അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരെ ഒഴിവാക്കാൻ സർക്കാർ വീണ്ടും നടപടി തുടങ്ങി. അർഹരായ കൂടുതൽ പേരെ പട്ടികയിൽ ഉൾക്കൊള്ളിക്കുന്നതിനു വേണ്ടിയാണിത്. സംസ്ഥാന സർക്കാർ നൽകുന്ന അഞ്ചു തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകളിലായി നിലവിൽ 52,17642 ഗുണഭോക്താക്കളാണുള്ളത്. പ്രതിമാസം 1600 രൂപയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരെ ഒഴിവാക്കാൻ സർക്കാർ വീണ്ടും നടപടി. അർഹരായ കൂടുതൽ പേരെ പട്ടികയിൽ ഉൾക്കൊള്ളിക്കുന്നതിനു വേണ്ടിയാണിത്. സംസ്ഥാന സർക്കാർ നൽകുന്ന അഞ്ചു തരത്തിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷനുകളിലായി നിലവിൽ 52,17642 ഗുണഭോക്താക്കളാണുള്ളത്. പ്രതിമാസം 1600 രൂപയാണ് പെൻഷൻ തുക.

ഏഴു ലക്ഷം പേരെ ഒഴിവാക്കി

ADVERTISEMENT

2019 ഡിസബർ 31 വരെ പെൻഷൻ അനുവദിച്ചവരോട് കഴിഞ്ഞ ഫെബ്രുവരി 28 നകം വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 6.5 ലക്ഷത്തോളം പേർ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ല. അര ലക്ഷത്തോളം പേർ ഹാജരാക്കിയ സർട്ടിഫിക്കറ്റിൽ പ്രതിവർഷ വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലാണ്. അങ്ങനെ പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന ഏഴു ലക്ഷം പേർ പട്ടികയ്ക്കു പുറത്തായി. ഇനിയും ഒട്ടേറെ പേർ അനർഹമായി പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നാണ് സർക്കാറിന്റെ നിലപാട്.

പരിശോധന തുടരും

ADVERTISEMENT

ഒരു ലക്ഷം രൂപയിൽ കുറഞ്ഞ വാർഷിക വരുമാനമാണ് സാമൂഹ്യക്ഷേമ  പെൻഷനുള്ള അർഹതയായി നിശ്ചയിച്ചിട്ടുള്ളത്. നാലു ചക്ര വാഹന മുള്ളവർ, 2000 ച അടിയിൽ കൂടുതലുള്ള വീടുള്ളവർ, വീട്ടിൽ ഏസിയുള്ളവർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെടുന്നവരുടെ പെൻഷനുള്ള അർഹത നഷ്ടപ്പെടും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ കൂടുതൽ കർശനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നിലവിലെ സാഹചര്യത്തിൽ അനർഹരെ പരമാവധി ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ക്ഷേമ പെൻഷൻ നൽകാനായി പ്രതിമാസം ഏകദേശം 900 കോടി രൂപയാണ് സർക്കാറിനു നീക്കിവയ്ക്കേണ്ടിവരുന്നത്.

മസ്റ്ററിങ് നിർബന്ധം

ADVERTISEMENT

പെൻഷൻ ഗുണഭോക്‌തൃ പട്ടിക ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ വർഷവും മസ്റ്ററിങ് നിർബന്ധമാക്കി. ഓരോ വർഷവും ജനുവരി 1 മുതൽ ഫെബ്രുവരി 28/29 വരെയാണ് മസ്റ്ററിങ്ങിനുള്ള സമയ പരിധി. ഈ വർഷം ജൂൺ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത .സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് പെൻഷൻ തുടർന്നു ലഭിക്കില്ല. പിന്നീട് മസ്റ്റർ ചെയ്താലും മസ്റ്ററിങ് നടത്താത്ത കാലയളവിലെ കുടിശിക പെൻഷൻ തുകയ്ക്ക് അർഹതയുണ്ടാകില്ല. മരണപ്പെട്ടവരുടെ പെൻഷൻ ചിലർ കൈപ്പറ്റുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് എല്ലാ വർഷവും മസ്റ്ററിങ് നിർബന്ധമാക്കിയത്. രണ്ടോ മൂന്നോ വർഷത്തിനു ശേഷം വീണ്ടും വരുമാനസർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടേക്കാം.

കേന്ദ്ര വിഹിതം ഇനി മുതൽ നേരിട്ട്

വാർദ്ധക്യകാല പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയ പെൻഷനുകളിൽ തുകയുടെ ഒരു ഭാഗം കേന്ദ്ര സർക്കാരാണ് നൽകുന്നത്. ഇതു കൂടി ചേർത്താണ് സംസ്ഥാന സർക്കാർ പ്രതിമാസം 1600 രൂപ നൽകിവരുന്നത്. ഇനി മുതൽ കേന്ദ്ര വിഹിതം നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ എത്തിക്കാനാണ് തീരുമാനം. കേന്ദ്രവും സംസ്ഥാന സർക്കാരും രണ്ടായി പണം നൽകുന്ന സാഹചര്യത്തിൽ ഇനി മുതൽ ഒരുമിച്ച് 1600 രൂപ ലഭിക്കാനിടയില്ല.

English Summary : Know more about Social Security Pension