സ്ഥിര നിക്ഷേപമാണോ ലക്ഷ്യം എങ്കില്‍ ഒന്നും നോക്കേണ്ട എസ്.ബി.ഐ. അമൃത് കലാശ് മികച്ചൊരു നിക്ഷേപ മാര്‍ഗമാണ്. ഇപ്പോള്‍ നിക്ഷേപിച്ചല്‍ ഭാവിയില്‍ വലിയ നേട്ടമാണ് ഈ പദ്ധതിയില്‍ ഒളിഞ്ഞിരിക്കുന്നത്. അമൃത് കലാശ് എസ്ബിഐ ഫെബ്രുവരി 15 ന് അവതരിപ്പിച്ച 2 കോടി രൂപയ്ക്ക് താഴെയുള്ള പ്രത്യേക സ്ഥിര നിക്ഷേപ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ഥിര നിക്ഷേപമാണോ ലക്ഷ്യം? എങ്കില്‍ ഒന്നും നോക്കേണ്ട എസ്ബി ഐ അമൃത് കലശ് മികച്ചൊരു നിക്ഷേപ മാര്‍ഗമാണ്. ഇപ്പോള്‍ നിക്ഷേപിച്ചല്‍ ഭാവിയില്‍ വലിയ നേട്ടമാണ് ഈ പദ്ധതിയില്‍ ഒളിഞ്ഞിരിക്കുന്നത്.

അമൃത് കലാശ്

ADVERTISEMENT

എസ്ബിഐ ഫെബ്രുവരി 15 ന് അവതരിപ്പിച്ച 2 കോടി രൂപയ്ക്ക് താഴെയുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് അമൃത് കലശ്. നിലവില്‍ ഡിസംബര്‍ 31 വരെ ഇത് ലഭ്യമാക്കിയിട്ടുണ്ട്. എസ്ബിഐ ശാഖയില്‍ നിന്നോ യോനോ ആപ്പ് വഴിയോ നിക്ഷേപം ആരംഭിക്കാം.

പലിശ

ADVERTISEMENT

400 ദിവസം കാലാവധിയുള്ള പദ്ധതിയില്‍ നിക്ഷേപിക്കുന്ന സാധാരണക്കാരന് 7.10 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മുതിര്‍ന്ന് പൗരന്മാര്‍ക്ക് ഇത് 7.60 ശതമാനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ നിന്ന് നിക്ഷേപത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്.

പിന്‍വലിക്കല്‍

ADVERTISEMENT

നിക്ഷേപം കാലാവധിക്ക് മുന്‍പ് പിന്‍വലിച്ചാല്‍ അകാല പിന്‍വലിക്കല്‍ ചാര്‍ജ് നല്‍കണം. 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 0.50 ശതമാനവും 5 ലക്ഷത്തിന് മുകളിലാണെങ്കില്‍ 1 ശതമാനവും ചാര്‍ജ് ഈടാക്കും. നിക്ഷേപത്തിന്റെ പലിശ വരുമാനത്തിന് സ്രോതസില്‍ നിന്നുള്ള നികുതിയും ഈടാക്കും.

ഉയര്‍ന്ന പലിശ ആര്‍ക്കൊക്കെ

എന്‍ആര്‍ഐ റുപ്പീ ടേം ഡെപ്പോസിറ്റുകള്‍, പുതിയതും പുതുക്കുന്നതുമായ ടേം ഡെപ്പോസിറ്റുകള്‍ എന്നിവ അമൃത് കലശ് പദ്ധതിക്ക് കീഴില്‍ ആരംഭിക്കാം. ടേം ഡെപ്പോസിറ്റുകള്‍ക്ക് പ്രതിമാസ, ത്രൈമാസ, അര്‍ധ വാര്‍ഷിക ഇടവേളകളില്‍ പലിശ ലഭിക്കും. പ്രത്യേക ടേം ഡെപ്പോസിറ്റുകളില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമാണ് പേഔട്ട് ഉണ്ടാവുക.

English Summary : SBI Amut Kalash FD Offers Attracive Interest Rate