ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കോമേഴ്‌സ് ഭീമന്മാർ ചില്ലറ വിൽപനരംഗത്തു വരുത്തിയ മാറ്റങ്ങൾ നമുക്കറിയാം. പരമ്പരാഗത സംരംഭങ്ങൾക്ക് ഇക്കൂട്ടരുയർത്തുന്ന വെല്ലുവിളി ചെറുതല്ല. എന്നാൽ ഇ-കൊമേഴ്‌സിന്റെ വകഭേദമായ സോഷ്യൽ കൊമേഴ്‌സ് ലഘുസംരംഭകർക്കും ഉപകാരപ്രദമാകുന്ന ഒന്നാണ്. എന്താണ് സോഷ്യൽ കൊമേഴ്സ്? ഫേസ്ബുക്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കോമേഴ്‌സ് ഭീമന്മാർ ചില്ലറ വിൽപനരംഗത്തു വരുത്തിയ മാറ്റങ്ങൾ നമുക്കറിയാം. പരമ്പരാഗത സംരംഭങ്ങൾക്ക് ഇക്കൂട്ടരുയർത്തുന്ന വെല്ലുവിളി ചെറുതല്ല. എന്നാൽ ഇ-കൊമേഴ്‌സിന്റെ വകഭേദമായ സോഷ്യൽ കൊമേഴ്‌സ് ലഘുസംരംഭകർക്കും ഉപകാരപ്രദമാകുന്ന ഒന്നാണ്.

എന്താണ് സോഷ്യൽ കൊമേഴ്സ്?

ADVERTISEMENT

ഫേസ്ബുക്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനവും വിൽപനയുമാണ് സോഷ്യൽ കോമേഴ്‌സ്. ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമിൽ   വിൽപന നടത്തുമ്പോഴുള്ള നൂലാമാലകളോ, അതിനു വേണ്ട സാങ്കേതിക പരിജ്ഞാനമോ ഒന്നും ഇവിടെ ആവശ്യവുമില്ല. സമൂഹമാധ്യമം ഉപയോഗിക്കാൻ അറിയണമെന്നു മാത്രം. ഉദാ: ഫേസ്ബുക് മാർക്കറ്റ്പ്ലേസ്. 

എന്തൊക്കെ ശ്രദ്ധിക്കണം

സോഷ്യൽ കോമേഴ്‌സിലേക്കു കാലെടുത്തുവയ്ക്കും മുൻപ് ചില  കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിജയസാധ്യത ഏറെയാണ്. 

1. പ്ലാറ്റ്ഫോം ഏതു വേണം?

ADVERTISEMENT

സംരംഭം തുടങ്ങുന്ന സ്ഥലം നിശ്ചയിക്കുന്നതു പോലെതന്നെയാണ് ഏതൊക്കെ സമൂഹമാധ്യമങ്ങളിലൂടെ വിൽപന നടത്തണമെന്നു തീരുമാനിക്കുന്നത്. യുവാക്കളെ ലക്ഷ്യംവച്ചുള്ള ഉൽപന്നം/സേവനം ആണെങ്കിൽ ഇൻസ്റ്റഗ്രാമിനു മുൻ‌തൂക്കംകൊടുക്കാം. മധ്യവയസ്‌കർക്കുള്ളവ ഫേസ്ബുക്കിലും പ്രഫഷനലുകൾക്കുള്ളവ ലിങ്ക്ഡ് ഇന്നിലും കൊടുക്കാം.                                           

2. പ്രൊഫൈൽ മികച്ചതാകണം 

സ്ഥാപനത്തിന്റെ മുൻവശം ഉപഭോക്താക്കളെ ആകർഷിക്കാൻ എത്രമാത്രം പ്രാധാന്യമുള്ളതാണോ, അത്രയോ, അതിലധികമോ പ്രാധാന്യമാണ്  സോഷ്യൽ കോമേഴ്‌സ് സൈറ്റുകളിലെ നിങ്ങളുടെ പ്രൊഫൈൽ. ഉപഭോക്താവിൽ വിശ്വാസവും താൽപര്യവും ഉണർത്താൻ പാകത്തിൽ മികച്ചതാകണം പ്രൊഫൈൽ. ഇതിനായി വിദഗ്ധ സഹായം തേടാം. 

3. വേണം അനുഭവസാക്ഷ്യങ്ങൾ  

ADVERTISEMENT

സംതൃപ്തരായ ഉപഭോക്താക്കളുടെ അനുഭവസാക്ഷ്യങ്ങൾ നൽകുന്നത് പുതിയ ഉപഭോക്താക്കളെ ആകർഷിക്കും. അതിന് ഏറ്റവും അനുയോജ്യവും ഇത്തരം പ്ലാറ്റ്ഫോമുകളാണ്.   

4. മികച്ച രീതിയിൽ പരസ്യം ചെയ്യാം 

ഇവിടെ നല്ല രീതിയിൽ പരസ്യംചെയ്യാം. അതിനാകട്ടെ, ചെലവും കുറവാണ്.  ലക്ഷ്യമിടുന്നവരിലേക്കു മാത്രമെത്തുന്ന രീതിയിൽ പരസ്യം നൽകാനാകും. എത്ര പേർ പരസ്യം കണ്ടു എന്നു കൃത്യമായി അറിയാനും കഴിയും.   

5. മാറ്റം അനിവാര്യം 

വിപണിയിലെ മാറ്റങ്ങൾ വളരെവേഗത്തിൽ അറിയാൻ ഇവിടെ സാധ്യമാണ്. അവയോടു കൃത്യസമയത്തു പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ  പ്രശ്നമാകും. അതുപോലെ ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പെട്ടെന്നു പരിഹരിക്കാനും ശ്രദ്ധിക്കണം.  ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കും പരാതികൾക്കും ചെവികൊടുക്കാത്ത സംരംഭകർക്ക് സ്ഥാനമില്ലെന്നു തന്നെ പറയാം. 

(ഒക്ടോബർ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്)

English Summary:

Learn how social commerce is empowering small entrepreneurs to thrive in the digital age. Discover tips and strategies for successful selling on social media platforms.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT