4,321 കോടി രൂപയുടെ സമാഹരണവും ലക്ഷ്യമിട്ടിറങ്ങിയ വാരീ എനർജീസിന് ഐപിഒയിൽ ലഭിച്ചത് ആകെ 97.34 ലക്ഷം അപേക്ഷകൾ. 90 ലക്ഷം അപേക്ഷകൾ ലഭിച്ച ബജാജ് ഹൗസിങ് ഫിനാ‍ൻസിന്റെ റെക്കോർഡാണ് വാരീ പഴങ്കഥയാക്കിയത്.

4,321 കോടി രൂപയുടെ സമാഹരണവും ലക്ഷ്യമിട്ടിറങ്ങിയ വാരീ എനർജീസിന് ഐപിഒയിൽ ലഭിച്ചത് ആകെ 97.34 ലക്ഷം അപേക്ഷകൾ. 90 ലക്ഷം അപേക്ഷകൾ ലഭിച്ച ബജാജ് ഹൗസിങ് ഫിനാ‍ൻസിന്റെ റെക്കോർഡാണ് വാരീ പഴങ്കഥയാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

4,321 കോടി രൂപയുടെ സമാഹരണവും ലക്ഷ്യമിട്ടിറങ്ങിയ വാരീ എനർജീസിന് ഐപിഒയിൽ ലഭിച്ചത് ആകെ 97.34 ലക്ഷം അപേക്ഷകൾ. 90 ലക്ഷം അപേക്ഷകൾ ലഭിച്ച ബജാജ് ഹൗസിങ് ഫിനാ‍ൻസിന്റെ റെക്കോർഡാണ് വാരീ പഴങ്കഥയാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിക്ഷേപകർക്ക് മികച്ച നേട്ടം സമ്മാനിച്ച് വാരീ എനർജീസിന്റെ ലിസ്റ്റിങ്. കഴിഞ്ഞയാഴ്ച നടന്ന പ്രാരംഭ ഓഹരി വിൽപനയിലെ (ഐപിഒ) ഉയർന്ന പ്രൈസ് ബാൻഡായ 1,503 രൂപയേക്കാൾ 69.7% ഉയർന്ന് 2,550 രൂപയ്ക്കാണ് ഇന്ന് ബിഎസ്ഇയിൽ ഓഹരി ലിസ്റ്റ് ചെയ്തത്. എൻഎസ്ഇയിൽ ലിസ്റ്റിങ് വില 2,500 രൂപ. അതായത്, വാരീ എനർജീസിന്റെ ഓഹരി വാങ്ങാൻ ഒന്നിന് 1,503 രൂപ ചെലവിട്ട നിക്ഷേപകർക്ക് 997 രൂപ മുതൽ 1,047 രൂപവരെ ലാഭം.

അതേസമയം, ഐപിഒയ്ക്ക് മുമ്പ് ഒരുവേള ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) 1,545 രൂപവരെയായിരുന്നു. ഒരുവേള ലിസ്റ്റിങ്ങിൽ തന്നെ വാരീ എനർജീസ് മൾട്ടിബാഗർ (100 ശതമാനത്തിലധികം നേട്ടം) ആയേക്കുമെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ, ഇന്നലെയും ഇന്നുരാവിലെയുമായി ജിഎംപി കുറയുകയായിരുന്നു. ഐപിഒ നടത്തുന്ന കമ്പനിയുടെ ഓഹരി, അനൗദ്യോഗിക വിപണിയിൽ വിൽക്കപ്പെടുന്ന വിലയാണ് ജിഎംപി. 

ADVERTISEMENT

ഒക്ടോബർ 21 മുതല്‌ 23 വരെയായിരുന്നു കമ്പനിയുടെ ഐപിഒ. ഇഷ്യൂവില 1,427-1,503 രൂപയും. 4,321.44 കോടി രൂപയാണ് സമാഹരിച്ചത്. നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം കിട്ടിയതോടെ 76.34 മടങ്ങ് അപേക്ഷകളും ഐപിഒ സ്വന്തമാക്കിയിരുന്നു. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾ (ക്യുഐബി) 208.63 മടങ്ങും സ്ഥാപനേതര നിക്ഷേപകർ (എൻഐഐ) 62.49 മടങ്ങും ചെറുകിട നിക്ഷേപകർ (റീറ്റെയ്ൽ നിക്ഷേപകർ) 10.79 മടങ്ങും അപേക്ഷകളാണ് സമർപ്പിച്ചത്.

സോളാർ പാനൽ നിർമാതാക്കളായ വാരീ എനർജീസിന്റെ ഐപിഒയിൽ 3,600 കോടി രൂപയുടേത് പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) 721.44 കോടി രൂപയുടേത് നിലവിലെ ഓഹരി ഉടമകളുടെ കൈവശമുള്ള നിശ്ചിത ഓഹരികൾ‌ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിലും (ഒഎഫ്എസ്) ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 11,397 കോടി രൂപ വരുമാനവും 1,274 കോടി രൂപ ലാഭവും നേടിയ കമ്പനിയാണിത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷം വരുമാനം 6,750 കോടി രൂപയും ലാഭം 500 കോടി രൂപയും മാത്രമായിരുന്നു. നിലവിൽ വ്യാപാരം ആദ്യ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ എൻഎസ്ഇയിൽ 2,444 രൂപയിലും ബിഎസ്ഇയിൽ 2,441.30 രൂപയിലുമാണ് ഓഹരിവിലയുള്ളത്. ഇതുപ്രകാരം 70,200 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം.

ADVERTISEMENT

റെക്കോർഡ് തകർത്ത പ്രതികരണം
 

4,321 കോടി രൂപയുടെ സമാഹരണവും ലക്ഷ്യമിട്ടിറങ്ങിയ വാരീ എനർജീസിന് ഐപിഒയിൽ ലഭിച്ചത് ആകെ 97.34 ലക്ഷം അപേക്ഷകൾ. ഇതിന്റെ മൂല്യം ഏകദേശം 2.41 ലക്ഷം കോടി രൂപയാണ്. ഇന്ത്യൻ ഐപിഒയുടെ ചരിത്രത്തിലെ റെക്കോർഡാണിത്. 90 ലക്ഷം അപേക്ഷകൾ ലഭിച്ച ബജാജ് ഹൗസിങ് ഫിനാ‍ൻസിന്റെ റെക്കോർഡാണ് വാരീ പഴങ്കഥയാക്കിയത്. 73 ലക്ഷം അപേക്ഷകൾ ലഭിച്ച ടാറ്റാ ടെക്നോളജീസും വാരീസിന് പിന്നിലായി. ഒഡീഷയിൽ പുതിയ മാനുഫാക്ചറിങ് പ്ലാന്റ് സ്ഥാപിക്കാനാണ് ഐപിഒയിൽ നിന്ന് സമാഹരിച്ച പണം വാരീ എനർജീസ് പ്രധാനമായും വിനിയോഗിക്കുക.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Waarees Energies IPO Soars 70% on Debut