മൂന്ന് മക്കളുടെ കല്യാണത്തിന് മുകേഷ് അംബാനി ചെലവിട്ട തുക അറിയണോ?
ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി, ഏകദേശം 9.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് ധീരുഭായ് അംബാനിയുടെ ഈ മൂത്ത മകന്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരില്‍ മുന്‍നിരയിലുമാണ്. രാജ്യത്തുടനീളം സാന്നിധ്യമുള്ള
ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി, ഏകദേശം 9.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് ധീരുഭായ് അംബാനിയുടെ ഈ മൂത്ത മകന്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരില്‍ മുന്‍നിരയിലുമാണ്. രാജ്യത്തുടനീളം സാന്നിധ്യമുള്ള
ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി, ഏകദേശം 9.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് ധീരുഭായ് അംബാനിയുടെ ഈ മൂത്ത മകന്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരില്‍ മുന്‍നിരയിലുമാണ്. രാജ്യത്തുടനീളം സാന്നിധ്യമുള്ള
ഇന്ത്യയിലെ ഏറ്റവും സമ്പന്നനാണ് മുകേഷ് അംബാനി, ഏകദേശം 9.4 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ട് ധീരുഭായ് അംബാനിയുടെ ഈ മൂത്ത മകന്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരില്‍ മുന്‍നിരയിലുമാണ്. രാജ്യത്തുടനീളം സാന്നിധ്യമുള്ള റിലയന്‍സാകട്ടെ ഏറ്റവും ശക്തമായ കമ്പനികളിലെ അനിഷേധ്യ സ്ഥാനം കൈയാളുന്നു.
എണ്ണ, പെട്രോകെമിക്കല്‍സ് എന്നിവയ്ക്കപ്പുറം ടെലികമ്യൂണിക്കേഷന്‍സ് (ജിയോ പ്ലാറ്റ്ഫോമുകള്‍), റീറ്റെയ്ല്‍ (റിലയന്‍സ് റീറ്റെയ്ൽ), മീഡിയ (നെറ്റ്‍വർക്ക് 18) തുടങ്ങിയ മേഖലകളിലേക്ക് ബിസിനസിനെ വൈവിധ്യവല്‍ക്കരിച്ചാണ് മുകേഷ് അംബാനി ആഗോളതലത്തില്‍ ശ്രദ്ധേയസംരംഭകനായി മാറിയത്. 20 ലക്ഷം കോടി രൂപ വിപണി മൂലധനം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ഫെബ്രുവരിയില്‍ റിലയന്‍സ് മാറിയത് അംബാനിയുടെ നേതൃത്വമികവിന്റെ ഏറ്റവും വലിയ അടയാളങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇനി അല്‍പ്പം കുടുംബകാര്യം.
അംബാനിയെന്ന ഫാമിലിമാന്‍
നിന്നുതിരിയാന്‍ സമയമില്ലാത്ത സംരംഭകനാണെങ്കിലും മുകേഷ് അംബാനിക്ക് കുടുംബം ജീവനാണ്. അതുകഴിഞ്ഞേ മറ്റ് കാര്യങ്ങളുള്ളൂ. 1985ലാണ് മുകേഷ്, നിതയെ കല്യാണം കഴിക്കുന്നത്. ഇവരുടെ മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ ഇപ്പോൾ ഇന്ത്യക്കാര്‍ക്ക് സുപരിചിതരാണ്. അവരും റിലയന്‍സ് സാമ്രാജ്യത്തിന്റെ തന്ത്രപ്രധാന പദവികള്‍ വഹിക്കുന്നു ഇപ്പോള്‍. എന്നാല്‍ ഈ മൂന്ന് മക്കള്‍ക്കായി പണം ചെലവിടുന്നതില്‍ അംബാനിക്ക് ഒരു പിശുക്കുമില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മൂവരുടെയും കല്യാണങ്ങള്‍. ലോകമാകെ വാര്‍ത്തയായ കല്യാണങ്ങള്‍ക്കായി മുകേഷ് അംബാനി എത്ര തുക ചെലവഴിച്ചു കാണും?
ഇഷയുടേത് 830 കോടിയുടെ കല്യാണമേളം
2018ലായിരുന്നു ഇപ്പോള്‍ റിലയന്‍സ് റീട്ടെയിലിന്റെ അമരക്കാരിയായ ഇഷ അംബാനിയുടെ കല്യാണം. പ്രമുഖരായ പിരമൽ ബിസിനസ് കുടുംബത്തിലെ ആനന്ദ് പിരമലായിരുന്നു വരന്‍. ഇറ്റലിയിലായിരുന്നു ഇഷയുടെ കല്യാണ നിശ്ചയം, പ്രീ-വെഡിങ് ആഘോഷങ്ങള്‍ ഉദയ്പൂരിലും. എന്നാല്‍ കല്യാണം നടന്നത് മുകേഷ് അംബാനിയുടെ മുംബൈയിലെ അത്യാഡംബര സൗധമായ ആന്റിലിയയിലായിരുന്നു. 830 കോടി രൂപയാണ് ഇഷയുടെ കല്യാണത്തിനായി മുകേഷ് അംബാനി ചെലവിട്ടത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു അത്. ആഗോള, ദേശീയ സെലിബ്രിറ്റികളാല്‍ സമ്പന്നമായിരുന്നു വിവാഹച്ചടങ്ങുകള്‍.
ആകാശിന്റെ ആനന്ദം
2019 മാര്‍ച്ച് മാസത്തിലായിരുന്നു ആകാശ് അംബാനിയുടെ വിവാഹം. ശ്ലോക മേഹ്ത ആയിരുന്നു വധു. സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു പ്രീ-വെഡിങ് ആഘോഷങ്ങള്‍. മുംബൈയില്‍ നടന്ന വിവാഹ ആഘോഷത്തില്‍ ലോകത്തെ പ്രമുഖ ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരും രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്തു. ഒരു വിവാഹ ക്ഷണക്കത്തിന്റെ മാത്രം ചെലവ് 1.5 ലക്ഷം രൂപയായിരുന്നു. കല്യാണത്തിന്റെ മൊത്തം ചെലവ് അംബാനി കുടുംബം പുറത്തുവിട്ടില്ല.
അനന്തം ആനന്ദം
മുകേഷ് അംബാനി ഏറ്റവും ആഘോഷമാക്കിയത് ഇളയ മകനായ അനന്ത് അംബാനിയുടെ കല്യാണമായിരുന്നു. രാധിക മെര്‍ച്ചന്റിനെയാണ് അനന്ത് വിവാഹം കഴിച്ചത്. ഇവരുടെ പ്രീ-വെഡിങ് ആഘോഷങ്ങള്‍ക്ക് വേണ്ടി മാത്രം 1,260 കോടി രൂപ മുകേഷ് അംബാനി ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം മാര്‍ച്ചില്‍ ജാംനഗറിലായിരുന്നു പ്രീ-വെഡിങ് മേളം. ബില്‍ ഗേറ്റ്‌സും മാര്‍ക്ക് സക്കര്‍ബര്‍ഗും വരെയെത്തി ആഘോഷങ്ങള്‍ക്ക്. ഇറ്റലി മുതല്‍ ഫ്രാന്‍സ് വരെ ജൂണില്‍ കല്യാണത്തോട് അനുബന്ധിച്ച ആഘോഷങ്ങള്‍ നീണ്ടു. 11ഓളം പ്രീ-വെഡിങ് ആഘോഷപരിപാടികളാണ് നടന്നത്.
വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5,000 കോടി രൂപയാണ് അനന്തിന്റെ വിവാഹത്തിനായി മുകേഷ് അംബാനി മാറ്റിവച്ചത്. ഡയാന രാജകുമാരിയുടെ വിവാഹത്തിന് വരെ ചെലവായത് 1,361 കോടി രൂപയാണെന്ന് ഓർക്കണം. ഡെയ്‌ലി മെയില്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് അനുസരിച്ച് അനന്ത് അംബാനിയുടെ പ്രീ-വെഡിങ് ആഘോഷങ്ങള്‍ക്ക് മാത്രം ചെലവായത് 2,500 കോടി രൂപയാണ്.