പതിഞ്ഞ താളത്തിലായിരുന്നു തുടക്കമെങ്കിലും മെല്ലെ പുതിയ ഉയരത്തിലേക്ക് ചുവടുവച്ച് നിഫ്റ്റി. 80ലധികം പോയിന്റ് ഉയർന്ന് നിലവിൽ 25,100ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 25,078 എന്ന നിലവിലെ റെക്കോർഡാണ് പഴങ്കഥയായത്.

പതിഞ്ഞ താളത്തിലായിരുന്നു തുടക്കമെങ്കിലും മെല്ലെ പുതിയ ഉയരത്തിലേക്ക് ചുവടുവച്ച് നിഫ്റ്റി. 80ലധികം പോയിന്റ് ഉയർന്ന് നിലവിൽ 25,100ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 25,078 എന്ന നിലവിലെ റെക്കോർഡാണ് പഴങ്കഥയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിഞ്ഞ താളത്തിലായിരുന്നു തുടക്കമെങ്കിലും മെല്ലെ പുതിയ ഉയരത്തിലേക്ക് ചുവടുവച്ച് നിഫ്റ്റി. 80ലധികം പോയിന്റ് ഉയർന്ന് നിലവിൽ 25,100ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 25,078 എന്ന നിലവിലെ റെക്കോർഡാണ് പഴങ്കഥയായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിഞ്ഞ താളത്തിലായിരുന്നു തുടക്കമെങ്കിലും മെല്ലെ പുതിയ ഉയരത്തിലേക്ക് ചുവടുവച്ച് നിഫ്റ്റി. 80ലധികം പോയിന്റ് ഉയർന്ന് നിലവിൽ 25,100ന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 25,078 എന്ന നിലവിലെ റെക്കോർഡാണ് പഴങ്കഥയായത്.

ഇന്നലെ വെറും 13 പോയിന്റ് (+0.017%) മാത്രം ഉയർന്ന സെൻസെക്സ്, ഇന്ന് വ്യാപാരം ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 10 പോയിന്റ് വരെ നേട്ടത്തിലും നഷ്ടത്തിലുമായുള്ള ചാഞ്ചാട്ടത്തിലായിരുന്നെങ്കിലും ഇപ്പോൾ 270ലധികം പോയിന്റ് ഉയർന്ന് ഉണർവ് കൈവരിച്ചിട്ടുണ്ട്. പുതിയ ഉയരത്തിനരികെയാണ് സെൻസെക്സുമുള്ളത്. ഈ മാസം ഒന്നിലെ 82,129 ആണ് സെൻസെക്സിന്റെ സർവകാല ഉയരം. നിലവിൽ വ്യാപാരം നടക്കുന്നത് 81,960 നിലവാരത്തിൽ. സെൻസെക്സും വൈകാതെ പുത്തനുയരം കുറിച്ചേക്കാം.

ADVERTISEMENT

വിപണിയുടെ ഉറ്റുനോട്ടം യുഎസിലേക്ക്
 

അമേരിക്ക പലിശ കുറയ്ക്കുമോ? സെപ്റ്റംബറോടെ അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചന യുഎസ് ഫെഡ് നൽകിയിട്ടുണ്ട്. എന്നാൽ, ഇതിന് നിലവിൽ 63% വരെ സാധ്യതയാണ് ചില സർവേകൾ കൽപിക്കുന്നത്. മാത്രമല്ല, പലിശനിരക്ക് കുറയുന്നത് വരെയുള്ള 'ആകാംക്ഷ' താങ്ങാനാവാതെ നിരവധി നിക്ഷേപകർ 'കാത്തിരുന്ന് കാണാം' എന്ന നിലപാടിലേക്ക് മാറിയതും രാജ്യാന്തര തലത്തിൽ ഓഹരി വിപണികളെ ആലസ്യത്തിലേക്ക് തള്ളിയിട്ടുണ്ട്.

മറ്റൊന്ന്, യുഎസ് ജിഡിപി കണക്കുകളും ലോകത്തെ ഏറ്റവും ശ്രദ്ധേയ ഓഹരിയും പ്രമുഖ ചിപ് നിർമാതാക്കളുമായ എൻവിഡിയയുടെ കഴിഞ്ഞപാദ പ്രവർത്തനഫലവും ഉടൻ പുറത്തുവരുമെന്നതാണ്. എൻവിഡിയയുടെ പ്രവർത്തനഫലം സംബന്ധിച്ച ആകാംക്ഷ ആശങ്കയായി വഴിമാറിയതോടെ ഇന്നലെ യുഎസ് ഓഹരി വിപണിയായ നാസ്ഡാക് 0.3% താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ് ആൻഡ് പി 500  0.2 ശതമാനവും താഴ്ന്നു. ഇതോടെ ജാപ്പനീസ് വിപണിയടക്കം പ്രമുഖ ഏഷ്യൻ ഓഹരി വിപണികൾ നഷ്ടത്തിലായതും ഇന്ന് ഇന്ത്യൻ സൂചികകളിൽ അലയടിക്കുന്നുണ്ട്.

വിദേശ നിക്ഷേപകരുടെ നീക്കം

ADVERTISEMENT

യുഎസിൽ പലിശ കുറയാനുള്ള സാധ്യത മൂലം ബോണ്ട് യീൽഡുകൾ (കടപ്പത്ര ആദായനിരക്ക്) ഇടി‍ഞ്ഞതിനാൽ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടുന്നുണ്ട്. ഇന്നലെ അവർ 1,504 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. ഈ ട്രെൻഡ് തൽകാലം തുടർന്നേക്കാമെന്നാണ് വിലയിരുത്തൽ.

ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളും (ഡിഐഐ) ഓഹരികൾ വാങ്ങിക്കുന്ന നിലപാടിലാണ് ഇപ്പോഴുള്ളത്. എന്നാൽ, എഫ്ഐഐകൾ വാങ്ങലുകാരായി തുടർന്നാൽ ഡിഐഐകൾ വിൽക്കൽ നിലപാടിലേക്ക് മാറിയേക്കാം.

കുതിച്ചും കിതച്ചും ഇവർ

ഐടി ഓഹരികളാണ് ഇന്ന് സൂചികകളുടെ നേട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. ഇവയുടെ പ്രമുഖ വിപണിയായ യുഎസ് പലിശയിറക്കത്തിലേക്ക് കടക്കുന്നു എന്ന ആനുകൂല സാഹചര്യമുണ്ട്. പ്രമുഖ ഐടി കമ്പനിയായ എൽടിഐ മൈൻഡ്ട്രീയുടെ ഓഹരി ഇന്ന് 6 ശതമാനത്തിലധികം കുതിപ്പിലേറി. ഈ ഓഹരിയാണ് നിഫ്റ്റി50ലും നേട്ടത്തിൽ മുന്നിൽ. 378 കോടി രൂപയുടെ ജിഎസ്ടി അടയ്ക്കണമെന്ന നോട്ടിസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തെന്ന റിപ്പോർട്ടാണ് കരുത്തായത്. ഒപ്പം, കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസിൽ നിന്ന് അനുകൂല സ്റ്റാറ്റസും 6,200 രൂപയെന്ന ലക്ഷ്യവിലയും (target price) കിട്ടിയതും ഊർജമായി. നിലവിൽ 6,108 രൂപയാണ് ഓഹരിവില.

ADVERTISEMENT

വിപ്രോ, ഇൻഫോസിസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര എന്നിവയാണ് 1-3.17% ഉയർന്ന് നിഫ്റ്റി50ൽ നേട്ടത്തിൽ തൊട്ടുപിന്നാലെയുള്ളത്. ഡെൽ ടെക്നോളജീസുമായി ചേർന്ന് എന്റർപ്രൈസ് എഐ-റെഡി പ്ലാറ്റ്ഫോം സജ്ജമാക്കാനുള്ള നീക്കമാണ് വിപ്രോ ഓഹരികളെ ഉഷാറാക്കിയത്. 

ഹീറോ മോട്ടോകോർപ്പ്, നെസ്‍ലെ ഇന്ത്യ, മാരുതി സുസുക്കി, ബ്രിട്ടാനിയ, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് 0.8 മുതൽ 1.5% വരെ താഴ്ന്ന് നഷ്ടത്തിൽ മുന്നിൽ. ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, പവർഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് സെൻസെക്സിൽ നേട്ടത്തിൽ മുന്നിൽ‌; 1.6% വരെയാണ് നേട്ടം.

നഷ്ടത്തിൽ മുന്നിൽ നെസ്‍ലെ ഇന്ത്യ, മാരുതി, ഏഷ്യൻ പെയിന്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ഐടിസി തുടങ്ങിയവയാണ്. നാളെ വാർഷിക പൊതുയോഗം നടക്കാനിരിക്കേ, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളും ചുവപ്പിലാണുള്ളത്. അതേസമയം, പൊതുമേഖലാ നിർമാണ കമ്പനിയായ എൻബിസിസിയുടെ ഓഹരികൾ ഇന്ന് 8 ശതമാനത്തിലധികം മുന്നേറി. നിലവിലെ ഓഹരി ഉടമകൾക്ക് ബോണസ് ഓഹരി നൽകാൻ ഓഗസ്റ്റ് 31ന് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് കുതിപ്പിന് പിന്നിൽ.

കിങ്സ് ഇൻഫ്രയുടെ ദിനം

കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ കിങ്സ് ഇൻഫ്രയുടെ തേരോട്ടമാണ് ഇന്ന് കാണുന്നത്. ഓഹരി വില 11.49% നേട്ടത്തിലേറിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ കമ്പനി അറ്റ വിൽപനയിൽ (net sales) 34 ശതമാനവും ലാഭത്തിൽ 35 ശതമാനവും വർധന കൈവരിച്ചത് ഓഹരികളുടെ നേട്ടത്തിന് വഴിയൊരുക്കി. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം (എബിറ്റ്ഡ) 35.45% മെച്ചപ്പെട്ടതും കരുത്താണ്.

പ്രൈമ അഗ്രോ (+6.88%), സ്റ്റെൽ ഹോഴ്ഡിങ്സ് (+4.98%), പ്രൈമ ഇൻഡസ്ട്രീസ് (+4.18%), ജിയോജിത് (+4.14%), വെർട്ടെക്സ് (+3.45%) എന്നിവയാണ് നേട്ടത്തിൽ തൊട്ട് പിന്നാലെയുള്ളത്. 3.45% താഴ്ന്ന ആഡ്ടെക് സിസ്റ്റംസാണ് നഷ്ടത്തിൽ നിലവിൽ മുന്നിൽ. കേരള ആയുർവേദ, സിഎംആർഎൽ, വി-ഗാർഡ്, കൊച്ചിൻ ഷിപ്പ്‍യാർഡ്, പോപ്പുലർ വെഹിക്കിൾസ്, ഫെഡറൽ ബാങ്ക്, മുത്തൂറ്റ് ഫിനാൻസ്, കല്യാൺ ജ്വല്ലേഴ്സ്, മണപ്പുറം ഫിനാൻസ്, ആസ്റ്റർ തുടങ്ങിയവയും നഷ്ടത്തിലാണുള്ളത്.

80,000 കോടി രൂപ വിപണിമൂല്യം ഭേദിക്കുന്ന ആദ്യ കേരളക്കമ്പനിയെന്ന നേട്ടം ഇന്നലെ മുത്തൂറ്റ് ഫിനാൻസ് സ്വന്തമാക്കിയിരുന്നു. ഓഹരി വില 2,000 രൂപയും കടന്നിരുന്നു. എന്നാൽ നേട്ടം നിലനിർത്താനായില്ല. നിലവിൽ ഓഹരി വില 1,972 രൂപ നിലവാരത്തിലാണ്; വിപണിമൂല്യം 79,190 കോടി രൂപ നിലവാരത്തിലും.

English Summary:

Indian Stock Market Fluctuates: NBCC Surges, Kings Infra Shines, Muthoot Finance Dips