ആരുടേയും കണ്ണിൽപെടാത്ത തട്ടിപ്പുകൾ, ആഡംബരം : മ്യൂച്ചൽ ഫണ്ടില് സാധാരണക്കാരുടെ സമ്പാദ്യം ചോരുന്നുവോ?
മുംബൈയിലെ തെരുവുകളിലൂടെ ലിമിറ്റഡ് എഡിഷൻ ലംബോർഗിനി ഓടിച്ചു നടന്നിരുന്ന തങ്ങളുടെ ഒരു ഫണ്ട് മാനേജർക്ക് ഇതിനുള്ള വരുമാനം എങ്ങനെ ഉണ്ടാകുന്നുവെന്ന ആക്സിസ് മ്യൂച്ചൽ ഫണ്ട് ഹൗസിന്റെ സംശയമാണ് ഫ്രണ്ട് റണ്ണിങ് എന്ന കള്ളത്തരം കണ്ടുപിടിക്കാൻ സെബിയെ സഹായിച്ചത്. ലംബോർഗിനിക്ക് പുറമെ മുംബൈയിൽ 11 ആഡംബര ഫ്ലാറ്റുകളും
മുംബൈയിലെ തെരുവുകളിലൂടെ ലിമിറ്റഡ് എഡിഷൻ ലംബോർഗിനി ഓടിച്ചു നടന്നിരുന്ന തങ്ങളുടെ ഒരു ഫണ്ട് മാനേജർക്ക് ഇതിനുള്ള വരുമാനം എങ്ങനെ ഉണ്ടാകുന്നുവെന്ന ആക്സിസ് മ്യൂച്ചൽ ഫണ്ട് ഹൗസിന്റെ സംശയമാണ് ഫ്രണ്ട് റണ്ണിങ് എന്ന കള്ളത്തരം കണ്ടുപിടിക്കാൻ സെബിയെ സഹായിച്ചത്. ലംബോർഗിനിക്ക് പുറമെ മുംബൈയിൽ 11 ആഡംബര ഫ്ലാറ്റുകളും
മുംബൈയിലെ തെരുവുകളിലൂടെ ലിമിറ്റഡ് എഡിഷൻ ലംബോർഗിനി ഓടിച്ചു നടന്നിരുന്ന തങ്ങളുടെ ഒരു ഫണ്ട് മാനേജർക്ക് ഇതിനുള്ള വരുമാനം എങ്ങനെ ഉണ്ടാകുന്നുവെന്ന ആക്സിസ് മ്യൂച്ചൽ ഫണ്ട് ഹൗസിന്റെ സംശയമാണ് ഫ്രണ്ട് റണ്ണിങ് എന്ന കള്ളത്തരം കണ്ടുപിടിക്കാൻ സെബിയെ സഹായിച്ചത്. ലംബോർഗിനിക്ക് പുറമെ മുംബൈയിൽ 11 ആഡംബര ഫ്ലാറ്റുകളും
മുംബൈയിലെ തെരുവുകളിലൂടെ ലിമിറ്റഡ് എഡിഷൻ ലംബോർഗിനി ഓടിച്ചു നടന്നിരുന്ന തങ്ങളുടെ ഒരു ഫണ്ട് മാനേജർക്ക് ഇതിനുള്ള വരുമാനം എങ്ങനെ ഉണ്ടാകുന്നുവെന്ന ആക്സിസ് മ്യൂച്ചൽ ഫണ്ട് ഹൗസിന്റെ സംശയമാണ് ഫ്രണ്ട് റണ്ണിങ് എന്ന കള്ളത്തരം കണ്ടുപിടിക്കാൻ സെബിയെ സഹായിച്ചത്. ലംബോർഗിനിക്ക് പുറമെ മുംബൈയിൽ 11 ആഡംബര ഫ്ലാറ്റുകളും ആക്സിസിൽ നിന്നും പിരിച്ചു വിട്ട ഈ വ്യക്തിക്ക് ഉള്ളതായി റിപ്പോർട്ടുകളുണ്ട്. വരുമാനത്തിൽ കവിഞ്ഞ ആഡംബരങ്ങളാണ് ആക്സിസ് മ്യൂച്ചൽ ഫണ്ട് പിരിച്ചുവിട്ട ഫണ്ട് മാനേജരെ കുടുക്കിയതെങ്കിൽ, ആരുടേയും കണ്ണിൽ പെടാത്ത മ്യൂച്ചൽ ഫണ്ട് തട്ടിപ്പുകൾ ധാരാളം നടക്കുന്നുണ്ടെന്നാണ് പിന്നാമ്പുറ കഥകൾ.
ഇന്ത്യൻ ഓഹരി വിപണിയും മ്യൂച്ചൽ ഫണ്ടുകളും
ഓഗസ്റ്റ് 2021 മുതൽ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും നിക്ഷേപം പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ടു പോലും ഇന്ത്യൻ ഓഹരി വിപണി മറ്റു പല വിദേശ ഓഹരി വിപണികളെ അപേക്ഷിച്ച് ഒരു പരിധിയിൽ കൂടുതൽ വീഴാതെ പിടിച്ചു നിന്നു. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാണ് ഈ വീഴ്ച്ചയിൽ ഇന്ത്യൻ ഓഹരി വിപണിയെ വീഴാതെ താങ്ങി നിർത്തിയത്. ഇതിൽ മ്യൂച്ചൽ ഫണ്ടുകളുടെ പങ്ക് വളരെ വലുതാണ്. എസ് ഐ പി രീതിയിലുള്ള നിക്ഷേപങ്ങൾ കൂടിയതാണ് ഇന്ത്യൻ ഓഹരി വിപണിയെ തകർച്ചയിൽനിന്നും രക്ഷിക്കുന്നതെന്ന അനുമാനം പൊതുവിലുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ നന്നായി വളരുന്നുണ്ട്. ചെറുകിട നിക്ഷേപകർക്ക് ഇന്ത്യൻ മ്യൂച്ചൽ ഫണ്ടുകളിലും, ഓഹരി വിപണിയിലുമുള്ള വിശ്വാസമാണ് ഈ വളർച്ചക്ക് കാരണം. എന്നാൽ ഈ വിശ്വാസം കാത്തു സൂക്ഷിക്കുന്ന തരത്തിൽ മ്യൂച്ചൽ ഫണ്ട് ഹൗസുകൾ പ്രവർത്തിക്കുന്നുണ്ടോ? അടുത്ത കാലത്തുണ്ടായ പല തട്ടിപ്പുകളും മ്യൂച്ചൽ ഫണ്ടുകളുടെ കള്ളത്തരങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.
ആക്സിസ് മ്യൂച്ചൽ ഫണ്ടിലെ ഫ്രണ്ട് റണ്ണിങ്
ആക്സിസ് മ്യൂച്ചൽ ഫണ്ട് അതിന്റെ ഏഴ് സ്കീമുകൾ കൈകാര്യം ചെയ്തിരുന്ന ഫണ്ട് മാനേജർമാരെ പിരിച്ചുവിട്ടു. ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ തുടക്കം മുതൽ 10 വർഷത്തിലേറെയായി പ്രവർത്തിച്ചിരുന്ന വിരേഷ് ജോഷി എന്ന ഫണ്ട് മാനേജർ കള്ളത്തരം നടത്തിയെന്നത് നിക്ഷേപകരെ ശരിക്കും ഞെട്ടിച്ചു. അതുപോലെ ആക്സിസ് കൺസംഷൻ ഇ ടി എഫ്, ആക്സിസ് ക്വാണ്ട് ഫണ്ട്, ആക്സിസ് വാല്യൂ ഫണ്ട് എന്നിവയുടെ ഇക്വിറ്റി റിസർച്ച് അനലിസ്റ്റും ഫണ്ട് മാനേജരുമായ ദീപക് അഗർവാളും പിരിച്ചു വിട്ടവരിൽപ്പെടുന്നു. 2.59 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന ആസ്തിയുള്ള ആക്സിസ് മ്യൂച്ചൽ ഫണ്ട് രാജ്യത്തെ ഏഴാമത്തെ വലിയ മ്യൂച്ചൽ ഫണ്ടാണ്. സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതിനെ തുടർന്നാണ് പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്.
എന്തൊക്കെയാണ് സംഭവിച്ചതെന്നുള്ള കൃത്യമായ വിവരങ്ങൾ ഇപ്പോഴും പുറത്തു വന്നിട്ടില്ലെങ്കിലും, 'ഫ്രണ്ട് റണ്ണിങ്' എന്ന കാര്യമാണ് നടന്നിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ആക്സിസ് മ്യൂച്ചൽ ഫണ്ടിനായി ഓഹരികൾ വാങ്ങുന്നതിനു മുൻപ് ഫണ്ട് മാനേജർമാർ വേറെ ചില സ്വകാര്യ അക്കൗണ്ടുകളിലൂടെ മുൻകൂട്ടി തങ്ങൾക്കു സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിൽ ഓഹരികൾ വാങ്ങി വൻ ലാഭമുണ്ടാക്കുന്ന ഏർപ്പാടാണ് നടന്നിരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ആക്സിസ് മ്യൂച്ചൽ ഫണ്ടിന്റെ നിക്ഷേപകർ അങ്കലാപ്പിലാണ്. പണം പിൻവലിക്കണോ അതോ നിക്ഷേപം തുടരണോ എന്ന സംശയം പലർക്കുമുണ്ട്. സെബി കാര്യങ്ങൾ ഏറ്റെടുത്തതിനാൽ നിക്ഷേപകർ പരിഭ്രമിക്കേണ്ട ആവശ്യമില്ല എന്ന ഉപദേശമാണ് ഈ രംഗത്തെ വിദഗ്ധർ നൽകുന്നത്. നല്ല ലാഭത്തിലായിരുന്ന ഫ്രാങ്ക്‌ളിൻ ടെംപിൾടണ്ണിന്റെ മ്യൂച്ചൽ ഫണ്ട് മുൻപ് നിർത്തലാക്കിയിരുന്നു. അന്നും സെബി ഇടപെട്ടു നിക്ഷേപകർക്ക് പണം തിരിച്ചു നൽകിയിരുന്നു.
എന്താണ് ഫ്രണ്ട് റണ്ണിങ്?
ഫ്രണ്ട് റണ്ണിങ് എന്നതിന് കൃത്യമായ നിർവചനങ്ങളൊന്നും ഇല്ലെങ്കിലും ഭാവിയിൽ നടക്കാൻ പോകുന്ന ഒരു ഇടപാടിനെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അധാർമികമായി ഓഹരി ഇടപാടുകൾ നടത്തുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഓഹരി വിപണിയിലെ നിയമ വിരുദ്ധമായ കാര്യമാണ് 'ഫ്രണ്ട് റണ്ണിങ്'. രഹസ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മ്യൂച്ചൽ ഫണ്ട് മാനേജർമാരോ, ബ്രോക്കർമാരോ തങ്ങൾക്കു നല്ല ലാഭമുണ്ടാക്കാൻ സാധിക്കുന്ന രീതിയിൽ ചില വ്യാപാരങ്ങൾ ആദ്യം നടത്തിയശേഷം പിന്നീട് തങ്ങളുടെ ഇടപാടുകാരന്റെ വ്യാപാരങ്ങൾ നടത്തുന്ന രീതിയാണിത്. പല തരത്തിലുള്ള 'ഫ്രണ്ട് റണ്ണിങ്' ഉണ്ട്. ഉദാഹരണത്തിന് മ്യൂച്ചൽ ഫണ്ട് ഏതെങ്കിലും കമ്പനിയുടെ ഓഹരികൾ ഒന്നിന് 200 രൂപവെച്ച് വാങ്ങുവാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് വാങ്ങുന്നതിന് മുൻപ് തന്നെ മ്യൂച്ചൽ ഫണ്ട് മാനേജർമാർ കള്ള അക്കൗണ്ടുകളിലൂടെ(മ്യൂൾ അക്കൗണ്ട്സ്) ആ പ്രത്യേക ഓഹരികൾ വാങ്ങും. അതിനുശേഷം മ്യൂച്ചൽ ഫണ്ട് ആ ഓഹരികൾ വാങ്ങുമ്പോൾ വില പെട്ടെന്ന് കൂടുന്നത് മുതലെടുത്ത് മ്യൂൾ അക്കൗണ്ടിൽ വാങ്ങിയ ഓഹരികൾ നല്ല ലാഭത്തിന് വിറ്റൊഴിയും.
ഒരു ഓഹരി വിദഗ്ധൻ xyz ഓഹരികൾ വാങ്ങുവാൻ പൊതുജനത്തിന് നിർദേശം കൊടുക്കുന്നതിനു മുൻപായി xyz ഓഹരികൾ വൻതോതിൽ വാങ്ങി കൂട്ടി, പിന്നീട് മാധ്യമങ്ങളിലൂടെ നിർദേശം കൊടുത്ത് xyz ഓഹരികളുടെ വില വർധിക്കുന്ന സമയത്ത് വിറ്റഴിക്കുന്ന മറ്റൊരു രീതിയും ഉണ്ട്. ഇൻഡക്സ് ഫണ്ടുകളിലും ഫ്രണ്ട് റണ്ണിങ് തട്ടിപ്പുകൾ നടക്കുന്നുണ്ട്.
മ്യൂച്ചൽ ഫണ്ട് മാനേജർമാരുടെ ഒരു നീക്കവും പുറത്തു പോകാതിരിക്കാനാണ് അവർ വ്യാപാരം നടത്തുന്ന സമയം മൊബൈൽ ഫോണുകളോ, സോഷ്യൽ മീഡിയ അക്കൗണ്ടുകളോ മറ്റോ ഉപയോഗിക്കരുതെന്ന കർശന നിർദേശമുള്ളത്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പല ഇടപാടുകളും നടക്കുന്നത് എന്നതിന് തെളിവുകൾ കിട്ടിയതിനാലാണ് സെബി ഇപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുകയും കൂടുതൽ വ്യാപാരങ്ങൾ നിരീക്ഷിക്കുകയും ചെയ്യുന്നത്.
ഫ്രണ്ട് റണ്ണിങ് ആദ്യമായാണോ
ആക്സിസ് മ്യൂച്ചൽ ഫണ്ടിലെ ഫ്രണ്ട് റണ്ണിങ് കേസ് ഇന്ത്യയിലെ മ്യൂച്ചൽ ഫണ്ടുകളിൽ ആദ്യമായല്ല നടക്കുന്നത്. സെബി പലപ്പോഴും ഫ്രണ്ട് റണ്ണിങ് കേസുകൾ മുൻപും കണ്ടുപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം റിലൈൻസ് ക്യാപിറ്റൽ മ്യൂച്ചൽ ഫണ്ടുമായി ബന്ധപ്പെട്ട 3 വ്യക്തികളെ ഫ്രണ്ട് റണ്ണിങ് തട്ടിപ്പ് നടത്തിയതിന് ആറ് മാസത്തേക്ക് ഓഹരി വിൽപ്പനയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. 2020 ഡിസംബറിൽ ഫ്രണ്ട് റണ്ണിങ് നടത്തിയതിനെ തുടർന്ന് 16 സ്ഥാപനങ്ങൾക്കാണ് സെബി 7 വർഷം വിലക്കേർപ്പെടുത്തിയത്. ഇവരോട് 20 കോടി രൂപ തിരിച്ചടക്കാനും സെബി നിർദേശിച്ചിരുന്നു.
ഇൻവെസ്‌കോ ഇന്ത്യയിലും തട്ടിപ്പ്
ഇൻവെസ്‌കോ ഇന്ത്യ അസറ്റ് മാനേജ്മെന്റ് കമ്പനിയിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.2016നും, 2021നും ഇടയിൽ നിരവധി കള്ള ലാക്കോടുകൂടിയുള്ള ഇടപാടുകൾ കമ്പനിക്കകത്തുതന്നെ (ഇന്റർ സ്‌കീം) നടത്തിയിട്ടുണ്ടെന്നാണ് സെബിയുടെ അന്വേഷണത്തിൽ പുറത്തു വരുന്ന വിവരം.ക്രെഡിറ്റ് റിസ്ക് കൂടുന്ന സമയത്ത് മോശമായ സ്കീമുകൾ ചെറുകിട നിക്ഷേപ പദ്ധതികളിലേക്കു മാറ്റുക എന്ന നിയമ ലംഘനമാണ് ഇവർ നടത്തിയിട്ടുള്ളത്. ക്രെഡിറ്റ് റേറ്റിങ് നിലനിർത്തുന്നതിനായാണ് ഇത്തരം തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് സെബി നിയമങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും തട്ടിപ്പുകൾ നടക്കുന്നുണ്ട്. പൊതുജനത്തിനെ കഴുതകളാക്കുന്ന തരത്തിലുള്ള ചിത്ര രാമകൃഷ്ണൻ-യോഗി തട്ടിപ്പുകൾ വർഷങ്ങൾ കഴിഞ്ഞു മാത്രമാണ് പുറത്തു വന്നത്. ചെറുകിട നിക്ഷേപകരുടെയും എൻ പി എസ്, ഇ പി എഫ് തുടങ്ങിയുള്ള ഒട്ടനേകം സാമൂഹ്യ സുരക്ഷ പദ്ധതികളും ഓഹരി വിപണിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനാൽ ഫ്രണ്ട് റണ്ണിങ് പോലുള്ള തട്ടിപ്പുകൾ നടക്കുമ്പോൾ സാധാരണക്കാരുടെ സമ്പാദ്യമാണ് ഏറ്റവും കൂടുതൽ ചോർന്നു പോകുന്നത്.
English Summary : Mutual Fund Fraud in India are Increasing?