ബിസിസിഐക്ക് വീട്ടാനുള്ള 158.90 കോടി രൂപ നൽകുമെന്ന് ബൈജൂസിന്റെ ഡയറക്ടറും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രന്റെ അഭിഭാഷകർ ട്രൈബ്യൂണലിൽ വ്യക്തമാക്കി. ബൈജൂസിലെ തന്റെ ഓഹരികൾ വിറ്റഴിച്ചതുവഴി കിട്ടിയ വ്യക്തിഗത പണത്തിൽ നിന്നാണ് കുടിശിക വീട്ടുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ എജ്യുടെക് കമ്പനിയായ ബൈജൂസിന് ആശ്വാസവുമായി നാഷണൽ കമ്പനി ലോ അപ്‍ലറ്റ് ട്രൈബ്യൂണലിന്റെ (എൻസിഎൽഎടി) വിധി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡുമായുള്ള (ബിസിസിഐ) തർക്കം ഒത്തുതീർത്തതോടെ, ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേണിനെതിരായ ഇൻസോൾവൻസി (പാപ്പരത്ത) നടപടി തുടരേണ്ടെന്ന് അപ്‍ലറ്റ് ട്രൈബ്യൂണൽ തീരുമാനിക്കുകയായിരുന്നു.

പാപ്പർ നടപടി ഒഴിവായതോടെ ബൈജൂസിന്റെ നിയന്ത്രണം വീണ്ടും കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് തിരികെ ലഭിച്ചു. ബിസിസിഐയുമായുള്ള ഒത്തുതീർപ്പ് അനുവദിക്കരുതെന്നും പാപ്പരത്ത നടപടിയുമായി മുന്നോട്ട് പോകണമെന്നുമുള്ള വായ്പാദാതാക്കളുടെ ആവശ്യം ട്രൈബ്യൂണൽ തള്ളി. ബൈജൂസിന് വായ്പ നൽകിയ യുഎസ് കമ്പനികളാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാൽ, ബിസിസിഐയുമായുള്ള ഒത്തുതീർപ്പുമായി ബന്ധപ്പെട്ട പണത്തിന് വായ്പാദാതാക്കളുമായി ബന്ധമില്ലെന്ന് കാട്ടി ആവശ്യം ട്രൈബ്യൂണൽ തള്ളുകയായിരുന്നു.

ADVERTISEMENT

സ്പോൺസർഷിപ്പ് തുകയിൽ 158.90 കോടി രൂപ കുടിശിക വരുത്തിയെന്ന് കാട്ടിയാണ് ബൈജൂസിനെതിരെ ബിസിസിഐ ബെംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതിനെതിരെ ബൈജൂസ് അപ്‍ലറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇതോടെ, ബൈജൂസും ബിസിസിഐയും ഒത്തുതീർപ്പ് ചർച്ചകളിലേക്കും കടക്കുകയായിരുന്നു.

ബിസിസിഐക്ക് വീട്ടാനുള്ള 158.90 കോടി രൂപ നൽകുമെന്ന് ബൈജൂസിന്റെ ഡയറക്ടറും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രന്റെ അഭിഭാഷകർ ട്രൈബ്യൂണലിൽ വ്യക്തമാക്കി. 2015നും 2022നും ഇടയിൽ ബൈജൂസിലെ തന്റെ ഓഹരികൾ വിറ്റഴിച്ചതുവഴി കിട്ടിയ വ്യക്തിഗത പണത്തിൽ നിന്നാണ് ബിസിസിഐക്കുള്ള കുടിശിക വീട്ടുകയെന്നും റിജു രവീന്ദ്രൻ അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

എന്താണ് പാപ്പരത്ത നടപടി?
 
2016ലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) പ്രകാരമാണ് പാപ്പരത്ത നടപടി സ്വീകരിക്കുന്നത്. ഏതെങ്കിലും കമ്പനി ഐബിസിക്ക് വിധേയമായാൽ, ആ കമ്പനിയുടെ നിയന്ത്രണം ഡയറക്ടർ ബോർഡിൽ നിന്ന് എടുത്തുമാറ്റി തൽകാലത്തേക്ക് ഒരു റെസൊല്യൂഷൻ പ്രൊഫഷണലിനെ (ഇന്ററിം റെസൊല്യൂഷൻ പ്രൊഫഷണൽ) ഏൽപ്പിക്കും. കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ രൂപീകരണം വരെയാണിത്. തുടർന്ന്, കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സാണ് കമ്പനിക്ക് വായ്പ നൽകിയവർക്കുണ്ടായ നഷ്ടം നികത്താനുള്ള പരിഹാര നടപടികൾ ആസൂത്രണം ചെയ്യുക. ആസ്തി വിറ്റഴിക്കുക, പ്രവർത്തനം പുനഃക്രമീകരിക്കുക തുടങ്ങിയ മാർഗങ്ങളാണ് സാധാരണയായി കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് സ്വീകരിക്കുക.

English Summary:

Byjus Avoids Insolvency Proceedings, Settles Dispute with BCCI