കിട്ടുമോ സിയാലിനൊരു റെയിൽവേ സ്റ്റേഷൻ? ബജറ്റിൽ വ്യവസായ കേരളത്തിന്റെ പ്രതീക്ഷകളിവയാണ്
രാജ്യാന്തര തലത്തിൽ കേരളത്തിന്റെ യശസ് ഉയർത്തിക്കാട്ടുന്നതാണ് കൊച്ചിൻ രാജ്യാന്തര വിമാനത്താവളം (സിയാൽ). എന്നാൽ കൊച്ചിയിൽ നിന്നോ തൃശൂരിൽ നിന്നോ സിയാലിലേയ്ക്കൊന്ന് എത്തിച്ചേരാൻ മണിക്കൂറുകൾ തന്നെ ചിലപ്പോൾ വേണ്ടിവന്നേക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കാത്ത ഏത്

രാജ്യാന്തര തലത്തിൽ കേരളത്തിന്റെ യശസ് ഉയർത്തിക്കാട്ടുന്നതാണ് കൊച്ചിൻ രാജ്യാന്തര വിമാനത്താവളം (സിയാൽ). എന്നാൽ കൊച്ചിയിൽ നിന്നോ തൃശൂരിൽ നിന്നോ സിയാലിലേയ്ക്കൊന്ന് എത്തിച്ചേരാൻ മണിക്കൂറുകൾ തന്നെ ചിലപ്പോൾ വേണ്ടിവന്നേക്കാം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കാത്ത ഏത് മലയാളിയാണുള്ളത്? അത് യാഥാർത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ് വ്യവസായ സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കായി നിലകൊള്ളുന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) യുടെ കേരള ഘടകം. ഇത്തവണ കേന്ദ്രബജറ്റിൽ എന്തൊക്കെയാണ് സിഐഐയുടെ ആവശ്യങ്ങളെന്ന് വിശദീകരിക്കുകയാണ് സിഐഐ കേരളാ ഘടകത്തിന്റെ ചെയർമാനും ഡബിൾ ഹോഴ്സിന്റെ സാരഥിയുമായ വിനോദ് മഞ്ഞില.
ടൂറിസം , ആരോഗ്യ പരിചരണം, ഭക്ഷ്യസംസ്കരണം, വിഴിഞ്ഞം തുറമുഖം, അനുബന്ധ വ്യവസായം എന്നിവയൊക്കെ കേരളത്തിന് വൻ പ്രതീക്ഷ നല്‍കുന്ന വ്യവസായങ്ങളാണ്. സംസ്ഥാനത്തിന്റെ മുന്നേറ്റവും വൻതൊഴിലവസരങ്ങളുമുണ്ടാകുന്ന ഈ മേഖലകളുടെ വികസനത്തിന് വേണ്ട പരിഗണന നല്‍കണമെന്നതാണ് ഇത്തവണ കേന്ദ്ര ധനമന്ത്രിയോടുള്ള പ്രധാന ആവശ്യം.
കേരളത്തിലെ ചെറുകിട വ്യവസായ രംഗം പലതരം അവസരങ്ങളാണൊരുക്കുന്നത്. എന്നാൽ കേന്ദ്രത്തിൽ നിന്ന് ഈ മേഖലയ്ക്ക് കിട്ടുന്ന പരിഗണന കുറവാണ്. പിഎൽഐ സ്കീം, ചെറുകിട മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം, ഓട്ടോമേഷൻ ഇക്കാര്യങ്ങളിലൊക്കെ പിന്തുണയുറപ്പാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട് എന്ന് വിനോദ് മഞ്ഞില വ്യക്തമാക്കി. പോർട്ട് അനുബന്ധ വ്യവസായങ്ങളിലൂടെ നമ്മുടെ ചെറുപ്പക്കാർക്ക് ഒട്ടേറെ തൊഴിലവസരം ഉറപ്പാക്കാനും ചെലവ് കുറയ്ക്കാനുമാകും.
സിയാലിന്റെ പ്രതീക്ഷകൾ
മറ്റ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ നേരിട്ടുള്ള വിമാനസർവീസുകൾ തുടങ്ങാനാകണം എന്നാലേ കേരളത്തിന് ടൂറിസത്തിലും ആയുർവേദ രംഗത്തുമൊക്ക ഇനിയും മുന്നേറാനാകൂ. ഒപ്പം തന്നെ വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ എന്ന ആവശ്യവും ശക്തമായി ഉന്നയിച്ചിട്ടുുണ്ട്.
ആദ്യ ഇഎസ്ജി സംസ്ഥാനം
രാജ്യത്തെ ആദ്യ ഇഎസ്ജി സംസ്ഥാനമായി മാറാനൊരുങ്ങുകയാണ് കേരളം. അതിന്റെ ഭാഗമായി പുനരുപയോഗ ഊർജം, സുസ്ഥിര മുന്നേറ്റം ഇവയൊക്കെ ലക്ഷ്യമിടുന്നുണ്ട്. ഇതിലൂടെ കേരളത്തിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കാനാകും. ഈ ആവശ്യവും ഉന്നയിക്കാൻ കഴിഞ്ഞിട്ടുണ്ട്.