റെക്കോർഡ് കൈവിട്ട് വിദേശ നാണ്യശേഖരം; 'സ്വർണപ്പെട്ടിയിലും' ചോർച്ച
റെക്കോർഡ് നേട്ടത്തിൽ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ 370 കോടി ഡോളർ താഴ്ന്ന് ശേഖരം 70,118 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351

റെക്കോർഡ് നേട്ടത്തിൽ നിന്ന് താഴോട്ടിറങ്ങി ഇന്ത്യയുടെ വിദേശ നാണ്യശേഖരം. ഒക്ടോബർ നാലിന് അവസാനിച്ച ആഴ്ചയിൽ 370 കോടി ഡോളർ താഴ്ന്ന് ശേഖരം 70,118 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. വിദേശ നാണ്യ ആസ്തി (എഫ്സിഎ) ഇടിഞ്ഞതാണ് തിരിച്ചടിയായത്. വിദേശ നാണ്യശേഖരത്തിൽ മുഖ്യപങ്ക് വഹിക്കുന്ന എഫ്സിഎ 351 കോടി ഡോളർ താഴ്ന്ന് 61,260 കോടി ഡോളറിലെത്തി.
കരുതൽ സ്വർണശേഖരം 4 കോടി ഡോളർ കുറഞ്ഞ് 6,576 കോടി ഡോളറായി. രാജ്യാന്തര നാണ്യനിധിയിലെ സ്പെഷൽ ഡ്രോവിങ് റൈറ്റ്സ് (എസ്ഡിആർ) 12.3 കോടി ഡോളർ കുറഞ്ഞ് 1,843 കോടി ഡോളറായി. ഐഎംഎഫിലെ റിസർവ് പൊസിഷനും 3.5 കോടി ഡോളർ താഴ്ന്ന് 435 കോടി ഡോളറായെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
സെപ്റ്റംബർ 27ന് അവസാനിച്ച ആഴ്ചയിലാണ് ഇന്ത്യയുടെ വിദേശ നാണ്യശേഖരം ചരിത്രത്തിൽ ആദ്യമായി 70,000 കോടി ഡോളർ കടന്നത്. ഈ നേട്ടം കൊയ്യുന്ന 4-ാമത്തെ മാത്രം രാജ്യമാണ് ഇന്ത്യ. 70,480 കോടി ഡോളറിലേക്കായിരുന്നു വർധന. രൂപയുടെ മൂല്യത്തകർച്ച തടയാനായി റിസർവ് ബാങ്ക് വിദേശ നാണ്യശേഖരത്തിൽ നിന്ന് ഡോളർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് ശേഖരം ഇപ്പോൾ കുറയാനിടയാക്കിയത്. ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശ നാണ്യശേഖരത്തിൽ യെൻ, യൂറോ, പൗണ്ട് തുടങ്ങിയവയുമുണ്ട്.