ആദ്യം 'അദാനി' മധുരം, പിന്നെ 'സെബി' കയ്പ്പ്! റിലയൻസ് കാപ്പിറ്റൽ ഓഹരി ഇന്ന് തകിടംമറിഞ്ഞത് ഇങ്ങനെ
റിലയൻസ് പവറിന്റെ മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള 600 മെഗാവാട്ട് ശേഷിയുള്ള ബുടിബോരീ പവർ പ്ലാന്റ് (Butibori Power Plant) ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവർ ചർച്ച നടത്തുത്തെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു, റിലയൻസ് പവർ ഇന്ന് രാവിലെ നേട്ടത്തിലേക്ക് പറപറന്നത്.

അനിൽ അംബാനിയുടെ റിലയൻസ് കാപ്പിറ്റൽ ഓഹരി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ഇന്നലെ 36.26 രൂപയായിരുന്ന ഓഹരി വില ഇന്ന് തുടങ്ങിയത് തന്നെ 36.80ൽ. വൈകാതെ 5% മുന്നേറി അപ്പർ-സർക്യൂട്ടിൽ 38.07 രൂപയിലെത്തി. ഓഹരിക്ക് ഒരു ദിവസം നിശ്ചിത പരിധിയിലിധികം ഉയരാനോ ഇടിയാനോ വിപണിയിലെ ചട്ടം അനുവദിക്കുന്നില്ല. ഈ പരിധിയാണ് പ്രൈസ് ബാൻഡ്. ഇത് റിലയൻസ് പവറിന് 5 ശതമാനമാണ്. ഓഹരി വില നിയന്ത്രണാതീതമായി ഒറ്റദിവസം കുത്തനെ കൂടുന്നതും ഇടിയുന്നതും തടയാനുള്ള മാർഗമാണ് പ്രൈസ് ബാൻഡ്.
ഉച്ചവരെ അപ്പർ-സർക്യൂട്ടിൽ വ്യാപാരം നടക്കുന്നതിനിടെയായിരുന്നു ചെയർമാൻ അനിൽ അംബാനിയെ അടക്കം 5 വർഷത്തേക്ക് വിലക്കിക്കൊണ്ടും കോടികൾ പിഴ വിധിച്ചും സെബിയുടെ വിധിയെത്തിയത്. പിന്നാലെ റിലയൻസ് പവർ ഓഹരി 5% കൂപ്പുകുത്തി ലോവർ-സർക്യൂട്ടിലായി. ഇപ്പോൾ ഓഹരി വിലയുള്ളത് 34.45 രൂപയിൽ. 13,000 കോടി രൂപയാണ് റിലയൻസ് പവറിന്റെ വിപണിമൂല്യം. ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 100% നേട്ടം സമ്മാനിച്ച ഓഹരിയാണ് റിലയൻസ് പവർ. കഴിഞ്ഞ ഒരുമാസത്തിനിടെ 30 ശതമാനമത്തോളവും മുന്നേറിയിരുന്നു.
മുന്നേറിയതിന് പിന്നിൽ
റിലയൻസ് പവറിന്റെ മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള 600 മെഗാവാട്ട് ശേഷിയുള്ള ബുടിബോരീ പവർ പ്ലാന്റ് (Butibori Power Plant) ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പിന് കീഴിലെ അദാനി പവർ ചർച്ച നടത്തുത്തെന്ന റിപ്പോർട്ടുകളെ തുടർന്നായിരുന്നു, റിലയൻസ് പവർ ഇന്ന് രാവിലെ നേട്ടത്തിലേക്ക് പറപറന്നത്.
മെഗാവാട്ടിന് 4-5 കോടി രൂപ വീതം മൊത്തം 2,400-3,000 കോടി രൂപയുടെ ഏറ്റെടുക്കൽ ചർച്ചകളാണ് റിലയൻസ് പവറിന് കീഴിവെ വിദർഭ ഇൻഡസ്ട്രീസുമായി അദാനി പവർ നടത്തുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. രണ്ട് ഊർജ പ്ലാന്റുകളുള്ളതും നേരത്തേ 6,000 കോടി രൂപ മൂല്യമുള്ളതുമായ പദ്ധതിയായിരുന്നു ബുടിബോരീ പവർ പ്ലാന്റ്. പ്രവർത്തനം നിലച്ചോടെ മൂല്യം ഇടിയുകയായിരുന്നു. പ്ലാന്റ് വിൽപന യാഥാർഥ്യമായാൽ അദാനി പവറിന് അത് ഊർജോൽപാദന, വിതരണരംഗത്ത് വലിയ കരുത്താകുമായിരുന്നു. റിലയൻസ് പവറിനാകട്ടെ സാമ്പത്തികമായി വലിയ ആശ്വാസവും.
സെബിയുടെ വിധിക്ക് പിന്നാലെ ഇടിവ്
ഉച്ചയോടെയാണ് അനിൽ അംബാനിയെയും റിലയൻസ് ഹോം ഫിനാൻസിലെ മുൻ ഉന്നത ഉദ്യോഗസ്ഥരെയും വിലക്കിക്കൊണ്ടും പിഴ വിധിച്ചും സെബിയുടെ ഉത്തരവ് എത്തിയത്. പിന്നാലെ റിലയൻസ് പവർ ഓഹരി 5% കൂപ്പുകുത്തി. കഴിഞ്ഞ 6 വ്യാപാര സെഷനുകളിൽ 5ലും അപ്പർ-സർക്യൂട്ട് യാത്ര നടത്തിയ ഓഹരിയായിരുന്നു റിലയൻസ് പവർ.