ചെറുകിടക്കാരുടെ ബിസിനസ് ആയാസരഹിതമാക്കാൻ പുതിയ ടാലി പ്രൈം 5.0 എത്തി
ചെറുകിടക്കാരുടെ ബിസിനസ് ആയാസരഹിതമാക്കാൻ പുതിയ ടാലി പ്രൈം 5.0 എത്തി ചെറുകിട ബിസിനസ് സംരംഭങ്ങളുടെ പ്രവർത്തനം സൗകര്യപ്രദവും അനായസവുമാക്കുന്നതിനായി ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു. ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ് വെയര്‍ ലഭ്യമാക്കുന്ന മുന്‍നിര സാങ്കേതികവിദ്യാ കമ്പനിയായ ടാലി നികുതി

ചെറുകിട ബിസിനസ് സംരംഭങ്ങളുടെ പ്രവർത്തനം സൗകര്യപ്രദവും അനായസവുമാക്കുന്നതിനായി ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു. ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ് വെയര്‍ ലഭ്യമാക്കുന്ന മുന്‍നിര സാങ്കേതികവിദ്യാ കമ്പനിയായ ടാലി നികുതി ഫയലിങുമായി ബന്ധിപ്പിച്ച സേവനങ്ങളില്‍ പുതിയ രീതി കൂടി കൊണ്ടു വരികയാണ്. ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തിലും ഇടത്തരം മേഖലയിലെ വിപുലമായ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്ന് ടാലി സൊല്യൂഷന്‍സ് സൗത്ത് സോണ്‍ ജനറല്‍ മാനേജര്‍ അനില്‍ ഭാര്‍ഗവന്‍ പറഞ്ഞു. ഡിജിറ്റല്‍ രീതിയിലേക്കു മാറാനായി കേരളത്തിലെ എംഎസ്എംഇ മേഖലയെ പിന്തുണക്കുന്നതില്‍ നിര്‍ണായക പങ്കാണ് ടാലി സൊല്യൂഷന്‍സ് വഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിസിനസുകാർക്കും നിർമാണ, സേവന മേഖലകളിലുള്ളവർക്കും ഇത് അനായാസമായി ഉപയോഗിക്കാനാകും
ജിഎസ്ടി പോര്‍ട്ടലുമായി നേരിട്ടു കണക്ട് ചെയ്യുന്നത് അടക്കം നിരവധി സവിശേഷതകളാണ് പുതുതായി അവതരിപ്പിച്ചതിലുള്ളത്. 'ബുക്ക് കീപ്പിങ് മുതൽ റിട്ടേണ്‍ ഫയല്‍' വരെ സമഗ്രമായി കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യം ഇതിലുണ്ട്. ഡിജിറ്റൽ രീതിയിലേയ്ക്ക് മാറുന്നതിനായി ചെറുകിടക്കാർ ഇപ്പോൾ വളരെ താൽപ്പര്യം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
ഈ പുതിയ പതിപ്പിൽ എല്ലാ ഓണ്‍ലൈന്‍ ജിഎസ്ടി പ്രവര്‍ത്തനങ്ങളേയും സംയോജിപ്പിച്ച് ജിഎസ്ടി പോര്‍ട്ടല്‍ സന്ദര്‍ശിക്കാതെ തന്നെ മുന്നോട്ടു പോകാനുള്ള സേവനങ്ങള്‍ ലഭ്യമാക്കും. ഇ-ഇന്‍വോയ്സിങ്, ഇ-വേ ബില്‍ ജനറേഷന്‍ സൗകര്യം, വാട്സ്ആപ് ഇന്‍റഗ്രേഷന്‍ തുടങ്ങിയവ അടക്കമുള്ള ടാലിയുടെ കണക്ടഡ് അനുഭവങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാൻ പുതിയ അവതരണം സഹായിക്കും. ഇതിനു പുറമെ ഗൾഫ് രാജ്യങ്ങളിൽ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള വര്‍ധിച്ചു വരുന്ന ഡിമാന്‍റ് കണക്കിലെടുത്ത് ടാലി പ്രൈം 5.0 വിപുലമായ അറബി, ബംഗ്ലാ ഉൾപ്പടെയുള്ള ഭാഷകളില്‍ ലഭ്യമാണ്. ഇ-ഇന്‍വോയ്സ് തയ്യാറാക്കല്‍, ഉപഭോക്തൃ സൗഹാര്‍ദ്ദ ഡാഷ്ബോര്‍ഡുകള്‍, വാട്സ്ആപ് ഇന്‍റഗ്രേഷന്‍, എക്സല്‍ ഇമ്പോര്‍ട്ട്സ് തുടങ്ങി നിലവിലുള്ളതും പുതിയതുമായ സംവിധാനങ്ങളുണ്ട്. നിലവിലെ എല്ലാ ടിഎസ്എസ് വരിക്കാര്‍ക്കും പുതിയ അവതരണം സൗജന്യമാണെന്നദ്ദേഹം കൂട്ടിചേർത്തു. എ ഐ അധിഷ്ഠിത സേവനങ്ങളും ഉടൻ ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണ് ടാലി.