സഞ്ചി വിറ്റു മാസം രണ്ടു ലക്ഷം വരുമാനം
ഇത് മുത്തു രാജേഷ്കുമാർ. നെറ്റിയിൽ ചന്ദനക്കുറിയും കായം സഞ്ചിയിൽ ഉച്ചഭക്ഷണവും തൂക്കി ലൂണാറിന്റെ സ്കൂട്ടറിൽ വന്നിറങ്ങുന്നതു കണ്ടാൽ ഒരു വ്യവസായിയാെണന്ന് ആരും പറയില്ല. 24 േപർക്കു നേരിട്ടു തൊഴിൽ നൽകുന്ന ഒരു സംരംഭം നടത്തുകയാണ് മുത്തു. പാലക്കാട് മീനാക്ഷിപുരത്താണ് എസ്എസ് ബാഗ്സ് (S S Bags) എന്ന
ഇത് മുത്തു രാജേഷ്കുമാർ. നെറ്റിയിൽ ചന്ദനക്കുറിയും കായം സഞ്ചിയിൽ ഉച്ചഭക്ഷണവും തൂക്കി ലൂണാറിന്റെ സ്കൂട്ടറിൽ വന്നിറങ്ങുന്നതു കണ്ടാൽ ഒരു വ്യവസായിയാെണന്ന് ആരും പറയില്ല. 24 േപർക്കു നേരിട്ടു തൊഴിൽ നൽകുന്ന ഒരു സംരംഭം നടത്തുകയാണ് മുത്തു. പാലക്കാട് മീനാക്ഷിപുരത്താണ് എസ്എസ് ബാഗ്സ് (S S Bags) എന്ന
ഇത് മുത്തു രാജേഷ്കുമാർ. നെറ്റിയിൽ ചന്ദനക്കുറിയും കായം സഞ്ചിയിൽ ഉച്ചഭക്ഷണവും തൂക്കി ലൂണാറിന്റെ സ്കൂട്ടറിൽ വന്നിറങ്ങുന്നതു കണ്ടാൽ ഒരു വ്യവസായിയാെണന്ന് ആരും പറയില്ല. 24 േപർക്കു നേരിട്ടു തൊഴിൽ നൽകുന്ന ഒരു സംരംഭം നടത്തുകയാണ് മുത്തു. പാലക്കാട് മീനാക്ഷിപുരത്താണ് എസ്എസ് ബാഗ്സ് (S S Bags) എന്ന
ഇത് മുത്തു രാജേഷ്കുമാർ. നെറ്റിയിൽ ചന്ദനക്കുറിയും കായം സഞ്ചിയിൽ ഉച്ചഭക്ഷണവും തൂക്കി ലൂണാറിന്റെ സ്കൂട്ടറിൽ വന്നിറങ്ങുന്നതു കണ്ടാൽ ഒരു വ്യവസായിയാെണന്ന് ആരും പറയില്ല. 24 േപർക്കു നേരിട്ടു തൊഴിൽ നൽകുന്ന ഒരു സംരംഭം നടത്തുകയാണ് മുത്തു. പാലക്കാട് മീനാക്ഷിപുരത്താണ് എസ്എസ് ബാഗ്സ് (S S Bags) എന്ന ഇദ്ദേഹത്തിന്റെ സംരംഭം.
എന്താണു ബിസിനസ്?
ക്യാരി ബാഗുകൾ, ബിഗ്ഷോപ്പർ ബാഗുകൾ എന്നിവയാണ് പ്രധാന ഉൽപന്നങ്ങൾ. തുണി, ജൂട്ട്, നോൺ വൂവൻ ബാഗുകളാണ് (90 GSM മുതൽ) പ്രധാന ഇനങ്ങൾ. ഓർഡർ ലഭിക്കുന്നതിന് അനുസരിച്ച് മറ്റു ബാഗുകളും നിർമിക്കും. കട്ടിങ്, സ്റ്റിച്ചിങ്, ഹാൻഡിൽ ഫിക്സിങ്, പ്രിന്റിങ് എന്നിവയാണ് എസ്‌എസ് ബാഗ്സ് ചെയ്യുന്നത്.
എന്തുകൊണ്ട് ഈ ബിസിനസ്?
- ബാഗ് സ്റ്റിച്ചിങ് യൂണിറ്റിൽ ഏതാനും വർഷം ജോലി ചെയ്തു. സാങ്കേതികമായ അറിവു നേടി.
- വിപണിസാധ്യതകൾ മനസ്സിലായപ്പോൾ സ്വന്തം നിലയിൽ സംരംഭം തുടങ്ങുകയായിരുന്നു.
- പ്രാദേശികമായി മത്സരം കുറവാണ് എന്നതു കൂടി പരിഗണിച്ചായിരുന്നു ബാഗ് നിർമാണം തിരഞ്ഞെടുത്തത്.
സാധനങ്ങൾ തമിഴ്നാട്ടിൽനിന്ന്
ഭൂരിഭാഗം അസംസ്കൃത വസ്തുക്കളും വാങ്ങുന്നത് തമിഴ്നാട്ടിൽനിന്നാണ്. കേരള– തമിഴ്നാട് അതിർത്തിയിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. കോട്ടൺ, ജൂട്ട്, നോൺവൂവർ എന്നിവയുടെ റോളുകളാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. തിരുപ്പൂരിലെ സ്വകാര്യ കച്ചവടക്കാരാണ് സ്ഥിരമായി ഇവ സപ്ലൈ ചെയ്യുന്നത്. പ്രിന്റിങ്, സ്റ്റിച്ചിങ് സാമഗ്രികളും അവിടെനിന്നുതന്നെയാണു വാങ്ങുന്നത്. അസംസ്കൃത വസ്തുക്കൾ എല്ലാംതന്നെ സുലഭമായി ലഭിക്കും. ക്രെഡിറ്റ് ലഭിക്കില്ല. പണം മുൻകൂർ നൽകിയാൽ ൈസറ്റിൽ എത്തിച്ചുതരും. മികച്ച ഗുണനിലവാരം ഉറപ്പു വരുത്തുന്ന മെറ്റീരിയലുകളാണു തിരഞ്ഞെടുക്കുന്നത്.
24 പേർക്കു തൊഴിൽ
നേരിട്ടു 24 പേർക്കു തൊഴിൽ നൽകുന്ന സ്ഥാപനമാണ് എസ്എസ് ബാഗ്സ്. ജീവനക്കാരിൽ ഏറെയും സ്ത്രീകളാണ്. എല്ലാവരും സമീപപ്രദേശത്തുള്ളവർ തന്നെ. കട്ടിങ്, സ്റ്റിച്ചിങ്, പ്രിന്റിങ് എന്നിവയിൽ നല്ല പരിജ്ഞാനം ഉള്ളവരെയാണു ജോലിക്കു വച്ചിരിക്കുന്നത്. ഡിൈസനിങ്ങാണ് ഉൽപന്നത്തെ മികച്ചതാക്കുന്നത്. അതു പൂർണമായും ചെയ്യുന്നതു മുത്തു നേരിട്ടാണ്. ഭാര്യയും രണ്ടു മക്കളും ബിസിനസിൽ മുത്തുവിനൊപ്പമുണ്ട്.
25 ലക്ഷം രൂപയുടെ നിക്ഷേപം
പിഎംഇജിപി എന്ന കേന്ദ്ര പദ്ധതി പ്രകാരമാണു വായ്പ എടുത്തത്. പ്രവർത്തനം തുടങ്ങിയിട്ട് നാലു വർഷമായി. കോവിഡ് കാലത്ത് മാസങ്ങളോളം സ്ഥാപനം അടച്ചിടേണ്ടി വന്നിരുന്നു. സ്വന്തം സ്ഥലത്താണ് 1500 ചതുരശ്ര അടിയുള്ള യൂണിറ്റ് പ്രവർത്തിക്കുന്നത്. മെഷിനറി വാങ്ങുന്നതിനും പ്രവർത്തന മൂലധനാവശ്യത്തിനുമാണു വായ്പ എടുത്തത്. ഷീറ്റ് കട്ടിങ് മെഷീൻ, സ്റ്റിച്ചിങ് മെഷീനുകൾ, ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ, ഫ്ലെക്സോ പ്രിന്റിങ് മെഷീൻ എന്നിവയാണു പ്രധാന മെഷിനറികൾ. ഇതിനുമാത്രം 18 ലക്ഷം രൂപയോളം വേണ്ടിവന്നു. കനറാ ബാങ്കാണു വായ്പ അനുവദിച്ചത്. 8.75 ലക്ഷം സബ്സിഡിയും ലഭിച്ചു. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണ നന്നായി സഹായിച്ചെന്നും മുത്തു പറയുന്നു.
ആവശ്യമറിഞ്ഞുള്ള വിൽപന
മുത്തുവിന്റെ വിൽപന രീതിക്കുമുണ്ട് ഏറെ പ്രത്യേകതകൾ.
- ബാഗുകളെല്ലാം കസ്റ്റമൈസ്ഡാണ്. ഓർഡർ പ്രകാരം മാത്രമാണ് നിർമാണവും വിതരണവും.
- ചെയ്തു തീർക്കാൻ കഴിയാത്തത്ര ഓർഡറുകൾ ഇപ്പോൾ എസ്എസ് ബാഗ്സിനുണ്ട്.
- മുത്തു സ്വയം ബാഗുകൾ ഡിസൈൻ ചെയ്യുന്നതു കൊണ്ട്, ഉപയോക്താക്കളുടെ ആവശ്യങ്ങൾ കൃത്യമായി മനസ്സിലാക്കി ഉൽപന്നങ്ങൾ നൽകാൻ സാധിക്കുന്നുമുണ്ട്.
- പുത്തൻ മോഡലുകളാണ് എസ്എസ് ബാഗസിന്റെ പ്രത്യേകത.
- ജ്വല്ലറി ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈയിൽ ഷോപ്പുകൾ, ഫാക്ടറികൾ, സെമിനാർ േകന്ദ്രങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവരാണു പ്രധാന ഉപയോക്താക്കൾ.
- 10 രൂപ മുതൽ 100 രൂപ വരെയുള്ള ബാഗുകളാണു പൊതുവേ വിൽക്കുന്നത്.
- 10% മാത്രം അറ്റാദായം എടുത്താണു വിൽപനകൾ നടത്തുന്നത്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയ്ക്കു നൽകാൻ കഴിയുന്നു. കൂടുതൽ ഓർഡറുകൾ മൗത്ത് പബ്ലിസിറ്റി വഴി ലഭിക്കുന്നുണ്ട്.
- ഒന്നര മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് പ്രതിമാസം അറ്റാദായമായി ലഭിച്ചു വരുന്നത്.
ഒരു മൾട്ടി കളർ പ്രിന്റിങ് യൂണിറ്റ് സ്ഥാപിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. നിലവിൽ പുറത്താണു ചെയ്യിക്കുന്നത്. പ്രിന്റിങ് ചെലവു കുറയ്ക്കാനും ക്വാളിറ്റി കുറെക്കൂടി മെച്ചപ്പെടുത്താനും അതു സഹായിക്കും.
പുതുസംരംഭകർക്ക്
ഏറെ അവസരങ്ങളുള്ള മേഖലയാണ് ക്യാരിബാഗ് നിർമാണം. പ്രത്യേകിച്ച്, പ്ലാസ്റ്റിക് സാമഗ്രികൾ നിരോധിച്ചുകൊണ്ടിരിക്കുന്നതിനാൽ. പ്രിന്റിങ് പുറത്തു ചെയ്യിക്കാമെങ്കിൽ രണ്ടു സ്റ്റിച്ചിങ് മെഷീൻ സ്ഥാപിച്ചുകൊണ്ട് ഇത്തരം സംരംഭം തുടങ്ങാം. എല്ലാംകൂടി ഒരു ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും. മൂന്നു േപർക്കു തൊഴിൽ ലഭിക്കും. 50,000 രൂപയോളം പ്രതിമാസം ആദായവും നേടാം.
സംസ്ഥാന വ്യവസായ–വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ. മനോരമ സമ്പാദ്യം ജൂലൈ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.
English Summary: Bag Manufacturing Business Kerala