കോവിഡിനെ തോൽപിച്ച് ലിഷയുടെ കേക്ക് ബിസിനസ്; മാസവരുമാനം 40,000
അറിയപ്പെടുന്ന ഒരു സിവിൽ എഞ്ചിനീയർ ആകണം എന്നതായിരുന്നു ലിഷയുടെ ആഗ്രഹം, സ്വന്തം സ്ഥാപനത്തിലൂടെ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. എന്നാൽ അവിചാരിതമായി കടന്നെത്തിയ കോവിഡ് മഹാമാരി സമസ്ത മേഖലകളെയും ബാധിച്ചപ്പോൾ മനസ് മടുക്കാത്ത, തന്റെ സ്വപ്നങ്ങൾക്ക് മറ്റൊരു ദിശകണ്ടെത്തുകയായിരുന്നു ലിഷ. എൻജിനീയറിങ്
അറിയപ്പെടുന്ന ഒരു സിവിൽ എഞ്ചിനീയർ ആകണം എന്നതായിരുന്നു ലിഷയുടെ ആഗ്രഹം, സ്വന്തം സ്ഥാപനത്തിലൂടെ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. എന്നാൽ അവിചാരിതമായി കടന്നെത്തിയ കോവിഡ് മഹാമാരി സമസ്ത മേഖലകളെയും ബാധിച്ചപ്പോൾ മനസ് മടുക്കാത്ത, തന്റെ സ്വപ്നങ്ങൾക്ക് മറ്റൊരു ദിശകണ്ടെത്തുകയായിരുന്നു ലിഷ. എൻജിനീയറിങ്
അറിയപ്പെടുന്ന ഒരു സിവിൽ എഞ്ചിനീയർ ആകണം എന്നതായിരുന്നു ലിഷയുടെ ആഗ്രഹം, സ്വന്തം സ്ഥാപനത്തിലൂടെ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. എന്നാൽ അവിചാരിതമായി കടന്നെത്തിയ കോവിഡ് മഹാമാരി സമസ്ത മേഖലകളെയും ബാധിച്ചപ്പോൾ മനസ് മടുക്കാത്ത, തന്റെ സ്വപ്നങ്ങൾക്ക് മറ്റൊരു ദിശകണ്ടെത്തുകയായിരുന്നു ലിഷ. എൻജിനീയറിങ്
അറിയപ്പെടുന്ന ഒരു സിവിൽ എഞ്ചിനീയർ ആകണം എന്നതായിരുന്നു ലിഷയുടെ ആഗ്രഹം, സ്വന്തം സ്ഥാപനത്തിലൂടെ അതിനുള്ള ഒരുക്കങ്ങളും തുടങ്ങി. എന്നാൽ അവിചാരിതമായി കടന്നെത്തിയ കോവിഡ് മഹാമാരി സമസ്ത മേഖലകളെയും ബാധിച്ചപ്പോൾ മനസ് മടുക്കാതെ തന്റെ സ്വപ്നങ്ങൾക്ക് മറ്റൊരു ദിശകണ്ടെത്തുകയായിരുന്നു ലിഷ. എൻജിനീയറിങ് മേഖലയിൽ നിന്നും ബേക്കിങ് രംഗത്തേക്ക് എത്തുമ്പോൾ മൂക്കത്ത് വിരൽവച്ചവർ ധാരാളം. എന്നാൽ അവർക്കെല്ലാമുള്ള മറുപടിയായി എൻജിനീയറിങ് രംഗത്ത് നിന്നും നേടിയിരുന്നതിനേക്കാൾ വരുമാനം ലിഷ തന്റെ ബേക്ക് വിസാർഡ് എന്ന സ്ഥാപനത്തിലൂടെ നേടുന്നു. ഇച്ഛാശക്തികൊണ്ട് ഒന്നുകൊണ്ട് മാത്രം കെട്ടിപ്പൊക്കിയ ബേക്ക് വിസാർഡ് എന്ന സ്ഥാപനത്തിന്റെ കഥയിങ്ങനെ.....
മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയായ ലിഷ പികെക്ക് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു നല്ലൊരു സിവിൽ എഞ്ചിനീയർ ആകണം, വ്യത്യസ്തമായ ഡിസൈനുകളിൽ വീടുകളും കൊമേഷ്യൽ ബിൽഡിങുകളും പണിയണം. അത്രമേൽ ദൃഢമായ ആ ആഗ്രഹത്തിന്റെ ചുവടുപിടിച്ചാണ് ലിഷ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയതും പ്രസ്തുത മേഖലയിൽ ജോലി നേടിയതും. വിവാഹശേഷം മലപ്പുറത്ത് നിന്നും കൊച്ചിയിലേക്ക് എത്തിയതോടെ, ലിഷയുടെ മനസിലെ സംരംഭക ഉണർന്നു. സ്വന്തമായൊരു സ്ഥാപനം എന്നതായി സ്വപ്നം. എന്നാൽ അവിചാരിതമായെത്തിയ കോവിഡ് ആ സ്വപ്നങ്ങൾക്ക് താൽക്കാലിക വിരാമമിട്ടു. കോവിഡിന്റെ തുടക്കത്തിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർമാണമേഖലപ്രവർത്തനങ്ങൾ നിർത്തിവച്ചു. കോവിഡ് വ്യാപനം വർധിച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമായി മനസ്സിൽ.
ഗർഭിണിയാകുക കൂടി ചെയ്തതോടെ, വൈറസിനെ പേടിച്ചു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി. വെറുതെ ഇരിക്കുന്നതും സമയം കളയുന്നതും ഇഷ്ടമല്ലാത്ത ലിഷ ഒന്നിരുത്തി ചിന്തിച്ചു. എന്താണ് തനിക്ക് ഇനി ചെയ്യാനാകുക? വീട്ടിൽ ഇരുന്നുകൊണ്ട് വരുമാനം കണ്ടെത്താൻ കഴിയുന്ന ബിസിനസ് ആശയങ്ങളെ ആദ്യം ലിസ്റ്റ് ചെയ്തു, അതിൽ നിന്നും തന്റെ അഭിരുചിക്ക് ചേർന്ന ആശയങ്ങളെ തെരെഞ്ഞെടുത്തു. ബേക്കിങ് പഠിക്കുമ്പോൾ അതിന്റെതായ എല്ലാ ശാസ്ത്രീയ വശങ്ങളോടും കൂടി പഠിക്കണം എന്ന ചിന്ത ലിഷയെ എത്തിച്ചത് പൂനെയിൽ ഉള്ള ഒരു ബേക്കിങ് ഇൻസ്ട്രക്റ്ററുടെ അടുത്തായിരുന്നു.
''ബേക്കിങ് ഏറെ ഇഷ്ടമുള്ള മേഖലയായിരുന്നതിലാണ് പ്രൊഫഷനിൽ നിന്നും മാറിചിന്തിക്കേണ്ടി വന്നപ്പോൾ ഇത് തെരെഞ്ഞെടുത്തത്. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. കാരണം, കൂണുകൾ പോലെ ഹോം ബേക്കർമാർ മുളച്ചുപൊന്തിയ കാലഘട്ടത്തിലാണ് ഞാനും ബേക്കിങിലേക്ക് തിരിയുന്നത്. അതിനാൽ തന്നെ സാധാരണ ഒരു ബേക്കർ എന്നതിലുപരിയായി എന്റെ സ്ഥാപനത്തെ പൊസിഷൻ ചെയ്യാനുള്ള തീരുമാനത്തോടെയാണ് ഞാൻ ഈ മേഖലയിലേക്ക് എത്തിയത്. പരസ്യപ്രചാരണത്തിലും ഡിജിറ്റൽ പ്രൊമോഷനിലും അല്ല ഞാൻ തുടക്കത്തിൽ ശ്രദ്ധ നൽകിയത്. വ്യത്യസ്തമായതും ആരോഗ്യകരമായതുമായ കേക്കുകൾ ഉണ്ടാക്കുന്നതിലായിരുന്നു. കഴിയുന്നത്ര കളറുകൾ കുറച്ചുപയോഗിച്ച്, ഹാനികരമായ വസ്തുക്കൾ ഒഴിവാക്കി, ഓർഗാനിക് ചേരുവകൾ ചേർത്ത്, ഡിസൈനിൽ പ്രത്യേക ശ്രദ്ധ നൽകി ഉണ്ടാക്കുന്ന കേക്കുകൾക്കാണ് ഞാൻ പ്രാധാന്യം നൽകിയത്'' ലിഷ പറയുന്നു.
50ലേറെ വ്യത്യസ്ത രുചികള്‍
ബേക്കിങ് പഠിച്ച ശേഷം സുഹൃത്തുക്കളുടെ പിറന്നാളിനും മറ്റ് ആഘോഷങ്ങൾക്കുമായാണ് ആദ്യമായി കേക്ക് ഉണ്ടാക്കിയത്. സ്ഥിരം വിപണിയിൽ ലഭ്യമായ രുചികൾ പരീക്ഷിക്കാതെ വ്യത്യസ്തമായ ഫ്ലേവറുകൾ പരീക്ഷിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലിഷക്ക് ലഭിച്ചത്. ആ പ്രതികരണങ്ങളുടെയും പ്രോത്സാഹനത്തിന്റെയും ചുവടുപിടിച്ചാണ് കൊച്ചിയിൽ ബേക്ക് വിസാർഡ് എന്ന സ്ഥാപനത്തിന് ലിഷ തുടക്കം കുറിച്ചത്. സ്ഥിരം ബേക്കിങ് ഫോർമുലകളിൽ ഒതുങ്ങി നിൽക്കാതെ ഡിസൈനിലും രുചിയിലും സ്വന്തം പരീക്ഷണങ്ങൾ കൊണ്ട് വന്നത് തന്നെയാണ് ബേക്ക് വിസാർഡിന്റെ വിജയം. നിലവിൽ 50ൽ പരം വ്യത്യസ്ത ഫ്ലേവറുകളിൽ കേക്കുകൾ ബേക്ക് വിസാർഡ് വിപണിയിൽ എത്തിക്കുന്നുണ്ട്.
പായസം കേക്ക്, ഐലൻഡ് കേക്ക്, റഫല്ലോ, ട്രസ്‌ലെച്ചസ്, റെഡ് ബീ, ചോക്കലേറ്റ് റഫിൾ, ബ്ലൂ വെൽവെറ്റ്, ഗ്രീൻ വെൽവെറ്റ്, റസ്മലായ്, ഗുലാബ് ജാമുൻ, സ്പാനിഷ്ഡിലൈറ്റ്, നട്ടി ബബിൾ തുടങ്ങി കേക്കുകളുടെ വൈവിധ്യമാർന്ന നിരതന്നെയാണ് ബേക്ക് വിസാർഡിലൂടെ ലിഷ വിപണിയിൽ എത്തിക്കുന്നത്. ബെർത്ത്ഡേ, വിവാഹവാർഷികം തുടങ്ങി എല്ലാവിധ ആഘോഷങ്ങൾക്കുമായി കേക്ക്, കേക്ക് സിക്കിൾസ്, കപ് കേക്ക് തുടങ്ങിയ വിഭവങ്ങൾ ചേർത്ത് ടേബിൾ സെറ്റുകളും നിർമിക്കാറുണ്ട്. വിവാഹ ആഘോഷങ്ങള്‍ക്കായി മൂന്നും നാലും നിലകളിലായുള്ള കേക്കുകളും നിർമിച്ചു നൽകുന്നു. മൗത്ത് റ്റു മൗത്ത് പബ്ലിസിറ്റിക്കും ഉപഭോക്താക്കളുടെ അഭിപ്രായത്തിനും ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്നതിനാൽ തന്നെ ഒരിക്കൽ ബേക്ക് വിസാർഡിന്റെ ഉപഭോക്താക്കളായവർ സ്ഥിരം ഉപഭോക്താക്കളായി മാറുന്നു.
പ്രമേഹരോഗികൾക്കും കുട്ടികൾക്കുമുള്ള് കേക്കുകൾ
''ബേക്കിങ് എന്നത് കുറെ ക്രീമുകളും മധുരവും വാരിനിറച്ചുള്ള പരീക്ഷണമല്ല. ഒരു ബേക്കറുടെ പെർഫെക്ഷൻ എല്ലാ പ്രായത്തിലുള്ള ആളുകൾക്കും ഒരേ പോലെ ആസ്വദിച്ചു കഴിക്കാവുന്ന രീതിയിൽ മധുരം വിളമ്പുന്നിടത്താണ്. അതിനാലാണ് ഞാൻ ഷുഗർലെസ്സ് കേക്കുകൾക്കും ഓർഗാനിക് കേക്കുകൾക്കും പ്രാധാന്യം നൽകുന്നത്. പ്രമേഹ രോഗികളായവരുടെ എണ്ണം വർധിച്ചു വരികയാണ്. ഇത്തരക്കാരെ മധുരത്തിൽ നിന്നും അകറ്റി നിർത്തുന്നതിലല്ല കാര്യം. അവർക്ക് കൂടി ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ കേക്കുകൾ നിർമിക്കുന്നതിലാണ്. ഇപ്പോൾ എനിക്ക് നിരവധി ഓർഡർ ലഭിക്കുന്ന ഒന്നാണ് ഷുഗർലസ് കേക്കുകൾ. പഞ്ചസാര ഒഴിവാക്കിയാണ് ഇവയുടെ നിർമാണം.സമാനമായ രീതിയിൽ തന്നെയാണ് കുട്ടികൾക്കായുള്ള കേക്കുകളും. നിറങ്ങൾ പരമാവധി കുറച്ച്, കുട്ടികളുടെ ആരോഗ്യത്തിനു ഹാനീകരമായേക്കാവുന്ന ചേരുവകൾ ഒഴിവാക്കിയാണ് കേക്കുകൾ നിർമിക്കുന്നത്. കുട്ടികളുടെ പിറന്നാൾ പാർട്ടിക്കുള്ള ഓർഡർ കിട്ടിയാൽ എന്റെ മനസിലേക്ക് വരിക എന്റെ ഒരു വയസുള്ള മോൾ അൻവിയയുടെ മുഖമാണ്. അതിനാൽ തന്നെ കുഞ്ഞുങ്ങൾക്കായുള്ള കേക്കുകൾ അത്രയും ശ്രദ്ധ നൽകി ഹോം മേഡ് ഉൽപ്പന്നങ്ങൾ ചേർത്ത് തന്നെയാണ് നിർമിക്കുക. അതിനാൽ തന്നെ ഓർഡറുകളും കൂടുതലാണ്'' ലിഷ വ്യക്തമാക്കുന്നു.
ഒരു കേക്കിന് ഓർഡർ ലഭിച്ചാൽ ഉടനടി ഏറ്റെടുക്കുന്ന പതിവില്ല ലിഷയ്ക്ക്. പകരം അവരോട് സംസാരിക്കും. എത്രയാണ് ബഡ്ജറ്റ്, എന്താണ് അവരുടെ ടേസ്റ്റ് , എന്ത് ആഘോഷത്തിനു വേണ്ടിയാണു കേക്ക്, പ്രത്യേക ഡിസൈനുകൾ ആവശ്യമാണോ, ഉണ്ടെങ്കിൽ മനസിലുള്ള ആശയം എന്താണ്, മധുരത്തിന്റെ അളവ് എങ്ങനെയായിരിക്കണം തുടങ്ങി ഓരോ കാര്യവും വിശദമായി ചോദിച്ചു മനസിലാക്കിയ ശേഷം മാത്രമേ ഓർഡർ സ്വീകരിക്കൂ. അത് പോലെ തന്നെ ഡെലിവറിയും കൃത്യമായിരിക്കണം എന്ന നിർബന്ധമുണ്ട് ലിഷയ്ക്ക്. കൊച്ചിയിൽ ഏത് ഭാഗത്തേക്കും കേക്ക് ഡെലിവറി ചെയ്യും. മികച്ച പാക്കിങ്ങോട് കൂടിയാണ് ഡെലിവറി. തുടക്കം മുതൽക്കേ പ്രൊഫഷണലിസത്തോട് കൂടിയാണ് ബേക്കിങിനെ സമീപിച്ചിട്ടുള്ളത് എന്നതിനാൽ തന്നെ വിവാഹം പോലുള്ള ആഘോഷങ്ങൾക്കായി കേക്ക് ചെയ്യുമ്പോൾ മൂന്നോ , നാലോ ഫ്ലേവറുകൾ ഉൾപ്പെടുത്തി ടേസ്റ്റിങ് സെഷൻ നടത്തിയ ശേഷമാണ് ഓർഡർ സ്വീകരിക്കുക. വിവാഹവേദിയിൽ കേക്ക് സെറ്റ് ചെയ്യുന്നതുവരെയുള്ള ചുമതല ബേക്ക് വിസാർഡ് ഏറ്റെടുക്കുന്നു.
ക്രിസ്തുമസിന് പ്ലം കേക്കിന്റെ നീണ്ട നിര
ക്രിസ്തുമസ് എന്നാൽ പ്ലം കേക്ക് എന്ന് കൂടിയാണ് അർത്ഥം. അതിനാൽ തന്നെ ക്രിസ്തുമസ് സ്‌പെഷ്യൽ പ്ലം കേക്കുകളുടെ നീണ്ട നിര തന്നെ ബേക്ക് വിസാർഡ് ഒരുക്കിയിരിക്കുന്നു. ക്രിസ്തുമസ്, പുതുവത്സര മധുരമായി കേക്കുകൾ നൽകാൻ ആഗ്രഹിക്കുന്നവർക്കായി ആൽക്കോഹോളിക് റിച്ച് പ്ലം കേക്ക്, നോൺ ആൽക്കോഹോളിക് റിച്ച് പ്ലം കേക്ക്, എഗ്ഗ് ലെസ്സ് ആൽക്കോഹോളിക് റിച്ച് പ്ലം കേക്ക്, എഗ്ഗ്‌ലെസ് നോൺ ആൽക്കോഹോളിക് റിച്ച് പ്ലം കേക്ക്, പ്ലം കേക്ക്, ഫ്രൂട്ട് കേക്ക് തുടങ്ങിയവ ബേക്ക് വിസാർഡ് ഒരുക്കിയിരിക്കുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി വിവിധ സ്ഥാപനങ്ങളിൽ നിന്നും ഓഫീസുകളിൽ നിന്നുമുള്ള ബൾക്ക് ഓർഡറുകളും ബേക്ക് വിസാർഡ് സ്വീകരിക്കുന്നുണ്ട്. ഒരു വർഷത്തിന് മുകളിൽ സോക്ക് ചെയ്ത പഴവർഗങ്ങൾ ഉപയോഗിച്ചാണ് കേക്കിന്റെ നിർമാണം. 9633898091 എന്ന നമ്പറിൽ വാട്ട്സാപ്പ് വഴിയും ഫേസ്‌ബുക്ക് പേജ് വഴിയും നേരിട്ടും ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്.
എൻജിനീയറിങ് മേഖലയിൽ നിന്നും ബേക്കിങിലേക്ക് എത്തിയപ്പോൾ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ലിഷയ്ക്ക് ഒരുത്തരമേയുള്ളൂ...
''ഞാൻ നൂറു ശതമാനം ഹാപ്പിയാണ്. പ്രതിമാസം 40000 രൂപക്ക് മുകളിൽ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ബിസിനസാണിത്. ഒപ്പം മനസമാധാനവും സംതൃപ്തിയും. എന്നാൽ ജസ്റ്റ് ഒരു ഹോം ബേക്കർ എന്ന നിലയിൽ തുടരാൻ അല്ല ആഗ്രഹിക്കുന്നത് ബേക്ക് വിസാർഡിന്റെ ബ്രാഞ്ചുകളും ഫ്രാഞ്ചൈസികളും ആരംഭിക്കാനാണ് പദ്ധതി. കൊച്ചിക്ക് പുറത്തേക്കും ബേക്ക് വിസാർഡിന് വേരുകൾ വേണം. കാരണം കൊച്ചിക്ക് പുറത്ത് നിന്നും നിരവധി ഓർഡറുകൾ എനിക്ക് ലഭിക്കുന്നുണ്ട്. അതിനാൽ തന്നെ ഭാവി പദ്ധതികൾ നിരവധിയാണ്'' ലിഷയുടെ വാക്കുകളിൽ ആത്മവിശ്വാസമുള്ള ഒരു സംരംഭകയുടെ ദീർഘവീക്ഷണം തെളിയുന്നു.
English Summary : Wide Range of Helthy Cakes and Xmas Cakes from a Home Baker