കേരളത്തെ മെഡിക്കല്‍ ഹബ്ബാകി മാറ്റുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന്. ആരോഗ്യരംഗത്ത് പൊതുവെ മുന്നിട്ട് നില്‍ക്കുന്നുവെന്ന പ്രതിച്ഛായ കേരളത്തിനുണ്ട്. അതിനാല്‍ തന്നെ മെഡിക്കല്‍ ഹബ്ബായി മാറാനുള്ള സാധ്യതകളും വലുതാണ്. കോവിഡ് മഹാമാരിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ മെഡിക്കല്‍ ഹബാക്കി മാറ്റുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിലൊന്ന്. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഇത്തരം ചികിൽസാ സൗകര്യങ്ങളൊരുക്കുമെന്നതാണ് ധനമന്ത്രി പറഞ്ഞത്. ആരോഗ്യരംഗത്ത് പൊതുവെ മുന്നിട്ട് നില്‍ക്കുന്നുവെന്ന പ്രതിച്ഛായ കേരളത്തിനുണ്ട്. അതിനാല്‍ തന്നെ മെഡിക്കല്‍ ഹബ്ബായി മാറാനുള്ള സാധ്യതകളും വലുതാണ്. 

കോവിഡ് മഹാമാരിയും നിപ്പയും ഉള്‍പ്പടെയുള്ള പ്രതികൂല സാഹചര്യങ്ങളെ കേരളം പക്വതയോടെ നേരിട്ടതും ആയുർവേദം ഉൾപ്പടെയുള്ള പരമ്പരാഗത ചികിത്സാ രീതികളുടെ സാധ്യതകൾ മുതലെടുക്കാൻ ഉള്ള സാഹചര്യവും കേരളത്തിൻ്റെ സമഗ്ര ആരോഗ്യ മാതൃകയെ ലോക ശ്രദ്ധയിൽ എത്തിക്കാൻ സഹായിക്കുന്നത് തന്നെയാണ്.

ADVERTISEMENT

കേരളത്തിന്റെ സാധ്യതകൾ

എല്ലാ ജിസിസി രാജ്യങ്ങളുമായും മിക്ക ഏഷ്യന്‍ രാജ്യങ്ങളുമായും നേരിട്ട് കണക്റ്റിവിറ്റിയുള്ള സംസ്ഥാനമാണ് കേരളം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂര്‍ വിമാനത്താവളങ്ങളുടെ സാന്നിധ്യവും റെയില്‍വേ, റോഡ്, വാട്ടര്‍ വേ കണക്റ്റിവിറ്റിയും കേരളത്തിൻ്റെ മെഡിക്കൽ ടൂറിസം ഹബെന്ന സാധ്യതകൾക്ക് മുതൽക്കൂട്ടാണ്.

ADVERTISEMENT

മെഡിക്കൽ  രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, സംസ്ഥാനത്തെ ആരോഗ്യ സംവിധാനം ദേശീയ ശരാശരിയേക്കാള്‍ മികച്ചതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആഗോള നിലവാരവും  സൗകര്യങ്ങളുമുള്ള നൂതന ആശുപത്രികള്‍, വൈദഗ്ധ്യം സിദ്ധിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പരിശീലനം ലഭിച്ച പാരാ മെഡിക്കല്‍ ജീവനക്കാർ...തുടങ്ങി നിരവധി ഘടകങ്ങളും ഒരു ആഗോള മെഡിക്കൽ ഹബായി ഉയരാനുള്ള കേരളത്തിൻ്റെ സ്വപ്നങ്ങൾക്ക് ശക്തി പകരുന്നു.

ADVERTISEMENT

വെല്ലുവിളി

എല്ലാ പൗരന്മാര്‍ക്കും ഒരേ മെഡിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ല എന്നതാണ് കേരളത്തിൻ്റെ പരിമിതി.  ഉയര്‍ന്ന വരുമാനമുള്ളവർ മികച്ച ആരോഗ്യ സംവിധാനങ്ങളുടെ പ്രയോജനം നേടുമ്പോള്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ളവർക്ക് അത് സാധ്യമാകുന്നില്ല. കേരളത്തിന്റെ മൂന്നരക്കോടി വരുന്ന ജനങ്ങളില്‍ കേവലം 30 ശതമാനം ആളുകള്‍ക്ക് മാത്രമേ അത്തരം ചികിത്സകള്‍ താങ്ങാനാകുന്നുള്ളൂ എന്നാണ് പ്രശസ്ത ആരോഗ്യ വിദഗ്ധനും വി പി എസ് ലേക് ഷോർ ഹോസ്പിറ്റലിലെ ന്യൂറോസൂർജനുമായ ഡോ. അരുൺ ഉമ്മൻ ചൂണ്ടിക്കാട്ടുന്നത്. ബാക്കി 70 ശതമാനം ആളുകള്‍ക്ക് അതിന്റെ ഗുണം ലഭിക്കാതെ പോകുന്നു.

ഇതിനൊപ്പം കഴിവുള്ള ഡോക്ടർമാരും മെഡിക്കൽ പ്രൊഫെഷണലുകളും വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത തടയാനും സാധിക്കണം. എങ്കിൽ മാത്രമേ കേരളത്തിന് മെഡിക്കൽ ഹബ് ആയി ഉയരാൻ സാധിക്കൂ. ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പരമാവധി നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതികളും വേണം.

English Summary:

Kearala Budget and Possibility of Medical Hub