ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഒറ്റ ദിവസം ആറ്‌ പുതിയ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം- ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ- ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത- വാരണാസി, കൊല്‍ക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്‌പൂര്‍ എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഒറ്റ ദിവസം ആറ്‌ പുതിയ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം- ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ- ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത- വാരണാസി, കൊല്‍ക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്‌പൂര്‍ എന്നീ റൂട്ടുകളിലാണ്‌ പുതിയ സര്‍വീസുകള്‍.

യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്‌ തിരുവനന്തപുരം - ചെന്നൈ റൂട്ടില്‍ ആഴ്‌ച തോറുമുണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണം രണ്ടില്‍ നിന്നും ഒന്‍പതായും വര്‍ധിപ്പിച്ചു. ദിവസവും വൈകിട്ട്‌ 6.50ന്‌ ചെന്നൈയില്‍ നിന്നും പുറപ്പെട്ട്‌ 8.20ന്‌ തിരുവനന്തപുരത്തും തിരികെ രാത്രി 8.50ന്‌ പുറപ്പെട്ട്‌ 10.20ന്‌ ചെന്നൈയിലും എത്തുന്ന തരത്തിലാണ്‌ സര്‍വീസ്‌ ക്രമീകരിച്ചിട്ടുള്ളത്‌. 

ADVERTISEMENT

ആഴ്ച തോറും ആകെ 73 വിമാന സർവീസുകളാണ് തിരുവനന്തപുരത്ത് നിന്നും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ആഭ്യന്തര- രാജ്യാന്തര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കായി 12 നേരിട്ടുള്ള സര്‍വീസുകളും 23 വണ്‍ സ്റ്റോപ്‌ സർവീസുകളും ഉൾപ്പടെയാണിത്. 

അബുദാബി, ബഹ്‌റൈന്‍, ബെംഗളൂരു, കണ്ണൂർ, ദമാം, ദുബായ്, ദോഹ, ഹൈദരാബാദ്‌, ചെന്നൈ, മസ്‌ക്കറ്റ്‌, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക്‌ നേരിട്ടും അയോധ്യ, ഭുവനേശ്വര്‍, മുംബൈ, കോഴിക്കോട്, കൊല്‍ക്കത്ത, കൊച്ചി, ഡെല്‍ഹി, ഗുവാഹത്തി, ഗോവ, ഗ്വാളിയര്‍, ഇൻഡോർ, ബാഗ്‌ഡോഗ്ര,  മംഗളൂരു, റാഞ്ചി, ജയ്‌പൂര്‍, ജിദ്ദ, ലഖ്‌നൗ, പൂണെ, സിംഗപ്പൂർ, സൂറത്ത്‌, വിജയവാഡ, വാരാണസി, വിശാഖപട്ടണം, എന്നിവിടങ്ങളിലേക്ക്‌ തിരുവനന്തപുരത്ത് നിന്നും വണ്‍ സ്റ്റോപ് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.

ADVERTISEMENT

ചെന്നൈയിൽ നിന്നും തിരുവനന്തപുരം, ഭുവനേശ്വര്‍, ബെംഗളൂരു, കൊൽക്കത്ത, ദമാം, ഗുവാഹത്തി, ഹൈദരാബാദ്‌, ബാഗ്‌ഡോഗ്ര, കുവൈറ്റ്, സിംഗപ്പൂർ  എന്നിവിടങ്ങളിലേക്ക് നേരിട്ടും അമൃത്സർ, അബുദാബി, ഭുവനേശ്വര്‍, ബഹ്‌റൈന്‍, മുംബൈ, കോഴിക്കോട്, കണ്ണൂർ, കൊച്ചി, ഡെൽഹി, ദുബായ്, ഗോവ, ഗ്വാളിയര്‍, ഇംഫാൽ, അഗർത്തല, മംഗളൂരു,  റാഞ്ചി, ജയ്‌പൂര്‍, ലഖ്‌നൗ, മസ്‌ക്കറ്റ്‌, പുണെ, സൂറത്ത്, വിജയവാഡ, വാരാണസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് വണ്‍ സ്റ്റോപ് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്. ചെന്നൈയിൽ നിന്നും ആഴ്ച തോറും 79 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.

English Summary:

Air India Express Increased Flights from Trivandrum