അന്ന് 1983ൽ, 250 രൂപയാണ് എന്‍റെ മാസ ശമ്പളം. ഒരു ഡെന്റൽ ലാബ് തുടങ്ങാൻ 20 ലക്ഷം വേണം. രാത്രി പകലാക്കി ജോലി ചെയ്തു. പലപ്പോഴും ഒരു മണിക്കൂർ മാത്രം ഉറങ്ങി. അങ്ങനെ ആറുവർഷം കൊണ്ട് 5 ലക്ഷം സമ്പാദിച്ചു. 15 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പ കൂടി എടുത്താണ് സംരംഭകസ്വപ്നം യാഥാർത്ഥ്യമാക്കിയത്. മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ന് 1983ൽ, 250 രൂപയാണ് എന്‍റെ മാസ ശമ്പളം. ഒരു ഡെന്റൽ ലാബ് തുടങ്ങാൻ 20 ലക്ഷം വേണം. രാത്രി പകലാക്കി ജോലി ചെയ്തു. പലപ്പോഴും ഒരു മണിക്കൂർ മാത്രം ഉറങ്ങി. അങ്ങനെ ആറുവർഷം കൊണ്ട് 5 ലക്ഷം സമ്പാദിച്ചു. 15 ലക്ഷം രൂപ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് വായ്പ കൂടി എടുത്താണ് സംരംഭകസ്വപ്നം യാഥാർത്ഥ്യമാക്കിയത്. മാസം 250 രൂപ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഞാൻ ഇന്ന് 4000 ത്തോളം ആളുകൾക്ക് ജോലി നൽകുന്നു. ശമ്പളം നൽകാൻ എനിക്ക് ഇന്ന് മാസം 9.5 കോടി രൂപ വേണം. 

മൂവാറ്റുപുഴയിലെ ഒരു കുഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ രോഗിയായതിനാൽ അമ്മ വീട്ടുപണി ചെയ്താണ് വളർത്തിയത്. ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടി. പഠിക്കാൻ മണ്ടനായിരുന്നതിനാൽ ചെറിയ പ്രായത്തിലെ റബ്ബർ വെട്ടാൻ പോയി. 15 വയസുവരെ നല്ല ഭാവി സ്വപ്നം കാണുക പോലും ചെയ്തിട്ടില്ല. പിന്നീട് ഒരു ഡെന്റൽ ക്ലിനിക്കിൽ ക്ലീനിങ് ജോലിക്കു പോയതാണ് മാറ്റത്തിനു തുടക്കമായത്. അക്കാലത്ത് പത്തു സെറ്റ് പല്ലിൽ ഒന്നു പോലും പേഷ്യന്റിന്റെ മുഖത്ത് കൃത്യമായി ഫിറ്റാകുമായിരുന്നില്ല. അങ്ങനെയാണ് ഡെന്റൽ ലാബ് എന്ന ആശയം മനസിൽ ഉയരുന്നതും കഠിനാധ്വാനം ചെയ്ത് യഥാർത്ഥ്യമാക്കിയതും. 

ADVERTISEMENT

ആറു പേരുമായി 290 ചതുരശ്രയടിയിലാണ് സ്ഥാപനം തുടങ്ങുന്നത്. ഇന്ത്യയിൽ ആദ്യമായി ജർമനിയിൽ നിന്ന് ഒരു ഇൻഡക്ഷൻ കാസ്റ്റിങ് മിഷീൻ ഇറക്കുമതി ചെയ്തു. ഏറ്റവും മികവോടെ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിച്ചു. അഭിവൃദ്ധിയുടെ കാലമാണ് പിന്നെ വന്നത്. രണ്ട് ഡന്തൽ പ്രൊഡക്ടുമായി തുടങ്ങിയ ഞങ്ങൾ ഇന്ന് 450 ഓളം ഉൽപ്പന്നങ്ങൾ നിർമിക്കുന്നു. 

ബംഗളൂർ,ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ യൂണീറ്റുകളുണ്ട്. മുംബൈയിൽ ഉടനെ ആരംഭിക്കും. യുഎസ്,യുകെ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് യുഎഇ എന്നിവിടങ്ങളിലുമുണ്ട് മാനുഫാക്ചറിങ് യൂണീറ്റ്. ഈ മേഖലയിൽ ഏഷ്യയിലെ ഏറ്റവും വലിയ സ്ഥാപനമാണ് ഡെന്റ്‌കെയർ. മൂവാറ്റുപുഴയിൽ തുടങ്ങിയ സ്ഥാപനം ലോകത്ത് ഒന്നാമതാവണം എന്നാണ് ആഗ്രഹം. 

ADVERTISEMENT

ദൈവാനുഗ്രഹം ബിസിനസ് വിജയത്തിൽ 

പള്ളിയിൽ പോകുമെങ്കിലും ദൈവം ഇല്ലെന്നാണ് കരുതിയിരുന്നത്. ഒരിക്കൽ അമ്മ സുവിശേഷത്തിന് കൊണ്ടുപോയതും പിതാവിന്റെ രോഗം മാറിയതുമൊക്കെ ദൈവ വിശ്വാസിയാവാൻ കാരണമായി. പക്ഷേ ദൈവം എല്ലാം നൂലിൽ കൊണ്ട് തരില്ല, കഠിനാധ്വാനം വേണം. താല്‍പ്പര്യവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കിൽ ഏത് മേഖലയിലും വിജയിക്കാം. 

ADVERTISEMENT

മികവിലൂടെ മൗത്ത് പബ്ലിസിറ്റി 

1988ൽ ആണ് ഡെന്റ് കെയർ ഡെന്റൽ ലാബ് സ്ഥാപിക്കുന്നത്. യുഎസ്, യുകെ, ന്യൂസിലാൻഡ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ ഇടങ്ങളിലെല്ലാം സാന്നിധ്യമുണ്ട്. ഞങ്ങൾ തുടങ്ങുമ്പോൾ ശരിയായിട്ടുള്ള ഒരു ഡെന്റല്‍ ലാബ് ഇന്ത്യയിലില്ലായിരുന്നു. മികച്ച ഉൽപ്പന്നം ആയതിനാൽ മാർക്കറ്റ് അന്വേഷിച്ച് അലയേണ്ടിയും വന്നില്ല. മൗത്ത്-ടു-മൗത്ത് പബ്ലിസിറ്റി നന്നായി ലഭിച്ചു. പിന്നീട് വിദേശവിപണിയിലേയ്ക്ക് കടന്നപ്പോഴും അതുപോലെ തന്നെ നിരവധി ഓർഡറുകൾ ലഭിച്ചു. തുടക്കത്തിൽ‍ കാര്യങ്ങൾ കണ്ട് പഠിച്ച് കാര്യങ്ങൾ മനസിലാക്കി.പിന്നീട് ഡെന്റൽ ടെക്‌നീഷ്യൻ കോഴ്‌സ് റാങ്കോടെ പാസായി. ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയില്ല. എന്നാൽ മനസിലാവും. 1991ൽ ജർമനിയിൽ ചെന്നിറങ്ങുമ്പോൾ ഭാഷ അറിയില്ലായിരുന്നു. ഇന്ന് ജർമൻ അത്യാവശ്യം നന്നായി കൈകാര്യം ചെയ്യും.

25 % വിലക്കൂടുതൽ തീരാത്തത്ര ഓർഡറുകൾ 

ക്വാളിറ്റിയിൽ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യരുത് എന്നതാണ് ഞങ്ങളുടെ നയം. നിലവിൽ ഈ രംഗത്ത് ഇന്ത്യയിൽ ധാരാളം നിർമാതാക്കളുണ്ട്. അവരുടെ ഉൽപ്പന്നങ്ങളേക്കാൾ 25 ശതമാനം വിലക്കൂടുതലാണ് ഞങ്ങളുടേതിന്. എന്നിട്ടും ചെയ്ത് തീരാത്തത്ര ഓർഡറുകളാണ്. ഗുണമേന്മയും വിശ്വാസ്യതയും ആണ് ഞങ്ങളുടെ തനതു സവിശേഷതകൾ. അസംസ്കൃത വസ്തുക്കൾ 95 ശതമാനവും ജർമനിയിൽ നിന്നാണ്. അവ ഇവിടെ തന്നെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. അതിനായി നല്ലൊരു ആർ ആൻഡ് ടീമും പ്രവർത്തിക്കുന്നു. 

English Summary:

Success Story Dentcare Dental Lab Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT