രാഷ്ട്രീയവും പണപ്പെരുപ്പ, വ്യാപാര കണക്കുകളും ഗതി നിർണയിക്കും; ഈ ആഴ്ച ഓഹരി വിപണി എങ്ങനെ?
തുടർച്ചയായ അഞ്ച് ദിവസവും ക്രമമായി വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ആശ്വാസമുന്നേറ്റം നേടി വിപണിയുടെ ആഴ്ചനഷ്ടത്തിൽ കുറവ് വരുത്തിയത് പ്രതീക്ഷയാണ്. പൊതു തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതോടെ രാഷ്ട്രീയഗതിയിലുണ്ടാകുന്ന മാറ്റങ്ങളും, വിദേശഫണ്ടുകളുടെ വിൽപനയുമാണ് ഇന്ത്യൻ വിപണിയിലെ കഴിഞ്ഞ ആഴ്ചയിലെ
തുടർച്ചയായ അഞ്ച് ദിവസവും ക്രമമായി വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ആശ്വാസമുന്നേറ്റം നേടി വിപണിയുടെ ആഴ്ചനഷ്ടത്തിൽ കുറവ് വരുത്തിയത് പ്രതീക്ഷയാണ്. പൊതു തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതോടെ രാഷ്ട്രീയഗതിയിലുണ്ടാകുന്ന മാറ്റങ്ങളും, വിദേശഫണ്ടുകളുടെ വിൽപനയുമാണ് ഇന്ത്യൻ വിപണിയിലെ കഴിഞ്ഞ ആഴ്ചയിലെ
തുടർച്ചയായ അഞ്ച് ദിവസവും ക്രമമായി വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ആശ്വാസമുന്നേറ്റം നേടി വിപണിയുടെ ആഴ്ചനഷ്ടത്തിൽ കുറവ് വരുത്തിയത് പ്രതീക്ഷയാണ്. പൊതു തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതോടെ രാഷ്ട്രീയഗതിയിലുണ്ടാകുന്ന മാറ്റങ്ങളും, വിദേശഫണ്ടുകളുടെ വിൽപനയുമാണ് ഇന്ത്യൻ വിപണിയിലെ കഴിഞ്ഞ ആഴ്ചയിലെ
തുടർച്ചയായ അഞ്ച് ദിവസവും ക്രമമായി വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച ആശ്വാസമുന്നേറ്റം നേടി വിപണിയുടെ ആഴ്ചനഷ്ടത്തിൽ കുറവ് വരുത്തിയത്
പ്രതീക്ഷയാണ്. പൊതു തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നതോടെ രാഷ്ട്രീയഗതിയിലുണ്ടാകുന്ന മാറ്റങ്ങളും, വിദേശഫണ്ടുകളുടെ വിൽപനയുമാണ് ഇന്ത്യൻ വിപണിയിലെ കഴിഞ്ഞ ആഴ്ചയിലെ അതിവിൽപന സമർദ്ദത്തിന് കാരണമായത്. മുൻവെള്ളിയാഴ്ചയിൽ പുതിയ റെക്കോർഡ് ഉയരമായ 22794 പോയിന്റ് കുറിച്ച നിഫ്റ്റി കഴിഞ്ഞ വെള്ളിയാഴ്ച 21950 പോയിന്റിൽ പിന്തുണ നേടി 22055 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചതോടെ നിഫ്റ്റിയുടെ ആഴ്ചനഷ്ടം 523 പോയിന്റായി കുറഞ്ഞു.
എഫ്എംസിജി, ഓട്ടോ സെക്ടറുകളൊഴികെ മറ്റെല്ലാ സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ വലിയ നഷ്ടം കുറിച്ചു. ബാങ്ക് നിഫ്റ്റിയും, നിഫ്റ്റി ഫിനാൻഷ്യൽ സർവീസും മൂന്നര ശതമാനത്തിൽ കൂടുതൽ വീണത് തന്നെയാണ് ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചത്. പൊതു മേഖല ബാങ്കുകൾ 6.7% വീണപ്പോൾ എനർജി, ഇൻഫ്രാ, റിയൽറ്റി സെക്ടറുകൾ 4% വീതം നഷ്ടം നേരിട്ടു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക 5%ൽ കൂടുതൽ വീണപ്പോൾ നിഫ്റ്റി മിഡ് ക്യാപ് സൂചികയും 3% വീണതും റീടെയ്ൽ നിക്ഷേപകർക്ക് തിരിച്ചടിയായി.
വിദേശ ഫണ്ടുകളുടെ വിൽപന
മെയ് മാസത്തിലെ ഏഴു സെഷനുകളിലും വിൽപനക്കാരായിരുന്ന വിദേശഫണ്ടുകൾ ഇതുവരെ 25000 കോടി രൂപയുടെ വിൽപന നടത്തിക്കഴിഞ്ഞത് തന്നെയാണ് ഇന്ത്യൻ വിപണിക്ക് ക്ഷീണമായത്. ഇതേ കാലയളവിൽ ആഭ്യന്തര ഫണ്ടുകൾ 19410 കോടി രൂപ അധികമായി ഇന്ത്യൻ വിപണിയിലിറക്കുകയും ചെയ്തു. അമേരിക്കൻ ചൈനീസ് വിപണികളിലെ പുതിയ അവസരങ്ങൾ കൂടി വിദേശ ഫണ്ടുകളുടെ വിൽപനക്ക് ആധാരമാണ്.
അമേരിക്കൻ പണപ്പെരുപ്പം ഈയാഴ്ച
മികച്ച റിസൾട്ടുകൾക്കൊപ്പം, ഫെഡ് നിരക്ക് കുറയ്ക്കൽ പ്രതീക്ഷ വീണ്ടും സജീവമായതും കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ വിപണിക്ക് മികച്ച പിന്തുണ നൽകി. ഡൗജോൺസ് കഴിഞ്ഞ ആഴ്ചയിൽ രണ്ട് ശതമാനത്തിനടുത്ത് മുന്നേറ്റം കുറിച്ചപ്പോൾ എസ്$പി 1.30% നേട്ടമുണ്ടാക്കി. ഫെഡ് നിരക്ക് കുറച്ചേക്കാമെന്ന പ്രതീക്ഷക്ക് പിന്തുണ ലഭിച്ചത് അമേരിക്കൻ ബോണ്ട് യീൽഡിനും കഴിഞ്ഞ ആഴ്ച ഫ്ലാറ്റ് ക്ളോസിങ് നൽകിയെങ്കിലും, ഇടക്ക് സമ്മർദത്തിൽ വീണത് വിപണിക്ക് അനുകൂലമായി.
സെപ്റ്റംബർ മാസത്തിലെ നയാവലോകനയോഗത്തിൽ ഫെഡ് റിസേർവ് നിരക്കുകൾ കുറച്ച് തുടങ്ങുമെന്ന വിപണിയുടെ ‘’പുതിയ ധാരണ’’യെ സ്വാധീനിക്കുമെന്നതിനാൽ അടുത്ത ആഴ്ച വരുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ അമേരിക്കൻ വിപണിക്ക് നിർണായകമാണ്. മാർച്ച് മാസത്തിൽ 3.5% വാർഷിക വളർച്ച കുറിച്ച അമേരിക്കൻ സിപിഐ ഡേറ്റയുടെ വളർച്ച ഏപ്രിലിൽ കുറഞ്ഞിട്ടുണ്ടാകാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് വിപണി.
ലോകവിപണിയിൽ അടുത്ത ആഴ്ച
ബുധനാഴ്ച അമേരിക്കയുടെ ഏപ്രിൽ മാസത്തിലെ റീടെയ്ൽ പണപ്പെരുപ്പക്കണക്കുകൾ മുന്നോടിയായി തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും ഫെഡ് അംഗങ്ങളും, ഫെഡ് ചെയർമാൻ ജെറോം പവലും സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. ജോബ് ഡേറ്റയും, വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഫെഡ് അംഗങ്ങളായ റാഫേൽ ബോസ്റ്റിക്കും, മെസ്റ്ററും സംസാരിക്കുന്നതും വിപണിയെ സ്വാധീനിച്ചേക്കാം.
ചൊവ്വാഴ്ചയും, ബുധനാഴ്ചയുമായി യൂറോപ്യൻ രാജ്യങ്ങളുടെയും ഏപ്രിൽ മാസത്തിലെ റീടെയ്ൽ പണപ്പെരുപ്പക്കണക്കുകൾ പുറത്ത് വരുന്നത് യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്. യൂറോസോൺ ജിഡിപി ഡേറ്റ ബുധനാഴ്ചയും, യൂറോസോൺ സിപിഐ ഡേറ്റ വെള്ളിയാഴ്ചയും യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും.
വ്യാഴാഴ്ച ജാപ്പനീസ് ജിഡിപി കണക്കുകളും, ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഡേറ്റയും, വെള്ളിയാഴ്ച ചൈനയുടെ ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ ഡേറ്റയും, റീടെയ്ൽ വിൽപനക്കണക്കുകളും അടക്കമുള്ള വിവരങ്ങളും ഏഷ്യൻ വിപണികളെയും സ്വാധീനിക്കും.
തിങ്കളാഴ്ച വരുന്ന ഇന്ത്യയുടെ ഏപ്രിലിലെ റീടെയ്ൽ പണപ്പെരുപ്പകണക്കുകൾ ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. ഇന്ത്യൻ സിപിഐ വളർച്ച വീണ്ടും 5%ൽ താഴെ നിൽക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലസൂചികയും പുറത്ത് വരുന്നത്. ബുധനാഴ്ചയാണ് ഇന്ത്യയുടെ രാജ്യാന്തരവ്യാപാരക്കണക്കുകളും പുറത്ത് വരുന്നത്.
ആറു ദിനം വിപണി
അടുത്ത ശനിയാഴ്ചയും ഇന്ത്യൻ വിപണിക്ക് പ്രവർത്തി ദിനമായതിനാൽ അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണി ആറു പ്രവർത്തി ദിനങ്ങൾ ഉണ്ടായിരിക്കും. മെയ് ഇരുപതിന് മുംബൈയിൽ തെരെഞ്ഞെടുപ്പ് നടക്കുന്നത് പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് അവധിയാണ്.
ഓഹരികളും സെക്ടറുകളും
എസ്ബിഐ, പിഎൻബി, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഐഓബി, ഇന്ത്യൻ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഗുജറാത്ത് ഗ്യാസ്, ടാറ്റ മോട്ടോഴ്‌സ്, ഐഷർ മോട്ടോഴ്‌സ്, ജെഎസ്ഡബ്ലിയു എനർജി, പോളി ക്യാബ്‌സ്, കെഇസി ഇന്റർനാഷണൽ, എൽ&ടി, എച്ച്ജി ഇൻഫ്രാ, ഐആർബിഇൻഫ്രാ, പോളിസി ബസാർ, എബിബി, കിർലോസ്കർ ഓയിൽ എഞ്ചിൻസ്, ശാന്തി ഗിയർ, എസ്കെ എഫ് ഇന്ത്യ, അജ്‌മേര റിയൽറ്റി, അരവിന്ദ് സ്മാർട്ട് സ്പേസ്, പിരമൽ ഫാർമ, ഓൾസെക് ടെക്ക്, സെലാൻ, സൂര്യോദയ് സ്മോൾ ഫിനാൻസ്, വക്രാങ്കി മുതലായ കമ്പനികളും കഴിഞ്ഞ ആഴ്ചയിൽ മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചു.
മികച്ച പാസഞ്ചർ വാഹന വില്പനയുടെ പിന്ബലത്തിൽ ടാറ്റ മോട്ടോഴ്‌സ് നാലാം പാദത്തിൽ 222% വാർഷിക വളർച്ചയോടെ 17407 കോടി രൂപയുടെ അറ്റാദായം പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമാണ്. എസ് യു വികളുടെ റെക്കോർഡ് വിൽപനയും, ഓർഡർ ബുക്കിലെ മികച്ച വളർച്ചയും കമ്പനിയുടെ ലോൺബുക്കിന്റെ വലുപ്പവും കുറച്ചതും അനുകൂലമാണ്. കമ്പനി 6/ രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചു.
എസ്ബിഐ മികച്ച വരുമാനവളർച്ചയുടെ പിൻബലത്തിൽ മുൻവർഷത്തിൽ നിന്നും 24% വളർച്ചയോടെ 20698 കോടി രൂപയുടെ അറ്റാദായം നാലാം പാദത്തിൽ സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. കിട്ടാക്കടാനുപാതം മെച്ചപ്പെട്ടതും, ആസ്തിമൂല്യം വർദ്ധിച്ചതും ഓഹരിക്ക് അനുകൂലമാണ്. ജെപി മോർഗനും, സിഎൽഎസ്എയും ഓഹരിക്ക് 1000 രൂപ വീതമാണ് ലക്‌ഷ്യവിലയിട്ടത്.
പിഎൻബി മുൻവർഷത്തിൽ നിന്നും 160% വർദ്ധനവോടെയും, മുൻപാദത്തിൽ നിന്നും 35% വർദ്ധനവോടെയും 3010 കോടി രൂപയുടെ അറ്റാദായമാണ് നാലാം പാദത്തിൽ പ്രഖ്യാപിച്ചത്. പൊതുമേഖല ബാങ്കിന്റെ അറ്റാദായം 3300 കോടി രൂപയിലെത്തുമെന്നായിരുന്നു വിപണിയുടെ അനുമാനം.
പോളിക്യാബ്‌സിന്റെ മികച്ച നാലാം പാദഫലം കേബിൾ മേഖലക്ക് തന്നെ അനുകൂലമാണ്. മികച്ച വില്പനവളർച്ചയുടെ പിൻബലത്തിൽ പോളിക്യാബ് 553 കോടി രൂപയുടെ അറ്റാദായമാണ് നാലാം പാദത്തിൽ നേടിയത്.
ഇന്ത്യൻ ഐടി ഏണിങ് സൈക്കിളിന്റെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നീങ്ങുന്നത് എന്ന സിഎൽഎസ്എയുടെ സൂചന ഇന്ത്യൻ ഐടി സെക്ടറിൽ വീണ്ടും നിക്ഷേപ അവസരമാണ്.
ആർബിഐയുടെ വായ്പാനുപാത കരുതൽ നിർദ്ദേശങ്ങൾ തിരുത്തൽ നൽകിയ പവർ ഫൈനാൻസിങ് ഓഹരികളും, പൊതു മേഖല ബാങ്കുകളും ദീഘകാല നിക്ഷേപത്തിന് പരിഗണിക്കാം. പൊതുമേഖല ബാങ്കുകളെല്ലാം മികച്ച റിസൾട്ടുകളാണ് നാലാം പാദത്തിൽ പ്രഖ്യാപിച്ചത്.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് അതോറിറ്റി രാജ്യാന്തര ഗ്രീൻ എനർജി പ്രൊജെക്ടുകൾക്ക് ഫണ്ടിങ് നടത്താനായി ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ആസ്ഥാനമാക്കി പുതിയ ഉപകമ്പനി സ്ഥാപിച്ചത് ഓഹരിക്ക് അനുകൂലമാണ്.
മുരുഗപ്പ ഗ്രൂപ്പിന്റെ സെമികണ്ടക്ടർ കമ്പനിയായ സീജീ പവർ അടുത്ത നാല് വർഷത്തിനുള്ളിൽ സെമികണ്ടക്ടർ മേഖലയിൽ നിന്നുമുള്ള സ്ഥിരവരുമാനം പ്രതീക്ഷിക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
ബിപിസിഎൽ 1:1 അനുപാതത്തിലും, ഹിന്ദ് പെട്രോ 1:2 അനുപാതത്തിലും ബോണസ് ഓഹരികൾ പ്രഖ്യാപിച്ചത് വെള്ളിയാഴ്ച എണ്ണ വിപണന ഓഹരികൾക്കെല്ലാം മുന്നേറ്റം നൽകി.
അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ
തിങ്കളാഴ്ച്ച ഡിഎൽഎഫ്, ജിൻഡാൽ സ്റ്റീൽ, ആദിത്യ ബിർള ക്യാപിറ്റൽ, ട്യൂബ് ഇൻവെസ്റ്മെന്റ്സ്, സൊമാറ്റോ, യൂപിഎൽ, വരുൺ ബിവറേജസ്, ജിഐസി ഹൗസിങ്, സെറ, ഐനോക്സ് ഇന്ത്യ, സനോഫി, ബിഎൽഎസ് ഇ-സർവിസ് മുതലായ ഓഹരികളും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഗെയിൽ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ആർസിഎഫ്, ആർവിഎൻഎൽ, എൻഎച്ച്പിസി, പി എഫ് സി, എൻഎൽസി, ഷിപ്പിങ് കോർപറേഷൻ, മഹിന്ദ്ര, എയർടെൽ, ജെഎസ്ഡബ്ലിയു സ്റ്റീൽ, ക്രോംപ്ടൺ ഗ്രീവ്സ്, സീമെൻസ്, ഹണിവെൽ ഓട്ടോമേഷൻ, ഡിക്‌സൺ, ടിറ്റാഗർ റെയിൽ സിസ്റ്റംസ്, റാണെ ഹോൾഡിങ്, അപാർ, ബയോകോൺ, ഗ്രാന്യൂൾസ്, ഗ്ലാക്സോ, അതുൽ ഓട്ടോ, മാട്രിമണി, ക്ളീൻ എനർജി, ട്രൈഡന്റ്, പിവി ആർ ഐനോക്സ്, വി മാർട്ട്, അപ്പോളോ ടയർ, ഐഇഎക്സ്, ഇക്ര, വൊഡാഫോൺ ഐഡിയ, വി ഗാർഡ്, ബന്ധൻ ബാങ്ക്, ഉജ്ജീവന സ്‌മോൾ ഫിനാൻസ് ബാങ്ക് മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരുന്നതിന് മുന്നോടിയായി ഡോളർ വീണ്ടും ശക്തമാകുന്നത് ക്രൂഡ് ഓയിൽ വിലയെ വെള്ളിയാഴ്ച വീണ്ടും പിന്നോട്ട് വലിച്ചു. വെള്ളിയാഴ്ചത്തെ ഒന്നര ശതമാനം വീഴ്ചയോടെ ബ്രെന്റ് ക്രൂഡ് ഓയിൽ കഴിഞ്ഞ ആഴ്ചയിലും നഷ്ടം കുറിച്ച് 82 ഡോളറിലാണ് ക്ളോസ് ചെയ്തത്. അടുത്ത ആഴ്ച വരുന്ന ഒപെകിന്റെ റിപ്പോർട്ടും, അമേരിക്കൻ എണ്ണ ശേഖരത്തിലെ വ്യതിയാനങ്ങളുമായിരിക്കും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കുക.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെട്ടത് സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകി. വെള്ളിയാഴ്ചത്തെ 26 ഡോളർ മുന്നേറ്റത്തോടെ രാജ്യാന്തര സ്വർണവില രണ്ടര ശതമാനം മുന്നേറ്റം സ്വന്തമാക്കി. അമേരിക്കൻ സിപിഐ ഡേറ്റയും ബോണ്ട് യീൽഡിലെ വ്യതിയാനങ്ങളും അടുത്ത ആഴ്ചയിൽ സ്വർണത്തിന് വീണ്ടും ചാഞ്ചാട്ടം ഉണ്ടാക്കിയേക്കും.
ഐപിഒ
ഹെൽത്ത് & ജനറൽ ഇൻഷൂറൻസ് കമ്പനിയായ ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് ലിമിറ്റഡിന്റെ ഐപിഓ അടുത്ത ബുധനാഴ്ച ആരംഭിച്ച് ഐപിഒയിലൂടെ 2600 കോടി രൂപ സമാഹരിക്കുന്ന കമ്പനിയുടെ ഐപിഒ നിരക്ക് 258-272 രൂപയാണ്.