സംരംഭകത്വ സൂചിക പ്രഖ്യാപിക്കാൻ കേരളം; പ്രഖ്യാപനം 3 മാസത്തിനുള്ളിൽ, എല്ലാ ജില്ലകൾക്കും റാങ്കിങ്
കൊച്ചി ∙ വ്യവസായ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കി 3 മാസത്തിനുള്ളിൽ സംരംഭകത്വ സൂചിക പ്രഖ്യാപിക്കാൻ കേരളം. എല്ലാ ജില്ലകൾക്കും റാങ്കിങ് നൽകും. ഏതു വ്യവസായത്തിന് ഏതു ജില്ലയാണു മികച്ചു നിൽക്കുന്നത്, ഏതൊക്കെ ജില്ലകൾക്കാണു കൂടുതൽ അവസരം തുടങ്ങിയ മാതൃകയിലാണു സൂചിക നടപ്പാക്കുന്നത്. വ്യവസായ വകുപ്പും കെഎസ്ഐഡിസിയും

കൊച്ചി ∙ വ്യവസായ സൗഹൃദ ഘടകങ്ങൾ അടിസ്ഥാനമാക്കി 3 മാസത്തിനുള്ളിൽ സംരംഭകത്വ സൂചിക പ്രഖ്യാപിക്കാൻ കേരളം. എല്ലാ ജില്ലകൾക്കും റാങ്കിങ് നൽകും. ഏതു വ്യവസായത്തിന് ഏതു ജില്ലയാണു മികച്ചു നിൽക്കുന്നത്, ഏതൊക്കെ ജില്ലകൾക്കാണു കൂടുതൽ അവസരം തുടങ്ങിയ മാതൃകയിലാണു സൂചിക നടപ്പാക്കുന്നത്. വ്യവസായ വകുപ്പും കെഎസ്ഐഡിസിയും ചേർന്നു സംഘടിപ്പിച്ച തുടർ നിക്ഷേപക സംഗമം ഉദ്ഘാടനത്തിൽ മന്ത്രി പി.രാജീവിന്റേതാണു പ്രഖ്യാപനം.
കേരള വികസനത്തിനായി 12 മുൻഗണനാ മേഖലകൾ കേന്ദ്രീകരിച്ചു നടത്തുന്ന റൗണ്ട് ടേബിൾ പരമ്പരകളിൽ ആദ്യത്തേത് ഓഗസ്റ്റ് 24 നു കൊച്ചിയിൽ നടക്കും. റോബട്ടിക്സാണു പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു.
3 വർഷത്തിനിടെ സംസ്ഥാനത്ത് 5 കോടിയിലധികം രൂപ നിക്ഷേപിച്ച 282 നിക്ഷേപകർക്കായി നടത്തിയ കോൺക്ലേവിൽ വ്യവസായ പ്രമുഖർ അനുഭവങ്ങൾ പങ്കിട്ടു. വിജ്ഞാന സമ്പദ്‌വ്യവസ്ഥയോടു ചേർന്നു നിൽക്കുന്ന നിക്ഷേപങ്ങൾക്കാണ് കേരളത്തിൽ സാധ്യതയെന്ന് സിന്തൈറ്റ് ഇൻഡസ്ട്രീസ് എംഡി അജു ജേക്കബ് പറഞ്ഞു. സർക്കാർ സബ്സിഡി മാത്രം പ്രതീക്ഷിച്ചു സംരംഭങ്ങൾ തുടങ്ങരുതെന്ന് വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക് പറഞ്ഞു.
വിഎൻജി ഗ്രൂപ്പ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു, ബൈഫ ഡ്രഗ് ലബോറട്ടറീസ് സിഇഒയും എംഡിയുമായ അജയ് ജോർജ് വർഗീസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി ജനറൽ മാനേജർമാരായ ജി.ഉണ്ണിക്കൃഷ്ണൻ, വർഗീസ് മാളാക്കാരൻ, വ്യവസായ ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ എം.ഷബീർ, ചെറുകിടവ്യവസായ മന്ത്രാലയം ജോയിന്റ് ഡയറക്ടർ ജി.എസ്.പ്രകാശ് എന്നിവർ പ്രസംഗിച്ചു.
282 സംരംഭകർ; 12,000 കോടി നിക്ഷേപം
മൂന്നു വർഷത്തിനിടെ 5 കോടിയിലേറെ രൂപ നിക്ഷേപിച്ച 282 സംരംഭകരിലൂടെ 12,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലുണ്ടായെന്നു മന്ത്രി പി.രാജീവ്. 30 സംരംഭകർ 50 കോടിയിലേറെ രൂപയുടെ നിക്ഷേപമാണു നടത്തിയത്. ചെറുകിട വ്യവസായ മേഖലയിൽ 16,000 കോടി രൂപയുടെ നിക്ഷേപമെത്തി. അതുവഴി തൊഴിൽ ലഭിച്ചത് 5.5 ലക്ഷം പേർക്കാണ്. വ്യവസായ പ്രോത്സാഹനം ലക്ഷ്യമിട്ടു താലൂക്ക് അടിസ്ഥാനത്തിൽ ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കും. പദ്ധതികളുടെ പുരോഗതി ഫോട്ടോകൾ ഉൾപ്പെടെ അധികൃതരെ എല്ലാ മാസവും അറിയിക്കാൻ സംവിധാനമുണ്ടാക്കും. കിൻഫ്ര, െകഎസ്ഐഡിസി വ്യവസായ പാർക്കുകളിൽ 100 കോടിയിലേറെ നിക്ഷേപിക്കുന്ന പദ്ധതികളിൽ സ്ഥലത്തിന്റെ പാട്ടത്തുകയുടെ 10% മാത്രം തുടക്കത്തിൽ അടച്ചാൽ മതി. 50 –100 കോടിയുടെ നിക്ഷേപത്തിന് 20% പാട്ടത്തുക ആദ്യം അടച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.