ലോട്ടറിയായി നികുതി ഇളവ്; സ്വർണം ഇറക്കുമതിയിൽ വൻ വളർച്ച, കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ 5% പങ്കുവഹിക്കുന്നത് സ്വർണമാണ്. ഉത്സവകാല സീസണാണെന്നതും സ്വർണ വിപണിയെ ഉഷാറാക്കി. നവരാത്രി, ദസ്സറ, ദീപാവലി സീസണും അടുത്തിരിക്കേ, സ്വർണ ഡിമാൻഡ് ഇനിയും കൂടാനാണ് സാധ്യത.
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ 5% പങ്കുവഹിക്കുന്നത് സ്വർണമാണ്. ഉത്സവകാല സീസണാണെന്നതും സ്വർണ വിപണിയെ ഉഷാറാക്കി. നവരാത്രി, ദസ്സറ, ദീപാവലി സീസണും അടുത്തിരിക്കേ, സ്വർണ ഡിമാൻഡ് ഇനിയും കൂടാനാണ് സാധ്യത.
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ 5% പങ്കുവഹിക്കുന്നത് സ്വർണമാണ്. ഉത്സവകാല സീസണാണെന്നതും സ്വർണ വിപണിയെ ഉഷാറാക്കി. നവരാത്രി, ദസ്സറ, ദീപാവലി സീസണും അടുത്തിരിക്കേ, സ്വർണ ഡിമാൻഡ് ഇനിയും കൂടാനാണ് സാധ്യത.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യ കഴിഞ്ഞമാസം ഇറക്കുമതി ചെയ്തത് 1,006 കോടി ഡോളറിന്റെ സ്വർണം. അതായത് ഏകദേശം 84,400 കോടി രൂപയുടെ ഇറക്കുമതി. ജൂലൈയിലെ 313 കോടി ഡോളറിനേക്കാൾ (26,200 കോടി രൂപ) 221.41% അധികം. കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് കുത്തനെ വെട്ടിക്കുറച്ചതാണ് ഇറക്കുമതി കുതിക്കാൻ ഇടയാക്കിയത്. 2023 ഓഗസ്റ്റിൽ ഇറക്കുമതിച്ചെലവ് 493 കോടി ഡോളറായിരുന്നു (41,400 കോടി രൂപ).
പ്രതികാരം തകൃതി!
തീരുവ കുറഞ്ഞത് മാത്രമല്ല ഇറക്കുമതി കൂടാനിടയാക്കിയത്. സ്വർണാഭരണ ഡിമാൻഡിലുണ്ടായ മികച്ച വർധനയുമാണ്. ഇറക്കുമതി തീരുവ കുറഞ്ഞതോടെ ആഭ്യന്തര സ്വർണ വിലയിലും വൻ കുറവുണ്ടായി. കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 4,000 രൂപയായിരുന്നു എന്നോർക്കണം. മാസങ്ങളായി ഉയർന്നുനിന്ന വിലയിൽ ഇങ്ങനെ കുറവുവന്നപ്പോൾ സ്വർണാഭരണ പ്രേമികളും വിവാഹ പാർട്ടികളും വൻതോതിൽ ആഭരണങ്ങൾ വാങ്ങിക്കൂട്ടി.
ഏറെക്കാലം കാത്തിരുന്ന ശേഷമുള്ള ഇത്തരം 'റിവൻജ് ബയിങ്' ഡിമാൻഡ് കൂടാനും ഇറക്കുമതി വർധിക്കാനും വഴിവച്ചു. ഉത്സവകാല സീസണാണെന്നതും സ്വർണ വിപണിയെ ഉഷാറാക്കി. നവരാത്രി, ദസ്സറ, ദീപാവലി സീസണും അടുത്തിരിക്കേ, സ്വർണ ഡിമാൻഡ് ഇനിയും കൂടാനാണ് സാധ്യത.
വ്യാപാരക്കമ്മി ആശങ്ക
ഇന്ത്യയുടെ മൊത്തം ഇറക്കുമതിയിൽ 5% പങ്കുവഹിക്കുന്നത് സ്വർണമാണ്. സ്വർണത്തിന്റെ ഇറക്കുമതി വര്‍ധിച്ചാൽ ഇന്ത്യയുടെ വ്യാപാരക്കമ്മിയും കൂടുക സ്വാഭാവികം. ഇന്ത്യയുടെ കയറ്റുമതി വരുമാനവും ഇറക്കുമതിച്ചെലവും തമ്മിലെ അന്തരമാണ് ട്രേഡ് ഡെഫിസിറ്റ് അഥവാ വ്യപാരക്കമ്മി. ഓഗസ്റ്റിൽ ഇത് 2,965 കോടി ഡോളറായി ഉയർന്നു. ജൂലൈയിൽ 2,350 കോടി ഡോളറും 2023 ഓഗസ്റ്റിൽ 2,420 കോടി ഡോളറുമായിരുന്നു.
സ്വിറ്റ്സർലൻഡും യുഎഇയും
ഇന്ത്യയിലേക്ക് കഴിഞ്ഞമാസം ഏറ്റവുമധികം സ്വർണം എത്തിയത് സ്വിറ്റ്സർലൻഡിൽ നിന്ന്; ഏതാണ്ട് 40 ശതമാനത്തോളം. യുഎഇയിൽ നിന്ന് 16 ശതമാനവും ദക്ഷിണാഫ്രിക്കയിൽ നിന്ന് 10 ശതമാനവും സ്വർണമെത്തി. യുഎഇയുമായുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) അഥവാ സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ഇന്ത്യയിലേക്ക് നികുതിഭാരമില്ലാതെ സ്വർണം ഇറക്കുമതി ചെയ്യാനാകും. സ്വർണം ഇറക്കുമതിയും വ്യാപാര, കറന്റ് അക്കൗണ്ട് (വിദേശനാണ്യ വരുമാനവും ചെലവും തമ്മിലെ അന്തരം) കമ്മികളും വർധിക്കുന്നതിനാൽ യുഎഇയിൽ നിന്നുള്ള സ്വർണം ഇറക്കുമതി മാനദണ്ഡങ്ങളിൽ മാറ്റത്തിന് ഇന്ത്യ ശ്രമിക്കുന്നുണ്ടെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
നിറംമങ്ങി കയറ്റുമതി
ഇറക്കുമതി കൂടിയെങ്കിലും ഇന്ത്യയുടെ ജെംസ് ആൻഡ് ജ്വല്ലറി കയറ്റുമതി കഴിഞ്ഞമാസം നിറംമങ്ങി. 2023 ഓഗസ്റ്റിലെ 260 കോടി ഡോളറിൽ (21,840 കോടി രൂപ) നിന്ന് 199 കോടി ഡോളറിലേക്കാണ് (16,700 കോടി രൂപ) കയറ്റുമതി കുറഞ്ഞതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കി.