വായ്പ എടുക്കാതെ സംരംഭത്തിന് സബ്സിഡി ലഭിക്കുമോ? സംശയം വേണ്ട, കിട്ടും. വായ്പ എടുക്കാത്തവർക്കും എടുത്തവർക്കും പുതു സംരംഭകർക്കും ഉപയോഗപ്പെടുത്താവുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് ഓൻട്രപ്രനർ സപ്പോർട്ട് സ്കീം. നിർമാണ സംരംഭങ്ങൾക്കാണു പ്രയോജനം ലഭിക്കുക. സൂക്ഷ്മ, ചെറുകിട ഇടത്തരം യൂണിറ്റുകൾക്ക് സബ്സിഡിക്ക്

വായ്പ എടുക്കാതെ സംരംഭത്തിന് സബ്സിഡി ലഭിക്കുമോ? സംശയം വേണ്ട, കിട്ടും. വായ്പ എടുക്കാത്തവർക്കും എടുത്തവർക്കും പുതു സംരംഭകർക്കും ഉപയോഗപ്പെടുത്താവുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് ഓൻട്രപ്രനർ സപ്പോർട്ട് സ്കീം. നിർമാണ സംരംഭങ്ങൾക്കാണു പ്രയോജനം ലഭിക്കുക. സൂക്ഷ്മ, ചെറുകിട ഇടത്തരം യൂണിറ്റുകൾക്ക് സബ്സിഡിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പ എടുക്കാതെ സംരംഭത്തിന് സബ്സിഡി ലഭിക്കുമോ? സംശയം വേണ്ട, കിട്ടും. വായ്പ എടുക്കാത്തവർക്കും എടുത്തവർക്കും പുതു സംരംഭകർക്കും ഉപയോഗപ്പെടുത്താവുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് ഓൻട്രപ്രനർ സപ്പോർട്ട് സ്കീം. നിർമാണ സംരംഭങ്ങൾക്കാണു പ്രയോജനം ലഭിക്കുക. സൂക്ഷ്മ, ചെറുകിട ഇടത്തരം യൂണിറ്റുകൾക്ക് സബ്സിഡിക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പ എടുക്കാതെ സംരംഭത്തിന് സബ്സിഡി ലഭിക്കുമോ? സംശയം വേണ്ട, കിട്ടും. വായ്പ എടുക്കാത്തവർക്കും എടുത്തവർക്കും പുതു സംരംഭകർക്കും ഉപയോഗപ്പെടുത്താവുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് ഓൻട്രപ്രനർ സപ്പോർട്ട് സ്കീം. നിർമാണ സംരംഭങ്ങൾക്കാണു പ്രയോജനം ലഭിക്കുക. സൂക്ഷ്മ, ചെറുകിട ഇടത്തരം യൂണിറ്റുകൾക്ക് സബ്സിഡിക്ക് അർഹതയുണ്ട്. ഭൂമി, കെട്ടിടം, മെഷിനറി, ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ, ജനറേറ്റർ, ഫർണിച്ചറുകൾ, മലിനീകരണ നിയന്ത്രണ സാമഗ്രികൾ എന്നിവയ്ക്കായി മുടക്കുന്ന നിക്ഷേപം അടിസ്ഥാനമാക്കിയാണ് ഈ ആനുകൂല്യം. 

നിലവില്‍ സബ്സിഡി ഇങ്ങനെ

ADVERTISEMENT

പൊതു വിഭാഗം: സ്ഥിരനിക്ഷേപത്തിന്റെ 15 ശതമാനം (പരമാവധി 30 ലക്ഷം രൂപ) വരെ. പ്രത്യേക വിഭാഗം: വനിതകൾ, എസ്‌സി /എസ്‌ടി വിഭാഗക്കാർ, 45 വയസ്സിനു താഴെയുളളവർ, പ്രവാസി മലയാളികൾ എന്നീ പ്രത്യേക വിഭാഗക്കാർക്ക് 25% (പരമാവധി 40 ലക്ഷം) രൂപ വരെ 

പത്തു ശതമാനം അധിക സബ്സിഡി

ADVERTISEMENT

ഭക്ഷ്യ‌സംസ്കരണം, ഗാർമെന്റ് മേക്കിങ്, ബയോ ടെക്നോളജി, 100% കയറ്റുമതി സ്ഥാപനങ്ങൾ, പഴയ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഉൽപന്നങ്ങൾ, പാരമ്പര്യേതര ഊർജ ഉപകരണങ്ങൾ, കാർഷിക മൂല്യ വർധക ഉൽപന്നങ്ങൾ, റബർ ഉൽപന്നങ്ങൾ, ജൈവവളം, മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക് സബ്സ്റ്റിറ്റ്യൂട്ടുകൾ, സാനിറ്ററി - ഹൈജീൻ ഉൽപന്നങ്ങൾ, മെഡിക്കൽ ഓക്സിജൻ, മാസ്ക് എന്നീ മുൻഗണനാ വിഭാഗങ്ങൾക്ക് അധിക സബ്സിഡി. ഇടുക്കി, പത്തനംതിട്ട, വയനാട്, കാസർകോട് എന്നീ പിന്നാക്ക ജില്ലകളിലെ സംരംഭങ്ങൾക്കും അധിക സബ്സിഡി ലഭിക്കും. എന്നാൽ, ഒരു യൂണിറ്റിനു നൽകുന്ന പരമാവധി സബ്സിഡി 40 ലക്ഷം രൂപയാണ്. 

3 ഘട്ടങ്ങളില്‍ സബ്സിഡിക്ക് അപേക്ഷിക്കാം

ADVERTISEMENT

1. സ്റ്റാർട്ടപ് സപ്പോർട്ട് : വ്യവസായ വകുപ്പിന്റെ ശുപാർശയോടെ ബാങ്ക് വായ്പ അനുവദിച്ചു കൈപ്പറ്റിയാൽ ആനുകൂല്യം ലഭിക്കും. നിക്ഷേപ ത്തിന്റെ 50% തുക (പരമാവധി 3 ലക്ഷം രൂപ) വരെയാണു ലഭിക്കുക. 

2.  ഇൻവെസ്റ്റ്മെന്റ് സപ്പോർട്ട് : ഈ രീതിയിൽ വായ്പ എടുക്കാത്ത സ്ഥാപനങ്ങൾക്കും അർഹതയുണ്ട്. ആധുനികവൽക്കരണം, വിപുലീകരണം, വൈവിധ്യവൽക്കരണം എന്നിവയ്ക്കായി ചെലവാക്കുന്ന തുകയ്ക്കു നിബന്ധനകളോടെ സബ്സിഡി. ഉൽപാദനം പുനരാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കണം. 

3.  ടെക്നോളജി സപ്പോർട്ട് : സർക്കാർ അംഗീകൃത റിസർച് സ്ഥാപനങ്ങളിൽ നിന്നു ടെക്നോളജി വാങ്ങിയ ചെലവിന്റെ 10% (10 ലക്ഷം രൂപ വരെ) സബ്സിഡി നൽകും. പുതിയ പാക്കേജിങ് സംവിധാനങ്ങൾക്കും സബ്സിഡി ലഭിക്കും. ആറു മാസത്തിനുള്ളിൽ അപേക്ഷിക്കണം. സാങ്കേതികവിദ്യകൾ നൽകുന്ന സ്ഥാപനങ്ങൾക്കും ആനുകൂല്യം ലഭിക്കും. 

അപേക്ഷയിലെ നടപടികൾ: വിവിധ ആനുകൂല്യങ്ങൾക്കു പ്രത്യേകം ഫോമുകളിൽ അപേക്ഷിക്കണം. www.dic.kerala.gov.in. വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജില്ലാ വ്യവസായ കേന്ദ്രം, ബ്ലോക്ക് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫിസർമാർ വഴിയും അപേക്ഷ നൽകാം. എസ്‌സി/എസ്‍ടിക്കാർ 525 രൂപയും മറ്റുള്ളവർ 1050 രൂപയും ഫീസ് നൽകണം. 

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കാൻ 

  • ആനുകൂല്യം നിർമാണ യൂണിറ്റുകൾക്കു മാത്രം 
  • ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കണം. മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ മൂന്നു വർഷം വരെ മാപ്പാക്കിയുള്ള അപേക്ഷകളും പരിഗണിക്കാം
  • കെട്ടിടത്തിന് ചതുരശ്ര അടിക്ക് 2,000 രൂപ വച്ചേ പരിഗണിക്കൂ. കോൺക്രീറ്റ് കെട്ടിടത്തിന് 5,000 രൂപ വരെ ലഭിക്കും. ഇതിനായി എൻജിനീയറുടെ പ്ലാനും എസ്റ്റിമേറ്റും നിശ്ചിത ഫോമിലുള്ള സർട്ടിഫിക്കറ്റും മതിയാകും.
  • മെഷിനറി സപ്പോർട്ടാണ് പ്രധാനമായും ക്ലെയിം ചെയ്യുന്നത്. അതിനായി ഇൻവോയ്സ്, ബാങ്ക് പെയ്മെന്റ് വിവരങ്ങൾ നൽകണം. വിദേശ മെഷിനറി ആണെങ്കിൽ രൂപയിലേക്കു കൺവേർട്ട് ചെയ്ത ബാങ്ക് സർട്ടിഫിക്കറ്റാണു നൽകേണ്ടത്. ഇടപാടുകളെല്ലാം ബാങ്ക് വഴി ആയിരിക്കണം. ആവശ്യമെങ്കിൽ ഇ–വെബിൽ ഹാജരാക്കണം. 
  • സ്ഥാപന ഉടമ ഒറ്റയ്ക്കോ കൂട്ടായോ അപേക്ഷിക്കാം. ജീവനക്കാരന് അപേക്ഷിക്കാൻ കഴിയില്ല.
  • ജനറേറ്റർ സെറ്റിന്റെ സബ്സിഡിക്ക് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ അനുമതിപത്രം ആവശ്യമാണ്.
  • ഉടമസ്ഥരിൽ 50% പേർ വനിതകളാണെങ്കിൽ വനിതാ യൂണിറ്റിന്റെ ആനുകൂല്യത്തിന് അർഹതയുണ്ട്. എസ‌്‌സി /എസ്‌ടി ആനുകൂല്യത്തിനും അതേ‌നിരക്ക് മതിയാകും. യുവ സംരംഭകരുടെ ആനുകൂല്യത്തിന് എല്ലാവരും 45 വയസ്സിൽ താഴെ ഉള്ളവരാകണം. 
  • ഒരു പാക്കിങ് മെഷീൻ വാങ്ങി സ്ഥാപിച്ചാൽ പോലും ടെക്നോളജി സപ്പോര്‍ട്ട് പ്രകാരമുള്ള ആനുകൂല്യം കിട്ടും.

English Summary: How To Avail Subsidy For Business Without Any Loan