കൊച്ചി കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് നിർമാണത്തിന് തുടക്കം
കൊച്ചി ∙ ബ്രഹ്മപുരത്തു ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം. സ്വച്ഛ് ഭാരത് മിഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികൾക്കൊപ്പം സിബിജി പ്ലാന്റിനും

കൊച്ചി ∙ ബ്രഹ്മപുരത്തു ഭാരത് പെട്രോളിയം കോർപറേഷന്റെ (ബിപിസിഎൽ) കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം. സ്വച്ഛ് ഭാരത് മിഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികൾക്കൊപ്പം സിബിജി പ്ലാന്റിനും തറക്കല്ലിട്ടു. കേന്ദ്ര സർക്കാരിന്റെ ‘ഗോബർധൻ’ പദ്ധതിയുടെ ഭാഗമായി 15 സിബിജി പ്ലാന്റുകളാണു രാജ്യത്തു സ്ഥാപിക്കുന്നത്.
ബ്രഹ്മപുരത്തു കോർപറേഷൻ കൈമാറിയ 10 ഏക്കർ സ്ഥലത്തു പ്രതിദിനം 150 ടൺ ജൈവ മാലിന്യം സിബിജിയാക്കി മാറ്റാൻ കഴിയുന്ന പ്ലാന്റാണു സ്ഥാപിക്കുന്നത്. പഞ്ചാബ് കേന്ദ്രമായ സിഇഐഡി കൺസൽറ്റന്റ്സ് ആൻഡ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിനാണു പ്ലാന്റ് നിർമാണത്തിനുള്ള കരാർ. ഫാക്ട് എൻജിനീയറിങ് ആൻഡ് ഡിസൈൻ ഓർഗനൈസേഷനാണു (ഫെഡോ) പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റന്റ്. അടുത്ത മാർച്ചിൽ നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം.
സിബിജി പ്ലാന്റിന്റെ നിർമാണത്തിന് 73 കോടി രൂപയും പ്രതിവർഷ നടത്തിപ്പിന് 8–9 കോടി രൂപയും ചെലവു വരും. പ്രതിദിനം 5.6 ടൺ സിബിജിയും 28 ടൺ ജൈവ വളവുമുണ്ടാക്കും. ഇതിനു പുറമേ പ്രതിദിനം 100 ടൺ ദ്രവ മാലിന്യവുമുണ്ടാകും. ഇതു സംസ്കരിച്ച ശേഷം പുറത്തേക്ക് ഒഴുക്കും. അമ്പലമുകളിലെ ബിപിസിഎൽ കൊച്ചി റിഫൈനറിയിലെ ആവശ്യത്തിനാണു സിബിജി ഉപയോഗിക്കുക. 25 വർഷമാണു പ്ലാന്റിന്റെ കാലയളവ്.