സ്വർണ വിലയിൽ ആലസ്യം; പണിക്കൂലിയടക്കം ഇന്ന് വില ഇങ്ങനെ, മാറാതെ വെള്ളി വില
വിവാഹ സീസൺ ആയതിനാൽ, വൻതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർക്ക് ഈ വിലക്കുറവ് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് മികച്ച ഡിമാൻഡ് കേരളത്തിൽ ലഭിച്ചിരുന്നു.
വിവാഹ സീസൺ ആയതിനാൽ, വൻതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർക്ക് ഈ വിലക്കുറവ് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് മികച്ച ഡിമാൻഡ് കേരളത്തിൽ ലഭിച്ചിരുന്നു.
വിവാഹ സീസൺ ആയതിനാൽ, വൻതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർക്ക് ഈ വിലക്കുറവ് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് മികച്ച ഡിമാൻഡ് കേരളത്തിൽ ലഭിച്ചിരുന്നു.
കഴിഞ്ഞ 4 ദിവസത്തെ ഇടിവിന്റെ യാത്രയ്ക്ക് വിരാമമിട്ട് കേരളത്തിൽ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,670 രൂപയും പവന് 53,360 രൂപയുമാണ് വില. 4 ദിവസത്തിനിടെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞശേഷമാണ് വില ഇന്ന് മാറാതിരുന്നത്. നിലവിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും താഴ്ചയിലാണ് വില.
വിവാഹ സീസൺ ആയതിനാൽ, വൻതോതിൽ സ്വർണാഭരണങ്ങൾ വാങ്ങാനുദ്ദേശിക്കുന്നവർക്ക് ഈ വിലക്കുറവ് പ്രയോജനപ്പെടുത്താമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുൻകൂർ ബുക്കിങ്ങിലൂടെയാണിത്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ വിലയുടെ നിശ്ചിത ശതമാനം മുൻകൂർ അടച്ചാണ് ബുക്ക് ചെയ്യാനാകുക. ബുക്ക് ചെയ്ത ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യും. ഏതാണോ കുറവ് ആ വിലയ്ക്ക് സ്വർണാഭരണങ്ങൾ സ്വന്തമാക്കാം.
അതായത്, ബുക്ക് ചെയ്ത ശേഷം വില കൂടിയാലും ഉപയോക്താവിനെ ബാധിക്കില്ല. അഥവാ വാങ്ങുന്ന ദിവസത്തെ വില ബുക്ക് ചെയ്ത ദിവസത്തേക്കാൾ കുറഞ്ഞു എന്നിരിക്കട്ടെ, ആ കുറഞ്ഞ വിലയ്ക്ക് നിങ്ങൾക്ക് സ്വർണാഭരണം കിട്ടും. ഒട്ടുമിക്ക പ്രമുഖ ജുവലറി ഗ്രൂപ്പുകളും മുൻകൂർ ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നൊരു പവൻ ആഭരണ വില
ഇന്ന് പവന് വില 53,360 രൂപ. ഇതോടൊപ്പം 3% ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയും നൽകിയാലേ ഒരു പവൻ ആഭരണം കിട്ടൂ. പണിക്കൂലി ഓരോ ജ്വല്ലറി ഷോറൂമിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. ഇന്ന് നികുതികളും മിനിമം 5% പണിക്കൂലിയും കൂട്ടിയാൽ 57,764 രൂപ കൊടുത്താൽ ഒരു പവൻ ആഭരണം വാങ്ങാം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,220.5 രൂപ.
18 കാരറ്റും വെള്ളിയും
കനം കുറഞ്ഞതും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വില ഗ്രാമിന് മാറ്റമില്ലാതെ 5,530 രൂപയിൽ തുടരുന്നു. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വില വ്യത്യാസമുള്ളതിനാൽ സമീപകാലത്ത് 18 കാരറ്റ് സ്വർണാഭരണങ്ങൾക്ക് മികച്ച ഡിമാൻഡ് കേരളത്തിൽ ലഭിച്ചിരുന്നു. വെള്ളി വിലയും ഗ്രാമിന് 90 രൂപയിലാണ് ഇന്നും വ്യാപാരം.
സ്വർണ വില ഇനി എങ്ങോട്ട്?
രാജ്യാന്തര വില ഔൺസിന് 2,495-2,500 ഡോളർ നിലവാരത്തിൽ വലിയ കുതിപ്പോ കിതപ്പോ ഇല്ലാതെ തുടരുന്നതാണ് കേരളത്തിലെ വിലയെയും സ്വാധീനിക്കുന്നത്. അതേസമയം, ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്ക ഈ മാസം അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്നത് വരും ദിവസങ്ങളിൽ സ്വർണ വിലയെ മുന്നോട്ട് നയിച്ചേക്കുമെന്നാണ് വിലയിരുത്തലുകൾ.
കാരണം, പലിശ കുറഞ്ഞാൽ ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ബോണ്ട് യീൽഡ്) താഴും. ഇത് സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാൻ വഴിവയ്ക്കും. ഫലത്തിൽ വില ഉയരും. യുക്രെയ്നുമേൽ റഷ്യ പോരാട്ടം കടുപ്പിക്കുന്നതും മധ്യേഷ്യയിലെ സംഘർഷങ്ങളും സ്വർണ വില വർധനയ്ക്ക് ആക്കംകൂട്ടിയേക്കും.