മള്‍ട്ടികാപ് ഫണ്ടുകള്‍- ഓരോ നിക്ഷേപകനും ആവശ്യമായ സമഗ്ര സവിശേഷതകള്‍
തെരഞ്ഞെടുക്കാന്‍ നിരവധിയുള്ളത് ഓഹരികളിലെ നിക്ഷേപത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പുതിയ നിക്ഷേപകരേയും സ്ഥിരം നിക്ഷേപകരേയും ചിന്താക്കുഴപ്പത്തിലാക്കാറുണ്ട്. ഇത്തരം ആശങ്കകളുള്ളവര്‍ക്കു സഹായകമാകുന്നതും ലളിതമായ തീരുമാനങ്ങളെടുക്കാന്‍ വഴിയൊരുക്കുന്നതുമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍. സ്മാര്‍ട്ട് ആയ നിക്ഷേപ
തെരഞ്ഞെടുക്കാന്‍ നിരവധിയുള്ളത് ഓഹരികളിലെ നിക്ഷേപത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പുതിയ നിക്ഷേപകരേയും സ്ഥിരം നിക്ഷേപകരേയും ചിന്താക്കുഴപ്പത്തിലാക്കാറുണ്ട്. ഇത്തരം ആശങ്കകളുള്ളവര്‍ക്കു സഹായകമാകുന്നതും ലളിതമായ തീരുമാനങ്ങളെടുക്കാന്‍ വഴിയൊരുക്കുന്നതുമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍. സ്മാര്‍ട്ട് ആയ നിക്ഷേപ
തെരഞ്ഞെടുക്കാന്‍ നിരവധിയുള്ളത് ഓഹരികളിലെ നിക്ഷേപത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പുതിയ നിക്ഷേപകരേയും സ്ഥിരം നിക്ഷേപകരേയും ചിന്താക്കുഴപ്പത്തിലാക്കാറുണ്ട്. ഇത്തരം ആശങ്കകളുള്ളവര്‍ക്കു സഹായകമാകുന്നതും ലളിതമായ തീരുമാനങ്ങളെടുക്കാന്‍ വഴിയൊരുക്കുന്നതുമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍. സ്മാര്‍ട്ട് ആയ നിക്ഷേപ
തിരഞ്ഞെടുക്കാന്‍ നിരവധിയുള്ളത് ഓഹരികളിലെ നിക്ഷേപത്തെ കുറിച്ചു ചിന്തിക്കുമ്പോള്‍ പുതിയ നിക്ഷേപകരേയും സ്ഥിരം നിക്ഷേപകരേയും ചിന്താക്കുഴപ്പത്തിലാക്കാറുണ്ട്. ഇത്തരം ആശങ്കകളുള്ളവര്‍ക്കു സഹായകമാകുന്നതും ലളിതമായ തീരുമാനങ്ങളെടുക്കാന്‍ വഴിയൊരുക്കുന്നതുമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍. സ്മാര്‍ട്ട് ആയ നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇക്കാലത്ത് നിങ്ങളുടെ പണത്തെ വളര്‍ത്താനുള്ള ലളിതവും ശക്തവുമായ മാര്‍ഗമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍ പ്രദാനം ചെയ്യുന്നത്. മള്‍ട്ടികാപ് ഫണ്ടുകള്‍ എന്താണെന്നും അവ എങ്ങനെയാണ് നിങ്ങളുടെ നിക്ഷേപങ്ങളുടെ സുപ്രധാന ഘടകമാകുന്നതെന്നും നമുക്കു പരിശോധിക്കാം.
മള്‍ട്ടികാപ് ഫണ്ടുകളെ മനസിലാക്കാം
സെബി നിയന്ത്രിക്കുന്നതും കുറഞ്ഞത് 75 ശതമാനം നിക്ഷേപമെങ്കിലും ഓഹരികളിലും ഓഹരി അനുബന്ധനിക്ഷേപങ്ങളിലും വകയിരുത്തുന്നതും 25 ശതമാനം വീതമെങ്കിലും ലാര്‍ജ്, മിഡ്, സ്‌മോള്‍ കാപുകളില്‍ ഉള്ളതുമായ പദ്ധതികളെയാണ് മള്‍ട്ടികാപ് ഫണ്ടുകളായി നിര്‍ണയിച്ചിട്ടുള്ളത്.
വിവിധ വിപണി ഘട്ടങ്ങളിലുള്ള വിവിധ വിഭാഗം ഓഹരികളുള്ള ബാസ്‌ക്കറ്റുകള്‍ പോലെയാണ് ഈ ഫണ്ടുകള്‍. പഴങ്ങളുടെ മാര്‍ക്കറ്റില്‍ നിന്നു നിങ്ങള്‍ ആപ്പിളുകളോ (ലാര്‍ജ് കാപ് ഓഹരികള്‍) വാഴപ്പഴമോ (മിഡ്കാപ് ഓഹരികള്‍) മുന്തിരിയോ (സ്‌മോള്‍കാപ് ഓഹരികള്‍) വാങ്ങുന്നതിനു പകരം ഇവ മൂന്നും ചേര്‍ത്ത് ഒരു ബാസ്‌ക്കറ്റില്‍ വാങ്ങുന്നതിനെ കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ. ഇതാണ് മള്‍ട്ടികാപ് ഫണ്ട്. ഒരൊറ്റ പദ്ധതിയിലൂടെ വിപണിയുടെ മൂന്നു ഘട്ടങ്ങളിലുള്ള ഓഹരികളിലും നിക്ഷേപിക്കാന്‍ ഇതു നിങ്ങള്‍ക്കു വഴിയൊരുക്കുന്നു.
എല്ലാ നിക്ഷേപകര്‍ക്കും അനുയോജ്യം
ഓഹരികളുടെ ലോകത്തുള്ള എല്ലാ നിക്ഷേപകര്‍ക്കും അനുയോജ്യമാണ് എന്നതാണ് മള്‍ട്ടികാപ് ഫണ്ടുകളുടെ സവിശേഷത. ആശങ്കകളുള്ള നിക്ഷേപകര്‍ക്ക് തങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയ വിപണി അവസരങ്ങളെ കുറിച്ചുള്ള ആശ്വാസമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍. കാരണം അവ എല്ലാ വിപണി ഘട്ടങ്ങളിലും നിക്ഷേപം നടത്തുന്നു. ആശയക്കുഴപ്പമുള്ള നിക്ഷേപകര്‍ക്ക് വിവിധ ഘട്ടങ്ങളിലുള്ളവയില്‍ നിക്ഷേപം നടത്തുന്നതു വഴി നിക്ഷേപം വകയിരുത്തുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കാനാവുകയും തികച്ചും വൈവിധ്യവല്‍കൃതമായ നിക്ഷേപം പ്രദാനം ലഭ്യമാക്കുകയും ചെയ്യുന്നു. അതിവേഗ വളര്‍ച്ചയ്ക്കായി കൂടുതല്‍ നഷ്ടസാധ്യതകള്‍ വഹിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ ഈ മിശ്രിതത്തിലെ ചെറിയ കമ്പനികള്‍ നിങ്ങള്‍ക്ക് ഗണ്യമായ വളര്‍ച്ചാ അവസരങ്ങള്‍ നല്‍കും. വിവിധ വിപണി ഘട്ടങ്ങളിലായി വൈവിധ്യവല്‍ക്കരിക്കുന്നതിനാല്‍ ഈ ഫണ്ടുകള്‍ നഷ്ടസാധ്യതകളും കുറക്കുന്നു.
വിപണിയുടെ ഗതിയുടെ നേട്ടം ലഭ്യമാക്കുന്നു
എല്ലാ വിപണി ഘട്ടങ്ങളുടേയും നേട്ടം പ്രയോജനപ്പെടുത്താനാവുന്നു എന്നതാണ് മള്‍ട്ടികാപ് ഫണ്ടുകളുടെ മുഖ്യ നേട്ടങ്ങളിലൊന്ന്. ചടുലമായ വിപണി ഘട്ടങ്ങളിലൂടെ മികച്ച രീതിയില്‍ നീങ്ങാന്‍ ഇതു സഹായകമാകും. ചില വിപണി ചക്രങ്ങളില്‍ മിഡ്, സ്‌മോള്‍ കാപ് ഓഹരികള്‍ മികച്ച രീതിയില്‍ മുന്നേറും. തിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ ലാര്‍ജ്കാപ് ഓഹരികള്‍ നിക്ഷേപത്തിനു സ്ഥിരതയും നല്‍കുന്നു. വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ ഇതു നിക്ഷേപകരെ സഹായിക്കുകയും ദീര്‍ഘകാലത്തില്‍ മികച്ച വരുമാന സാധ്യത നല്‍കുകയും ചെയ്യുന്നു.
ഇന്ത്യയുടെ വികസനഗാഥയില്‍ പങ്കാളിയാകാം
മികച്ച ജിഡിപി വളര്‍ച്ചയുടേയും ബിസിനസ് നേട്ടങ്ങളുടേയും പിന്‍ബലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന കുതിക്കുകയാണ്. അഞ്ചു ട്രില്യണ്‍ ഓഹരി വിപണി മൂലധനമെന്ന നിര്‍ണായക നാഴികക്കല്ലു പിന്നിട്ടത് ഇന്ത്യ കമ്പനികള്‍ക്ക് വന്‍ അവസരമാണു നല്‍കുന്നത്. അടിസ്ഥാന സൗകര്യം, നിര്‍മാണം, സാങ്കേതികവിദ്യ തുടങ്ങിയ മുഖ്യ മേഖലകളിലെ തന്ത്രപരമായ നിക്ഷേപം സുസ്ഥിര വികസനത്തിലേക്കുള്ള സാധ്യതകളാണു നല്‍കുന്നത്.
അനുകൂലമായ വിപണി സാഹചര്യങ്ങള്‍ മള്‍ട്ടികാപ് ഫണ്ടുകളുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുക മാത്രമല്ല, ദീര്‍ഘകാല വളര്‍ച്ചയ്ക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുക കൂടിയാണു ചെയ്യുന്നത്.
സ്‌മോള്‍കാപ് കമ്പനികള്‍ മിഡ്കാപ് കമ്പനികളായും തുടര്‍ന്ന് ലാര്‍ജ്കാപ് കമ്പനികളായും മാറുന്നത് നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താനാവും വിധത്തിലുള്ള തുടക്കം കുറിക്കാന്‍ ഇതു വഴിയരുക്കും.
വൈവിധ്യവല്‍ക്കരണമാണ് മള്‍ട്ടികാപ് ഫണ്ടുകള്‍ പ്രദാനം ചെയ്യുന്ന മുഖ്യ സവിശേഷത
വിവിധ വിപണി ഘട്ടങ്ങളിലായി വൈവിധ്യവല്‍ക്കരണം
വിവിധ വിപണി ഘട്ടങ്ങളില്‍ മാത്രമല്ല, വിവിധ മേഖലകളിലായുള്ള വൈവിധ്യവല്‍ക്കരണത്തിനും മള്‍ട്ടികാപ് ഫണ്ടുകള്‍ വഴിയൊരുക്കും. മികച്ച സ്ഥാനം നേടിയിട്ടുളള ലാര്‍ജ്കാപ് കമ്പനികളില്‍ നിന്നാവും ലാര്‍ജ്കാപ് ഓഹരികള്‍ തെരഞ്ഞെടുക്കുക. വളര്‍ച്ചയുടേയും വിപുലീകരണത്തിന്റേയും ഘട്ടത്തിലുള്ളവയാകും മിഡ്കാപ് ഓഹരികള്‍, സ്‌മോള്‍കാപ് കമ്പനികള്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ഉയര്‍ന്നു വരുന്ന കമ്പനികളായിരിക്കും.
വിവിധ വിഭാഗങ്ങളില്‍ നിക്ഷേപിക്കുന്നതിനാല്‍ വിപണിയുടെ ഒരു മേഖലയില്‍ മാത്രമായുള്ള നഷ്ടസാധ്യതകള്‍ ഒഴിവാക്കാനും മള്‍ട്ടികാപ് ഫണ്ടുകള്‍ വഴിയൊരുക്കും. ഏതെങ്കിലും പ്രത്യേക മേഖലയുടെ പ്രകടനത്തില്‍ മാത്രമായി ഒതുങ്ങാത്ത വിധത്തിലായിരിക്കും നിക്ഷേപകര്‍. നിക്ഷേപത്തിന് സ്ഥിരതയും ഇതിലൂടെ ലഭിക്കും. ഐടി, ആരോഗ്യസേവനം, ഫിനാന്‍സ്, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍, നിര്‍മാണം തുടങ്ങിയ വിവിധ മേഖലകളിലായി ഇന്ത്യന്‍ സമ്പദ്ഘടന വൈവിധ്യവല്‍കൃതമാകുമ്പോള്‍ ഓരോ മേഖലയും വിവിധ വിപണി ചക്രങ്ങളില്‍ വ്യത്യസ്തമായാവും വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുക.
മള്‍ട്ടികാപ് ഫണ്ടുകള്‍ വിവിധ മേഖലകളിലായി നിക്ഷേപം നടത്തുന്നതിനാല്‍ ഓരോ മേഖലയ്ക്കും പ്രത്യേകമായുള്ള നഷ്ടസാധ്യതകള്‍ മറികടക്കാനാവും. ഏതെങ്കിലും പ്രത്യേക വ്യവസായ മേഖലയുടെ പ്രകടനത്തില്‍ അധിഷ്ഠിതമല്ല നിക്ഷേപങ്ങള്‍ എന്നുറപ്പിച്ച് മികച്ച രീതിയില്‍ മുന്നേറാനും ഇതു സഹായകമാകും.
നഷ്ടസാധ്യതയെ താരതമ്യേന മികച്ച രീതിയില്‍ മറികടക്കുന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ മള്‍ട്ടികാപ് ഫണ്ട് ലക്ഷ്യമിടുന്നു
നഷ്ടസാധ്യതകളും നേട്ടങ്ങളും തമ്മില്‍ സന്തുലനം കൈവരിച്ചു മുന്നോട്ടു പോകുകയാണ് മള്‍ട്ടികാപ് ഫണ്ടുകളുടെ ലക്ഷ്യം. ലാര്‍ജ്, മിഡ്, സ്‌മോള്‍ കാപ് കമ്പനികളില്‍ നിക്ഷേപിച്ച് അവ വൈവിധ്യവല്‍ക്കരണം സാധ്യമാക്കുകയും ഒരൊറ്റ വിപണി വിഭാഗത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികളെ അപേക്ഷിച്ച് നഷ്ടസാധ്യത കുറക്കാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു. എല്ലാ വിപണി മൂലധന ഘട്ടങ്ങളിലും നഷ്ടസാധ്യതയുമായി തുലനം ചെയ്ത് താരതമ്യേന മികച്ച വരുമാനത്തിനു വഴിയൊരുക്കാന്‍ ഇതു സഹായിക്കും.
നിക്ഷേപകര്‍ക്കായി എല്ലാം അടങ്ങിയ ഒരു പാക്കേജ് നല്‍കുന്നതു പോലെയാണ് മള്‍ട്ടികാപ് ഫണ്ടുകള്‍ എന്നു പറയാം. നിക്ഷേപം തുടരുമ്പോള്‍ ഗണ്യമായ നേട്ടമുണ്ടാക്കാന്‍ നിങ്ങളുടെ പണത്തെ സഹായിക്കുന്നതും തിരുത്തലുകള്‍ക്കിടെ പിന്തുണ നല്‍കുന്നതുമായ ഓഹരികളുടെ മിശ്രിതം ലഭ്യമാക്കി പിന്തുണക്കുകയാണ് അവ ചെയ്യുന്നത്. ബുദ്ധിമുട്ടുകളില്ലാതെ എല്ലാ വിപണി ഘട്ടങ്ങളിലുമുള്ള കമ്പനികളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മള്‍ട്ടികാപ് ഫണ്ടുകളായിരിക്കും നിങ്ങള്‍ക്ക് അനുയോജ്യം.
ഇത് ആക്‌സിസ് മ്യൂചല്‍ ഫണ്ടിന്റെ നിക്ഷേപ ബോധവല്‍ക്കരണ വിദ്യാഭ്യാസ നീക്കമാണ്,
നിക്ഷേപകര്‍ ഒറ്റത്തവണ കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കണം.
മ്യൂചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ വിപണിയിലെ നഷ്ടസാധ്യതകള്‍ക്കു വിധേയമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂര്‍വ്വം വായിക്കുക.
∙DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഓൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.