വിപണിയിലുള്ള ഉൽപന്നമാണെങ്കിലും വ്യത്യസ്തതകളോടെ ലഭ്യമാക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ എളുപ്പമാണെന്നു തെളിയിക്കുകയാണ് നെയ്യാറ്റിൻകരയിലെ മഞ്ജു എസ്. ആരോഗ്യം സംരക്ഷിക്കുന്ന ഉൽപന്നങ്ങളോട് ജനങ്ങൾക്ക് എന്നും വലിയ താൽപര്യമാണെന്ന യാഥാർഥ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ സോപ്പ് എന്ന സർവസാധാരണമായ ഉൽപന്നത്തിലും

വിപണിയിലുള്ള ഉൽപന്നമാണെങ്കിലും വ്യത്യസ്തതകളോടെ ലഭ്യമാക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ എളുപ്പമാണെന്നു തെളിയിക്കുകയാണ് നെയ്യാറ്റിൻകരയിലെ മഞ്ജു എസ്. ആരോഗ്യം സംരക്ഷിക്കുന്ന ഉൽപന്നങ്ങളോട് ജനങ്ങൾക്ക് എന്നും വലിയ താൽപര്യമാണെന്ന യാഥാർഥ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ സോപ്പ് എന്ന സർവസാധാരണമായ ഉൽപന്നത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയിലുള്ള ഉൽപന്നമാണെങ്കിലും വ്യത്യസ്തതകളോടെ ലഭ്യമാക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ എളുപ്പമാണെന്നു തെളിയിക്കുകയാണ് നെയ്യാറ്റിൻകരയിലെ മഞ്ജു എസ്. ആരോഗ്യം സംരക്ഷിക്കുന്ന ഉൽപന്നങ്ങളോട് ജനങ്ങൾക്ക് എന്നും വലിയ താൽപര്യമാണെന്ന യാഥാർഥ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ സോപ്പ് എന്ന സർവസാധാരണമായ ഉൽപന്നത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണിയിലുള്ള ഉൽപന്നമാണെങ്കിലും വ്യത്യസ്തതകളോടെ ലഭ്യമാക്കാൻ കഴിഞ്ഞാൽ വിജയിക്കാൻ എളുപ്പമാണെന്നു തെളിയിക്കുകയാണ് നെയ്യാറ്റിൻകരയിലെ മഞ്ജു എസ്. ആരോഗ്യം സംരക്ഷിക്കുന്ന ഉൽപന്നങ്ങളോട് ജനങ്ങൾക്ക് എന്നും വലിയ താൽപര്യമാണെന്ന യാഥാർഥ്യം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ സോപ്പ് എന്ന സർവസാധാരണമായ ഉൽപന്നത്തിലും മിന്നുന്ന വിജയംകൊയ്യുകയാണ് ഈ യുവസംരംഭക. നെയ്യാറ്റിൻകരയ്ക്കടുത്ത് ചെമ്പരത്തിവിള എന്ന സ്ഥലത്താണ് DOMZ Beauty Soaps പ്രവർത്തിക്കുന്നത്. 

എന്താണ് പ്രത്യേകത?

ADVERTISEMENT

ആരോഗ്യസോപ്പുകളുടെ നിർമാണവും വിൽപനയുമാണ് മഞ്ജുവിന്റെ ബിസിനസ്. സാധാരണ സോപ്പുകളെക്കാൾ അൽപം വില കൂടുമെങ്കിലും ആരോഗ്യത്തിനു ഗുണകരമാണ് എന്നതാണ് മേന്മ. ചാർക്കോൾ, അലോവേര, ലാവൻഡർ, റോസ്, ലെമൺ എന്നിങ്ങനെ 5 വെറൈറ്റി സോപ്പുകളാണ് ഉൽപാദിപ്പിക്കുന്നത്. ഒറിജിനൽ ഫ്ലേവറുകളിലാണ് ഈ സോപ്പുകൾ നിർമിക്കുന്നത്. മാത്രമല്ല, പ്രധാന ഘടകമായ അലോവേര സ്വന്തമായി കൃഷിചെയ്തെടുത്താണ് ഉപയോഗിക്കുന്നത്. മെഷിനറികൾ ഉപയോഗിക്കാതെ, കൈകൊണ്ടു സോപ്പുകൾ നിർമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

എന്തുകൊണ്ട് ഈ ബിസിനസ്?

പള്ളിയുമായി ബന്ധപ്പെട്ട ചാരിറ്റിപ്രവർത്തനങ്ങൾ നടത്തിവരുന്ന മഞ്ജുവിന് ചില അനുഭവങ്ങൾ പകർന്ന തിരിച്ചറിവാണ് സംരംഭം എന്ന ലക്ഷ്യത്തിലേക്കു നയിച്ചത്. പണം പ്രശ്നമല്ലാത്ത ഒരു വിഭാഗം; പണമില്ലാത്ത, നിത്യചെലവുകൾ നിർവഹിക്കാൻ കഴിയാത്ത മറ്റൊരു വിഭാഗം. അതോടെ പണമില്ലാത്തവരെ സഹായിക്കണം എന്ന ആഗ്രഹം മനസ്സിലുയർന്നു. അതിന് നല്ല വരുമാനം വേണം. അതുകൊണ്ട് ഒരു പ്രീമിയം ഉൽപന്നം നിർമിച്ചു വിൽക്കാം എന്നു തീരുമാനിക്കുകയായിരുന്നു. പ്രീമിയം ക്വാളിറ്റി ലക്‌ഷ്വറി സോപ്പ് നിർമിച്ചാൽ വാങ്ങാൻ ശേഷിയുള്ളവർക്കിടയിൽ വിൽക്കാം. അതിന്റെ വിഹിതം ചാരിറ്റിക്കായി ഉപയോഗിക്കാം. അങ്ങനെയാണ് പ്രീമിയം ക്വാളിറ്റി ലിക്വിഡ് സോപ്പ് എന്ന ഉൽപന്നത്തിലേക്കെത്തിയത്. മികച്ച ലാഭ വിഹിതമാണ് ഇതിലേക്ക് ആകർഷിച്ച ഘടകമെന്നു മഞ്ജു പറയുന്നു. 

ഇല്ല, കാസ്റ്റിക് സോഡ 

ADVERTISEMENT

സാധാരണ സോപ്പുകളുടെ പ്രധാന അസംസ്കൃത വസ്തുവാണ് കാസ്റ്റിക് സോഡ പൗഡർ. ഇവിടെ പക്ഷേ അതുപയോഗിക്കുന്നില്ല. പകരം സോപ്പ് ബേസ് ആണ് ഉപയോഗിക്കുന്നത്. അലോവേര ജെൽ, ചാർക്കോൾ പൗഡർ, റോസ് വാട്ടർ, വൈറ്റമിൻ ഇ ക്യാപ്‌സ്യൂൾ, കളർ, പെർഫ്യൂമുകൾ എന്നിവയും ഗ്ലിസറിനും ആണ് പ്രധാന അസംസ്കൃതവസ്തുക്കൾ. സുലഭമായിത്തന്നെ ലഭിക്കുന്ന ഇവ മുംബൈ, തൃശൂർ എന്നിവിടങ്ങളിലെ സ്വകാര്യ ഏജന്റുമാർ സ്ഥിരമായി എത്തിച്ചു നൽകുന്നു. പക്ഷേ, ക്രെഡിറ്റ് ലഭിക്കില്ല, പണം അഡ്വാൻസായി നൽകണം. 

സോപ്പ് ബേസ് ഉരുക്കി അസംസ്കൃത വസ്തുക്കൾ പ്രത്യേക അനുപാതത്തിൽ ചേർക്കും. എന്നിട്ട് കൈകൊണ്ട് മിക്സ് ചെയ്ത് മോൾഡ് ചെയ്ത്, കട്ടിങ്, സ്ലാബിങ് എന്നിവ നടത്തിയാണ് നിർമാണം. ഈ സോപ്പുകൾ മികച്ച പാക്കിങ്ങിൽ വിപണിയിൽ എത്തിക്കുന്നതിനാൽ വിൽപനയ്ക്കു ബുദ്ധിമുട്ടുമില്ല. 

10 ലക്ഷം വായ്പ, 5 തൊഴിലാളികൾ

ആദ്യം മഞ്ജു ഒറ്റയ്ക്കാണ് എല്ലാം ചെയ്തിരുന്നത്. പിന്നീട് ഉൽപന്നത്തിനു വിപണിയിൽ ആവശ്യക്കാർ കൂടിയപ്പോൾ അയൽപക്കത്തുള്ള 5 സ്ത്രീകളെ കൂടെക്കൂട്ടി. സ്വന്തം സ്ഥലത്താണ് സോപ്പു നിർമാണം. ഇതിനോടു ചേർന്ന് ഒരു ഷോറൂമും പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ നാനോപദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്താണ് പ്രവർത്തനം. പദ്ധതിയിൽ വായ്പയുടെ 40% സബ്സിഡിയും 40% ബാങ്ക് വായ്പയും 20% സംരംഭകയുടെ വിഹിതവും ആണ്. നന്നായി മുന്നോട്ടുപോകുന്ന ബിസിനസിൽ എല്ലാ പിന്തുണയുമായി ഭർത്താവ് രാജനും ഒപ്പമുണ്ട്. 

ADVERTISEMENT

വിൽപന പ്രീമിയം ഷോപ്പുകളിൽ 

വില അൽപം കൂടുതലായതിനാൽ സാധാരണ ഷോപ്പുകൾവഴി വിൽപന ബുദ്ധിമുട്ടാണ്. പ്രീമിയം ഷോപ്പുകൾവഴിയാണ് പ്രധാനമായും വിൽപന. ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, ലേഡീസ് സ്റ്റോ‌ഴ്സ്‌ വഴിയും വിൽപനയുണ്ട്. വിതരണക്കാരാണ് ഉൽപന്നങ്ങൾ ശേഖരിച്ചു വിതരണം നടത്തുന്നത്. 

വില കൂടുതൽ, മേന്മകളും 

120 ഗ്രാം സോപ്പിന് 120മുതൽ 165രൂപവരെയാണ് വില. വിലയ്ക്ക് ആനുപാതികമായ മേന്മയുള്ളതിനാൽ വാങ്ങുന്നവർക്ക് നഷ്ടമല്ല എന്നാണ് മഞ്ജു പറയുന്നത്. വേഗം അലിയില്ലെന്നതിനാൽ ഏറെനാൾ ഉപയോഗിക്കാം. കൂടുതൽ സമയം സുഗന്ധം നിലനിൽക്കും. അഴുക്കിനെ നന്നായി നീക്കം ചെയ്യുന്നതിനാൽ ശരീരം തികച്ചും റീഫ്രഷ് ആക്കും. നൽകുന്ന പണത്തിന് ഉയർന്ന മൂല്യം ലഭിക്കുന്നതിനാൽ ഒരിക്കൽ വാങ്ങിയവർ വീണ്ടും ചോദിച്ചുവാങ്ങുന്നുണ്ട്. ക്രെഡിറ്റ് നൽകേണ്ടി വരുന്നതും 18% ജിഎസ്ടിയുമാണ് നേരിടുന്ന വെല്ലുവിളിയെന്ന് മഞ്ജു ചൂണ്ടിക്കാട്ടുന്നു.

കയറ്റുമതിയിലേക്ക് 

‘DOMZ’ എന്ന ബ്രാൻഡിൽ വിൽക്കുന്ന സോപ്പിന് 30% വരെ അറ്റാദായം ലഭിക്കുന്നുണ്ട്. മാസം ശരാശരി 5 ലക്ഷം രൂപയുടെ കച്ചവടവുമുണ്ട്. മികച്ച പരസ്യം നൽകാൻ കഴിഞ്ഞാൽ നല്ല രീതിയിൽ മാർക്കറ്റ് പിടിക്കാമെന്ന പ്രതീക്ഷയിലാണ് മഞ്ജു. മാത്രമല്ല, പ്രീമിയം ലക്‌ഷ്വറി സോപ്പുകൾക്ക് ഏറെ കയറ്റുമതി സാധ്യതകളുണ്ടെന്നു മനസ്സിലാക്കിയതോടെ, അതിന് ആവശ്യമായ പ്രാരംഭ ലൈസൻസുകളെല്ലാം എടുത്തുകഴിഞ്ഞു. ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിലേക്കാണ് ആദ്യം കയറ്റുമതി ലക്ഷ്യമിടുന്നത്. താമസിയാതെ മഞ്ജുവിന്റെ ഉൽപന്നങ്ങൾ കടൽ കടക്കും.

പുതുസംരംഭകർക്ക്

കാര്യമായ മുതൽമുടക്കില്ലാതെതന്നെ   ചെയ്യാവുന്ന ഒരു ബിസിനസാണിത്. ആയുർവേദസോപ്പുകൾക്കും വലിയ ഡിമാൻഡുണ്ട്. വീട്ടിലെ സൗകര്യങ്ങളുപയോഗിച്ച് സ്വന്തമായി ഒരു ഫോർമുലയുണ്ടാക്കി ഉൽപന്നങ്ങൾ നിർമിച്ചു വിൽക്കുകയാണ് വേണ്ടത്. സ്വയംതൊഴിൽ എന്നനിലയിൽ മാസം 2 ലക്ഷം രൂപയുടെ കച്ചവടം നേടിയാൽപോലും 60,000 രൂപ ലാഭം പ്രതീക്ഷിക്കാം.

English Summary:

Discover how a young Indian entrepreneur built a thriving ₹1.5 lakh/month business selling premium, handmade soaps made with natural ingredients like aloe vera.