ആ മൂന്നക്ക നമ്പർ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും! വേണ്ടത് അൽപ്പം കരുതലും ആസൂത്രണവും
നിങ്ങളുടെ വായ്പാജീവിതം സുഗമമാക്കാൻ ക്രെഡിറ്റ് സ്കോർ കൂടിയേ തീരൂ. ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്ന ആ മൂന്നക്ക നമ്പർ നിങ്ങളുടെ വായ്പായോഗ്യതയാണ് കാണിക്കുന്നത്. അതായത് ആ മൂന്നക്ക നമ്പർ നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ പൂർത്തിയാക്കുന്നതിന് കൂടിയേ തീരു. നിങ്ങൾ ഒരു വായ്പയ്ക്ക് അപക്ഷിക്കുമ്പോൾ നിങ്ങളുടെ
നിങ്ങളുടെ വായ്പാജീവിതം സുഗമമാക്കാൻ ക്രെഡിറ്റ് സ്കോർ കൂടിയേ തീരൂ. ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്ന ആ മൂന്നക്ക നമ്പർ നിങ്ങളുടെ വായ്പായോഗ്യതയാണ് കാണിക്കുന്നത്. അതായത് ആ മൂന്നക്ക നമ്പർ നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ പൂർത്തിയാക്കുന്നതിന് കൂടിയേ തീരു. നിങ്ങൾ ഒരു വായ്പയ്ക്ക് അപക്ഷിക്കുമ്പോൾ നിങ്ങളുടെ
നിങ്ങളുടെ വായ്പാജീവിതം സുഗമമാക്കാൻ ക്രെഡിറ്റ് സ്കോർ കൂടിയേ തീരൂ. ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്ന ആ മൂന്നക്ക നമ്പർ നിങ്ങളുടെ വായ്പായോഗ്യതയാണ് കാണിക്കുന്നത്. അതായത് ആ മൂന്നക്ക നമ്പർ നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ പൂർത്തിയാക്കുന്നതിന് കൂടിയേ തീരു. നിങ്ങൾ ഒരു വായ്പയ്ക്ക് അപക്ഷിക്കുമ്പോൾ നിങ്ങളുടെ
നിങ്ങളുടെ വായ്പാ ജീവിതം സുഗമമാക്കാൻ ക്രെഡിറ്റ് സ്കോർ കൂടിയേ തീരൂ. ക്രെഡിറ്റ് സ്കോർ സൂചിപ്പിക്കുന്ന ആ മൂന്നക്ക നമ്പർ നിങ്ങളുടെ വായ്പായോഗ്യതയാണ് കാണിക്കുന്നത്. അതായത് ആ മൂന്നക്ക നമ്പർ നിങ്ങളുടെ ജീവിതാഭിലാഷങ്ങൾ പൂർത്തിയാക്കുന്നതിന് കൂടിയേ തീരു. നിങ്ങൾ ഒരു വായ്പയ്ക്ക് അപക്ഷിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് വായ്പ നൽകണോ വേണ്ടയോ എന്ന കാര്യം ബാങ്കുകൾ നിശ്ചയിക്കുന്നത്. വായ്പാ തിരിച്ചടവ് ചരിത്രം, എത്ര ക്രെഡിറ്റ് കാർഡുകൾ നിങ്ങൾ ഉപയോഗിക്കുന്നു, എത്ര വായ്പകൾ മാസം തിരിച്ചടയ്ക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ വായ്പ നൽകുന്ന കാര്യത്തിൽ ബാങ്കുകൾ കണക്കിലെടുക്കാറുണ്ട്. സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ്, ഹൈമാർക്ക് എന്നിവയാണ് ഇന്ത്യയിൽ ക്രെഡിറ്റ് സ്കോർ കണക്കാക്കുന്ന കമ്പനികൾ.
ഉത്തരവാദിത്തമുള്ള കടമെടുക്കല്‍
നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നതിന് ഉത്തരവാദിത്തമുള്ള കടമെടുക്കലും ഉൽസാഹത്തോടെയുള്ള സാമ്പത്തിക മാനേജ്മെന്റും ആവശ്യമാണ്. വായ്പ തുകയുടെ തെറ്റായ ഉപയോഗം മൂലം വീണ്ടും വീണ്ടും ഉയരുന്ന ബാധ്യതയിലൂടെ ക്രെഡിറ്റ് സ്‌കോർ തകരുമെന്നതിൽ സംശയമില്ല. ഫലമോ ചെലവേറിയ മോശപ്പെട്ട വായ്പകൾക്കു പിന്നാലെ പോകാൻ നാം നിർബന്ധിതരാകേണ്ടി വരും. ഇത് വായ്പാശേഷി വീണ്ടും തകർക്കുകയേ ഉള്ളു. സാമ്പത്തികമായി ഉത്തരവാദിത്തമുള്ളവരായിരിക്കുക എന്നതിനർത്ഥം സാമ്പത്തിക മാനേജ്മെന്റ്, അതിന്റെ നിരീക്ഷണം, നിയന്ത്രണം എന്നിവങ്ങനെയുള്ള വസ്തുതകളിൽ ശ്രദ്ധ ചെലുത്തുക എന്നതു കൂടിയാണ്.
എത്രയാണ് നല്ല ക്രെഡിറ്റ്സ്കോർ?
സിബിലിന്റെ രീതിയനുസരിച്ച് 300 മുതൽ 900 വരെയാണ് സ്കോർ കണക്കാക്കുന്നത്. ഇത് 750 നു മുകളിലാണെങ്കിൽ സ്കോർ നല്ലതാണെന്ന് കണക്കാക്കും. അതായത് ഇത്രയും സ്കോർ ഉള്ളവർക്ക് പലിശ നിരക്കിൽ ഇളവുകളുൾപ്പെടെ വായ്പയ്ക്ക് അർഹതയുണ്ട് എന്നാണ് കാണിക്കുന്നത്. സ്കോർ കൂടുന്തോറും മികച്ച നിലയിൽ വായ്പ നേടുന്നതിനുള്ള നിങ്ങളുടെ വിലപേശൽ ശേഷി കൂടുന്നു. ഒരു പ്രധാന കാര്യം ക്രെഡിറ്റ് സ്കോർ എപ്പോഴും ഒരേ പോലെ ആയിരിക്കില്ല. നിലവിൽ സ്കോർ കുറവാണെങ്കിലും അത് കൃത്യമായി തിരിച്ചടച്ച് സ്കോർ വർധിപ്പിക്കാനാകും. അതായത്, നിങ്ങളുടെ തിരിച്ചടവ് സംബന്ധമായ പെരുമാറ്റം ഒന്നു മാത്രമാണ് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നിർണ്ണയിക്കുന്നതിനുള്ള ഒരു സുപ്രധാന ഘടകം.
എങ്ങനെ സ്കോർ മെച്ചപ്പെടുത്താം?
വായ്പ എടുത്തിട്ടുള്ളവർ ഇടയ്ക്ക് ക്രെഡിറ്റ് റിപ്പോർട്ട് വിശകലനം ചെയ്യുക എന്നത് പ്രധാനമാണ്. റിപ്പോർട്ട് ഇങ്ങനെ പരിശോധിക്കുന്നത് കൃത്യമല്ലാത്തവ തിരിച്ചറിയാൻ സഹായിക്കും, ആരോഗ്യകരമായ ക്രെഡിറ്റ് സ്കോർ നിലനിർത്താനും സമയബന്ധിതമായ തർക്ക പരിഹാരത്തിനും ഇത് സഹായിക്കുകയും ചെയ്യും. ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ്. അതിൽ എന്തെങ്കിലും പിശകുകൾ കയറിക്കൂടിയാലും സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് സ്കോറുകൾ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും എല്ലാ ക്രെഡിറ്റ് കുടിശികകളും കൃത്യസമയത്ത് തിരിച്ചടയ്ക്കുക തന്നെ വേണം. അതിൽ കുടിശികയുള്ള വായ്പാതവണകൾ അടച്ചു തീർക്കുന്നതിന് പ്രത്യേകം മുൻഗണന നൽകണം. കാരണം ക്രെഡിറ്റ് സ്കോർ കണക്കാക്കുന്ന വേളയിൽ എത്ര കുടിശിക ഉണ്ടെന്നതും പ്രധാനമാണ്. തിരിച്ചടവ് മുടങ്ങാതിരിക്കാൻ ഓട്ടോ ഡെബിറ്റ്, അലേർട്ട് പോലുള്ള സൗകര്യങ്ങളൊക്കെ ഉപയോഗിക്കാം.
ക്രെഡിറ്റ് കാർഡ് ഓഫർ ചെയ്യുന്ന പരിധിയുടെ 30 ശതമാനം മാത്രം ക്രെഡിറ്റ് ലിമിറ്റ് ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്. എത്രയായാലും വായ്പ തിരിച്ചടയ്ക്കേണ്ടി വരുമെന്ന ചിന്ത എപ്പോഴുമുണ്ടായിരിക്കണം.
ഒരേസമയം പല വായ്പകളെടുക്കാൻ ശ്രമം നടത്തുന്നതും പല ക്രെഡിറ്റ് കാർഡുകളെടുക്കുന്നതും അത്ര നല്ല പ്രവണതയല്ല. നിങ്ങൾ വായ്പ എടുക്കാൻ ഓടിനടക്കുകയാണെന്ന തോന്നൽ നിങ്ങള്‍ക്ക് കുറഞ്ഞ തിരിച്ചടവ് ശേഷിയേയുള്ളുവെന്ന് വിളിച്ചു പറയുന്നതിന് തുല്യമാണ്. ഇത് സ്കോർ കുറയാൻ കാരണമാകും. വായ്പകളൊക്കെയൊന്ന് വിലയിരുത്തി തിരിച്ചടവ് കാര്യക്ഷമമാക്കി അധിക ബാധ്യതകൾ ഒഴിവാക്കാനുള്ള ശ്രമമുണ്ടായാൽ ഉറപ്പായും ക്രെഡിറ്റ് സ്കോർ അതിനനുസരിച്ച് മെച്ചപ്പെടന്നതായിരിക്കും. പല വായ്പകളെല്ലാം കൂടി ഒരുമിച്ചാക്കുന്നതും ബുദ്ധിപൂർവമായ തീരുമാനമാണ്. തിരിച്ചടവ് എളുപ്പമാകുമെന്ന് മാത്രമല്ല, കുറഞ്ഞ സ്കോർ മെച്ചപ്പെടുത്താനും അത് സഹായിക്കും.
കൃത്യമായ ഇടവേളകളിൽ അടയ്ക്കുന്നത് സ്കോർ വർധിപ്പിക്കുമെങ്കിലും നേരത്തെ അടച്ചു തീർക്കുന്നത് സ്കോർ ഉയരാൻ സഹായിക്കില്ല.ഒരു വായ്പ എടുത്തിട്ട് അത് അടയ്ക്കാനായി മറ്റൊന്ന് എടുക്കുന്നത് സ്കോർ മോശമാക്കും.
ഒറ്റ ദിവസം കൊണ്ട് ഇതെല്ലാം ശരിയാക്കാമെന്ന് കരുതേണ്ട. ക്ഷമയോടെയുള്ള ആസൂത്രണവും കൃത്യമായ തിരിച്ചടവും ഒക്കെ സ്കോർ മെച്ചപ്പെടുത്താൻ സഹായിക്കും. നല്ല ക്രെഡിറ്റ് സ്കോർ നല്ല ഭാവിയിലേക്കുള്ള നിക്ഷേപമാണ്, അത് ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യാം!