പ്രസിദ്ധ നോവലിസ്റ്റാണ് സ്റ്റീഫൻ കിം. വളരെ ദരിദ്രമായ ജീവിത സാഹചര്യമാണ് ബാല്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ജീവിത നിവർത്തിക്ക്പോലും വഴിയില്ലാതെ അലഞ്ഞിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷ് ഭാഷാധ്യാപകനായി കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് മാസികകളിൽ ചെറുകഥകൾ എഴുതി അതിൽനിന്ന് കിട്ടുന്ന വരുമാനം

പ്രസിദ്ധ നോവലിസ്റ്റാണ് സ്റ്റീഫൻ കിം. വളരെ ദരിദ്രമായ ജീവിത സാഹചര്യമാണ് ബാല്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ജീവിത നിവർത്തിക്ക്പോലും വഴിയില്ലാതെ അലഞ്ഞിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷ് ഭാഷാധ്യാപകനായി കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് മാസികകളിൽ ചെറുകഥകൾ എഴുതി അതിൽനിന്ന് കിട്ടുന്ന വരുമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിദ്ധ നോവലിസ്റ്റാണ് സ്റ്റീഫൻ കിം. വളരെ ദരിദ്രമായ ജീവിത സാഹചര്യമാണ് ബാല്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ജീവിത നിവർത്തിക്ക്പോലും വഴിയില്ലാതെ അലഞ്ഞിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷ് ഭാഷാധ്യാപകനായി കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് മാസികകളിൽ ചെറുകഥകൾ എഴുതി അതിൽനിന്ന് കിട്ടുന്ന വരുമാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസിദ്ധ നോവലിസ്റ്റാണ് സ്റ്റീഫൻ കിം. ദരിദ്രമായ ജീവിത സാഹചര്യമാണ് ബാല്യത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ഭക്ഷണത്തിന് പോലും വഴിയില്ലാതെ അലഞ്ഞിട്ടുണ്ട്. പിന്നീട് ഇംഗ്ലീഷ് ഭാഷാധ്യാപകനായി കുറച്ചുനാൾ ജോലിചെയ്തു. തുടർന്ന് മാസികകളിൽ ചെറുകഥകൾ എഴുതി അതിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് വളരെ നാളുകൾ ജീവിച്ചു. അദ്ദേഹത്തിന്റെ ആദ്യനോവലായ ‘ക്യാരി’ 30  പ്രാവശ്യം പ്രസാധകരാൽ നിരസിക്കപ്പെട്ടതാണ്. അദ്ദേഹം തന്നെ നോവലിന്റെ കയ്യെഴുത്ത പ്രതി മാലിന്യകുട്ടയിലേക്ക് വലിച്ചെറിഞ്ഞിട്ടുള്ള അനുഭവം വിവരിച്ചിട്ടുണ്ട്. എന്നാൽ അവിടം കൊണ്ട് തന്റെ പരിശ്രമം അദ്ദേഹം അവസാനിപ്പിച്ചില്ല. തുടർന്ന് 54 നോവലുകൾ എഴുതി, 350 മില്യൻ കോപ്പികൾ വിറ്റുപോകുന്ന തലത്തിലേക്ക് വളർന്നു. അദ്ദേഹത്തിന്റെ മിക്ക നോവലുകളും സിനിമ ആയിട്ടുണ്ട്. പ്രസാധകരെ തുടർച്ചയായി സമീപിക്കാനുള്ള മനശക്തിയാണ് അദ്ദേഹത്തിന്റെ ജീവിത വിജയത്തിന് നിദാനം ആയിട്ടുള്ളത്.

മനസിന്റെ ദൃഢതയും സാമ്പത്തിക തീരുമാനങ്ങളും

ADVERTISEMENT

ബിഹേവിയറൽ അഥവാ പെരുമാറ്റ സാമ്പത്തികശാസ്ത്രം അനുസരിച്ച് സാമ്പത്തിക തീരുമാനങ്ങൾക്ക് മനശാസ്ത്രപരമായ തലം ഏറെ പ്രധാനപ്പെട്ടതാണ്. മനസിന്റെ ദൃഢത സാമ്പത്തിക തീരുമാനങ്ങൾക്ക് അടിസ്ഥാന മൂലധനം തന്നെയാണ്. ചിക്കാഗോ യൂണിവേഴ്സിറ്റി പണ്ഡിതനും നോബൽ സമ്മാന ജേതാവുമായ റിച്ചാർഡ് താലറുടെ പെരുമാറ്റ സാമ്പത്തികശാസ്ത്രമനുസരിച്ച്. ആളുകൾ പലപ്പോഴും സ്വന്തം കഴിവുകളിൽ അമിത ആത്മവിശ്വാസം പുലർത്തുന്നവരാണെന്നും, ജയിക്കാൻ വെമ്പുന്നതിനേക്കാൾ തോൽക്കുന്നതിനെ ഭയപ്പെടുന്നുണ്ടെന്നും ദീർഘകാലനേട്ടങ്ങളേക്കാൾ ഹ്രസ്വകാലത്തേക്കുള്ള പാതകൾ പിന്തുടരാനുള്ള സാധ്യത കൂടുതലാണെന്നും പ്രസ്താവിക്കുന്നു. ഈ കണ്ടെത്തലുകൾ എല്ലാം തന്നെ ഒരു പരിധിവരെ ഇന്നത്തെ പെരുമാറ്റ സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളാണ്. വ്യക്തിത്വങ്ങളെ സസൂക്ഷ്മം പരിശോധിക്കുമ്പോൾ മൂന്നു തരത്തിലുള്ള ആത്മഭാവങ്ങളിലൂടെ പലരും കടന്നുപോകുന്നത് കണ്ടെത്താനാവും. 

ഞാൻ എന്ത് ചെയ്താലും ശരിയാവില്ല:

ADVERTISEMENT

ഒന്നാമത്തേത് നിഷേധാത്മകമായ ആത്മഭാവമാണ്. എനിക്ക് കഴിവില്ല, ഞാൻ എന്ത് ചെയ്താലും ശരിയാവില്ല തുടങ്ങി നെഗറ്റീവ് ആയി ചിന്തിക്കുന്ന അവസ്ഥ. അവർക്ക് സാമ്പത്തികമായ വളരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ആദ്യപടികൾ എടുക്കാനുള്ള ധൈര്യമില്ലാത്തവരാണ്. മറ്റുള്ളവരുടെ സാമ്പത്തികവളർച്ചയിൽ അസ്വസ്ഥതയുള്ളവരും കുട്ടിക്കാലം മുതൽ സാമ്പത്തിക ഇടപെടലുകളിൽ പരാജയപ്പെട്ടവരും ഇക്കൂട്ടത്തിൽ ഉണ്ട്.

ഞാനല്ലാതെ മറ്റാരാണുള്ളത്?: രണ്ടാമത്തെ കൂട്ടർ പർവ്വതീകരിക്കപ്പെട്ട ആത്മഭാവമുള്ളവരാണ്. ഞാൻ ചെയ്താൽ മാത്രമേ ശരിയാകു, എനിക്ക് മാത്രമേ അറിയു, ഞാൻ ആയിരുന്നെങ്കിൽ അങ്ങനെ ചെയ്തേനെ തുടങ്ങിയ ചിന്തകളാണ് ഇവരെ ഭരിക്കുന്നത്. സുപ്പീരിയർ കോംപ്ലക്സിന്റെ അടിമകളായ ഇവർ യഥാർത്ഥത്തിൽ അപകർഷതാബോധമുള്ളവരാണ്. ബിസിനസ് ലോകത്തേക്ക് എടുത്തുചാടി ലക്ഷങ്ങൾ എറിഞ്ഞ് കോടികളുടെ നഷ്ടത്തിൽ കലാശിക്കുന്ന ഇവർക്ക് മറ്റുള്ളവരുടെ സാമ്പത്തികവളർച്ച ഉൾക്കൊള്ളാനും ബുദ്ധിമുട്ടാണ്.

ADVERTISEMENT

കൃത്യതയും സൂക്ഷ്മതയും: മൂന്നാമത്തെ കൂട്ടർ ആരോഗ്യപരമായ ആത്മഭാവം സ്വന്തമാക്കിയിട്ടുള്ളവരാണ്. സന്തുലിതമായ മാനസികാവസ്ഥ കൈമുതലാക്കിയിട്ടുള്ള ഇവർ സ്വന്തം കഴിവുകളെയും കഴിവുകേടുകളെയും മനസിലാക്കുന്നവരാണ്. തങ്ങൾക്ക് സാധിക്കുന്നതും സാധിക്കാത്തതുമായ കാര്യങ്ങളെക്കുറിച്ച് അവർക്ക് വ്യക്തമായ ധാരണയുണ്ട്. സ്വന്തം കഴിവുകളെ വളർത്താനും പരിമിതികളെ കുറയ്ക്കാനും ശ്രമിക്കുന്നു. തങ്ങൾക്ക് സാധിക്കാത്തത് മറ്റുള്ളവരുടെ സഹായം തേടി നടപ്പിലാക്കാൻ ശ്രമിക്കുന്നു ഇവർ ചെറിയ രീതിയിൽ ബിസിനസ് തുടങ്ങി പിന്നീട് വലിയ നേട്ടങ്ങൾ കൊയ്യുന്നവരാണ്.

ഒന്ന് മാറി ചിന്തിക്കുമ്പോൾ:  സാമ്പത്തിക തീരുമാനങ്ങൾ എടുക്കുവാനുള്ള മനോധൈര്യം ഇല്ലേ? എങ്കിൽ സാമ്പത്തികവളർച്ച അപ്രാപ്യമാണ്. വേറിട്ട് ചിന്തിക്കാനുള്ള കഴിവാണ് പ്രധാനപ്പെട്ടത്. ബുർജ് ഖലീഫ ദുബായിൽ എത്തുന്നവർക്ക് വലിയ ആകർഷണമാണ്. കൂറ്റൻ സ്തംഭംപോലെ ഉയർന്നുനിൽക്കുന്ന കെട്ടിടവും അതിനോടനുബന്ധിച്ചുള്ള പാർക്കും വാട്ടർ ഫൗണ്ടനും ഷോപ്പിങ് മാളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ്.  ഓയിൽ അധിഷ്ഠിത സമ്പദ് വ്യവസ്ഥയിൽ നിന്നും വിനോദ സഞ്ചാരകേന്ദ്രീകൃത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവട് മാറ്റമാണ് ഈ സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിലേക്കു വഴിതുറന്നത്.

ദീർഘകാല ആസൂത്രണം ചെയ്യാൻ സാധിക്കുക എന്നത് മനുഷ്യന് മാത്രം ലഭ്യമായിരിക്കുന്ന അസാമാന്യ കഴിവാണ്. ഏതൊരു വീഴ്ചയിൽ നിന്നും എന്തെങ്കിലും ഒക്കെ പെറുക്കിയെടുക്കാൻ പഠിക്കുക എന്നതാണ് പ്രധാനപ്പെട്ടത്. കാരണം പരാജയം എന്നത് വിജയം നീട്ടിവെച്ചിരിക്കുന്നു എന്നതാണ്. മറ്റുള്ളവരുടെ സാമ്പത്തിക നേട്ടങ്ങളിൽ അസ്വസ്ഥരാകുന്നത് സ്വന്തം കർമ്മശേഷിയെ സാമ്പത്തിക ലോകത്ത് വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താത്തവരാണ്. 

ജീവിതം തീർന്നു എന്ന് വിചാരിക്കുന്നിടത്ത് വീണ്ടും തുടങ്ങാനാവുന്ന മനശക്തിയാണ് സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാവുന്നത്. പരാജയങ്ങളുടെ നിമിഷങ്ങളിൽ ചുറ്റുപാടുനിന്നും ഉയരുന്ന നെഗറ്റീവ് ഊർജ്ജം നിറഞ്ഞ വരികൾക്ക് ചെവികൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. അബ്ദുൽ കലാം അഭിപ്രായപ്പെട്ടത് പോലെ തിരമാലകളെ എനിക്കിഷ്ടമാണ് കാരണം ഏതൊരു താഴ്ചയിൽനിന്നും അത് വീണ്ടും ഉയർന്നുവരാൻ ശ്രമിക്കുന്നു. ഓർക്കുക, പ്ലാൻ ‘എ’ പരാജയപ്പെട്ടാൽ ഇംഗ്ലീഷ് അക്ഷരമാലയിൽ ഇനിയും 25 അക്ഷരങ്ങൾ കൂടിയുണ്ട്. 

ലേഖിക സാമ്പത്തിക വിദഗ്ധയാണ്

English Summary:

Know more about Behavioural Economics