'ഇടവേള' കഴിഞ്ഞു; സ്വർണത്തിന് വീണ്ടും വില കൂടി, നികുതിയടക്കം ഇന്ന് വില ഇങ്ങനെ
വില കുറഞ്ഞുനിൽക്കുമ്പോൾ അത് പ്രയോജനപ്പെടുത്തി മുൻകൂർ ബുക്ക് (അഡ്വാൻസ് ബുക്കിങ്) ചെയ്യുന്നത് ഗുണം ചെയ്യും. ഒട്ടുമിക്ക മുൻനിര ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ആഭരണ പ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും നിരാശ നൽകി സ്വർണ വില വീണ്ടും ഉയർന്ന് തുടങ്ങി. ഇന്ന് കേരളത്തിൽ ഗ്രാമിന് 20 രൂപ ഉയർന്ന് വില 6,715 രൂപയായി. 160 രൂപ വർധിച്ച് 53,720 രൂപയാണ് പവൻ വില. നാലുദിവസം തുടർച്ചയായി മാറ്റമില്ലാതെ നിന്നശേഷമാണ് ഇന്ന് വില കൂടിയത്.
കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 15 രൂപ ഉയർന്ന് 5,555 രൂപയിലെത്തി. അതേസമയം, വെള്ളി വില ഗ്രാമിന് 93 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് വില കൂടിയത് എന്തുകൊണ്ട്?
രാജ്യാന്തര വിപണിയിലെ വില വർധനയാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഔൺസിന് ശരാശരി 2,510 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇന്ന് 2,528 ഡോളർ വരെ കയറിയത് കേരളത്തിലെ വിലയെ സ്വാധീനിച്ചു. നിലവിൽ രാജ്യാന്തര വില 2,515 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ടെങ്കിലും വില വൈകാതെ കുതിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ.
ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ അമേരിക്ക അടുത്തമാസത്തോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചാൽ കടപ്പത്രങ്ങളുടെ ആദായനിരക്കും (യുഎസ് സർക്കാരിന്റെ ട്രഷറി ബോണ്ട് യീൽഡ്) ഡോളറിന്റെ മൂല്യവും കുറയും. ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപമൊഴുകാൻ വഴിവയ്ക്കും. സ്വർണ വിലയും ഉയരും.
ഇസ്രയേൽ-ഹിസ്ബുല്ല, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങൾക്ക് ശമനമില്ലാത്തതും ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കംകൂട്ടും. കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ 2,532 ഡോളറാണ് രാജ്യാന്തര വിപണിയിലെ റെക്കോർഡ്.
ആഭരണം വാങ്ങേണ്ടവർ എന്ത് ചെയ്യണം?
വില കുറഞ്ഞുനിൽക്കുമ്പോൾ അത് പ്രയോജനപ്പെടുത്തി മുൻകൂർ ബുക്ക് (അഡ്വാൻസ് ബുക്കിങ്) ചെയ്യുന്നത് ഗുണം ചെയ്യും. ഒട്ടുമിക്ക മുൻനിര ജ്വല്ലറികളും മുൻകൂർ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത്, ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണം സ്വന്തമാക്കാം എന്നതാണ് നേട്ടം. വിവാഹാവശ്യത്തിന് ഉൾപ്പെടെ വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഇത് ഗുണകരമാണ്. ഒരുമാസം മുതൽ ഒരുവർഷം വരെ ബുക്കിങ് കാലാവധി മിക്ക ജ്വല്ലറികളും അനുവദിക്കുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ 10-20% തുക മുൻകൂർ നൽകിയാണ് ബുക്ക് ചെയ്യാനാവുക.
ഇന്നൊരു പവൻ ആഭരണ വില
53,720 രൂപയാണ് ഇന്നൊരു പവന് വില. എന്നാൽ ഈ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. ഇതോടൊപ്പം പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും നൽകണം. മൂന്ന് ശതമാനം ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർത്ത് കുറഞ്ഞത് 57,980 രൂപ കൊടുത്താൽ ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാമായിരുന്നു.
ഇന്നത് 58,153 രൂപയായി ഉയർന്നിട്ടുണ്ട്. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ബ്രാൻഡഡ് ആഭരണങ്ങൾക്ക് പണിക്കൂലി 20-30% വരെയുമാകാം.