലയനം പ്രാബല്യത്തിൽ വരുന്നതോടെ, പുതിയ എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്ഥാപനത്തിന് ഏകദേശം 120 ദശലക്ഷം ഉപഭോക്താക്കളുണ്ടാകും. അത് ജർമ്മനിയിലെ ജനസംഖ്യയേക്കാൾ കൂടുതലാണ്. ഇത് ബ്രാഞ്ച് ശൃംഖലയെ 8,300-ലധികം ആക്കി ഉയർത്തുകയും 177,000-ലധികം ജീവനക്കാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യും.
HSBC ഹോൾഡിങ്സ് Plc, Citigroup Inc എന്നിവയുൾപ്പെടെയുള്ള ബാങ്കുകളെക്കാൾ ഉയരത്തിലായിരിക്കും ലയനത്തിന് ശേഷം എച്ച്ഡിഎഫ്സി യുടെ സ്ഥാനം. ലയനത്തിന് ശേഷം HDFC ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവയെ പിന്നിലാക്കും.
എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിരമായി നിക്ഷേപങ്ങൾ നേടുന്നതിൽ മറ്റുള്ള ബാങ്കുകളേക്കാൾ ഇപ്പോൾ തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഉപഭോക്താക്കൾ കൂടുന്നതോടെ കൂടുതൽ വായ്‌പകൾ കൊടുക്കാനാകും. ഇത് വീണ്ടും ബാങ്കിന്റെ ബിസിനസ് പതിന്മടങ്ങ് വളർത്താൻ സഹായിക്കും.
English Summary : HDFC Merger and World's Biggest Banks