ജൻധൻ യോജനയ്ക്ക് 10-ാം പിറന്നാൾ; കേരളത്തിൽ 64 ലക്ഷം പേർ, അക്കൗണ്ടിൽ 2,828 കോടി രൂപ
ഗ്രാമീണ മേഖലയിലാണ് ജൻധൻ യോജനയിൽ 67 ശതമാനം അക്കൗണ്ടുകളും. മൊത്തം അക്കൗണ്ടുകളിൽ 55.6 ശതമാനവും (29.56 കോടി) വനിതകളുടേതാണ് എന്ന പ്രത്യേകതയുമുണ്ട്. ജൻധൻ യോജനയ്ക്ക് നേട്ടങ്ങളേറെയുണ്ടെങ്കിലും പോരായ്മകളുമുണ്ട്.
ഗ്രാമീണ മേഖലയിലാണ് ജൻധൻ യോജനയിൽ 67 ശതമാനം അക്കൗണ്ടുകളും. മൊത്തം അക്കൗണ്ടുകളിൽ 55.6 ശതമാനവും (29.56 കോടി) വനിതകളുടേതാണ് എന്ന പ്രത്യേകതയുമുണ്ട്. ജൻധൻ യോജനയ്ക്ക് നേട്ടങ്ങളേറെയുണ്ടെങ്കിലും പോരായ്മകളുമുണ്ട്.
ഗ്രാമീണ മേഖലയിലാണ് ജൻധൻ യോജനയിൽ 67 ശതമാനം അക്കൗണ്ടുകളും. മൊത്തം അക്കൗണ്ടുകളിൽ 55.6 ശതമാനവും (29.56 കോടി) വനിതകളുടേതാണ് എന്ന പ്രത്യേകതയുമുണ്ട്. ജൻധൻ യോജനയ്ക്ക് നേട്ടങ്ങളേറെയുണ്ടെങ്കിലും പോരായ്മകളുമുണ്ട്.
എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി 2014 ഓഗസ്റ്റ് 28ന് കേന്ദ്ര സർക്കാർ തുടക്കമിട്ട സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് പദ്ധതിയായ പ്രധാനമന്ത്രി ജൻധൻ യോജനയ്ക്ക് (പിഎംജെഡിവൈ/PMJDY) ഇന്ന് 10-ാം പിറന്നാൾ. സാമ്പത്തിക ഉൾപ്പെടുത്തലിന്റെ (ഫിനാൻഷ്യൽ ഇൻക്ലൂഷൻ/Financial Inclusion) ഭാഗമായി ഓരോ പൗരനും ബാങ്കിങ് സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയിൽ ഈ മാസം 14 വരെയുള്ള കണക്കുപ്രകാരം 53.12 കോടി ഇന്ത്യക്കാർ അംഗങ്ങളാണ്.
അതായത്, പദ്ധതി വഴി ബാങ്ക് അക്കൗണ്ട് സ്വന്തമാക്കിയവർ 53.12 കോടിപ്പേർ. ഇവരുടെ അക്കൗണ്ടിൽ ആകെയുള്ള തുക (അക്കൗണ്ട് ബാലൻസ്) 2.31 ലക്ഷം കോടി രൂപ. ഇവരിൽ 36.14 കോടിപ്പേർക്ക് റൂപേ കാർഡും (Rupay Card) ലഭ്യമാക്കിയിട്ടുണ്ട്. രാജ്യത്ത് ഒട്ടുമിക്ക സംസ്ഥാനങ്ങളും 99 ശതമാനത്തിലധികം കവറേജ് പദ്ധതിയിൽ നേടിയിട്ടുണ്ടെന്നതും നേട്ടമാണ്.
ഗ്രാമീണ മേഖലയിലാണ് ജൻധൻ യോജനയിൽ 67 ശതമാനം അക്കൗണ്ടുകളും. മൊത്തം അക്കൗണ്ടുകളിൽ 55.6 ശതമാനവും (29.56 കോടി) വനിതകളുടേതാണ് എന്ന പ്രത്യേകതയുമുണ്ട്. പൊതുമേഖലാ ബാങ്കുകളിലാണ് അക്കൗണ്ടുകളിൽ 78 ശതമാനവും; 18.6% ഗ്രാമീൺ ബാങ്കുകളിലും (റീജണൽ റൂറൽ ബാങ്കുകൾ). റൂപേ കാർഡ് വഴിയുള്ള പണമിടപാടുകൾ 2018-19ൽ 2,338 കോടിയായിരുന്നെങ്കിൽ 2023-24ൽ 16,443 കോടിയായി. ഡിജിറ്റൽ പണമിടപാടുകളിൽ റൂപേ കാർഡിന്റെ പ്രസക്തി ഇത് വ്യക്തമാക്കുന്നു.
ഗുണവും പോരായ്മകളും
ജൻധൻ യോജനയ്ക്ക് നേട്ടങ്ങളേറെയുണ്ടെങ്കിലും പോരായ്മകളുമുണ്ട്. മൊത്തം അക്കൗണ്ടുകളിൽ 8.4 ശതമാനത്തിലും ബാലൻസ് ഇപ്പോഴും പൂജ്യം. 20 ശതമാനം അക്കൗണ്ടുകൾ ഉപയോഗിക്കാതെ നിർജീവവുമാണ്. അതേസമയം, ജൻധൻ അക്കൗണ്ട് അക്കൗണ്ട് ഉടമകൾക്ക് റൂപേ കാർഡിൽ രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് (അനുവദിച്ച വായ്പയ്ക്ക് പുറമേ അധികമായി നേടാവുന്ന തുക) സൗകര്യവുമുണ്ട്.
കേരളത്തില്‍ 64 ലക്ഷം പേർ
സംസ്ഥാനത്ത് 63.83 ലക്ഷം പേർക്ക് ജൻധൻ അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടുകളിലായി മൊത്തം ബാലൻസ് 2,828.30 കോടി രൂപയും. അതായത്, ശരാശരി അക്കൗണ്ട് ബാലൻസ് 4,431 രൂപ. 35.38 ലക്ഷം പേർക്കാണ് റൂപേ കാർഡുള്ളത്. സംസ്ഥാനത്തെ 45.85 ലക്ഷം കുടുംബങ്ങളിൽ 100 ശതമാനവും ബാങ്ക് അക്കൗണ്ട് ഉള്ളവയാണ്. 14 ജില്ലകളിലെ 100 ശതമാനം വാർഡുകളിലും ജൻജൻ അക്കൗണ്ട് ഉടമകളുണ്ട്.
9.45 കോടി അക്കൗണ്ടുകളുമായി ജൻധൻ അക്കൗണ്ടുകളിൽ ഒന്നാംസ്ഥാനത്ത് ഉത്തർപ്രദേശാണ്. 48,757 കോടി രൂപയാണ് ഉത്തർപ്രദേശിലെ ജൻധൻ അക്കൗണ്ടുകളിലെ മൊത്തം ബാലൻസ്. ലക്ഷദ്വീപാണ് ഏറ്റവും പിന്നിൽ. ആകെ അക്കൗണ്ടുടമകൾ 9,526 പേർ; അക്കൗണ്ടിലെ ബാലൻസ് 17.35 കോടി രൂപയും. 19,999 പേർക്ക് ജൻധൻ അക്കൗണ്ടുണ്ടെങ്കിലും 24.85 കോടി രൂപ മാത്രം ആകെ ബാലൻസുമായി ലഡാക്കാണ് ലക്ഷദ്വീപിന് തൊട്ടടുത്തുള്ളത്.