കടം വാങ്ങുന്നയാൾ ഒരു ലോണിന്റെ പൂർണ്ണമായ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം എല്ലാ സ്വത്ത് രേഖകളും തിരിച്ചുകൊടുക്കാനും രജിസ്റ്റർ ചെയ്ത ചാർജുകൾ നീക്കം ചെയ്യാനും റിസർവ് ബാങ്ക്, ബാങ്കുകളോടും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി.തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വായ്പയെടുക്കുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടം വാങ്ങുന്നയാൾ വായ്പ പൂർണ്ണമായും തിരിച്ചടച്ചു കഴിഞ്ഞാൽ 30 ദിവസത്തിനകം ഈട് വെച്ച എല്ലാ സ്വത്ത് രേഖകളും തിരിച്ചുകൊടുക്കാന്‍  റിസർവ് ബാങ്ക്  ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വായ്പാ രേഖകൾ തിരികെ നൽകിയില്ലെങ്കിൽ  കാലതാമസമുണ്ടാക്കുന്ന ഓരോ ദിവസത്തിനും 5,000 രൂപ നിരക്കിൽ നഷ്ടപരിഹാരം നൽകണമെന്ന് ആർബിഐ വിജ്ഞാപനത്തിൽ അറിയിച്ചു. വായ്പ എടുത്ത ശേഷം തിരിച്ചടവ് കഴിഞ്ഞാൽ പോലും ബാങ്കുകളും, മറ്റ് ധനകാര്യ സ്ഥാപനങ്ങളും രേഖകൾ  കൈവശം  വയ്ക്കുന്നതിനെതിരെ പല പരാതികളും ഉയർന്ന സാഹചര്യത്തിലാണ് ആർബിഐ ഈ തീരുമാനം കൈകൊണ്ടത്. 2023 ഡിസംബർ 1നോ അതിന് ശേഷമോ ഒറിജിനൽ സ്ഥാവര ജംഗമ വസ്‌തു രേഖകൾ റിലീസ് ചെയ്യുന്ന എല്ലാ കേസുകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമാകുമെന്ന് ആർബിഐ അറിയിച്ചു.

വായ്പക്കാരന്റ്റെ  ആകസ്മികമായ മരണത്തെ തുടർന്ന് , നിയമപരമായ അവകാശികൾക്ക് ഒറിജിനൽ സ്വത്ത് രേഖകൾ തിരികെ നൽകുന്നതിന് കൃത്യമായ ഒരു നടപടിക്രമം വേണം. അത്തരം നടപടിക്രമങ്ങൾ ഉപഭോക്തൃ വിവരങ്ങൾക്കായുള്ള മറ്റ്  നയങ്ങളും നടപടിക്രമങ്ങളും വായ്പ കൊടുക്കുന്ന ധനകാര്യ സ്ഥാപനത്തിന്റെ   വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. 

ADVERTISEMENT

∙ഈട് നൽകിയ രേഖകൾ നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്താൽ പുതിയ രേഖ തരപ്പെടുത്താൻ ബാങ്ക് ഉപഭോക്താവിനെ സഹായിക്കുകയും ചെലവുകൾ വഹിക്കുകയും വേണം.

∙ രേഖ നഷ്ടപ്പെടുകയാണെങ്കിൽ നടപടികൾ പൂർത്തിയാക്കാനായി ധനകാര്യ സ്ഥാപനങ്ങൾക്ക് 30 ദിവസം കൂടി അധികമായി അനുവദിക്കും. അതായത് വായ്പ തിരിച്ചടച്ചിട്ട് 60 ദിവസം കഴിഞ്ഞും രേഖകൾ മടക്കി നൽകിയില്ലെങ്കിൽ പ്രതിദിനം 5000 രൂപ നഷ്ടപരിഹാരം നൽകണം.

ADVERTISEMENT

∙ വായ്പ നൽകുമ്പോൾ തന്നെ ഈട് രേഖകൾ തിരികെകിട്ടാനുള്ള സമയ പരിധിയും സ്ഥലവും ഇത് സംബന്ധിച്ച രേഖകളിൽ ബാങ്ക് വ്യക്തമാക്കണം

English Summary : RBI Directions on Return Of Documents after Loan Repayment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT