ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ ജീവനക്കാർക്ക് പണി കിട്ടും
സർക്കാർ ജോലി കിട്ടിയെന്നു കരുതി സമാധാനിക്കാൻ വരട്ടെ, ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്. ആശ്രിത നിയമനം വഴി നേരത്തെ സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്കാണ് പുതിയ വ്യവസ്ഥകൾ ഇപ്പോൾ സർക്കാർ ബാധകമാക്കിയിരിക്കുന്നത്. അവർ ഇതു സംബന്ധിച്ച ഒരു സമ്മതപത്രം നൽകണം. നിലവിൽ ഇത്തരം നിയമനം ലഭിക്കുന്നവർ

സർക്കാർ ജോലി കിട്ടിയെന്നു കരുതി സമാധാനിക്കാൻ വരട്ടെ, ആശ്രിതരെ സംരക്ഷിച്ചില്ലെങ്കിൽ മുട്ടൻ പണി ഉറപ്പ്. ആശ്രിത നിയമനം വഴി നേരത്തെ സർക്കാർ ജോലിയിൽ പ്രവേശിച്ചവർക്കാണ് പുതിയ വ്യവസ്ഥകൾ ഇപ്പോൾ സർക്കാർ ബാധകമാക്കിയിരിക്കുന്നത്. അവർ ഇതു സംബന്ധിച്ച ഒരു സമ്മതപത്രം നൽകണം. നിലവിൽ ഇത്തരം നിയമനം ലഭിക്കുന്നവർ മരിച്ച ജീവനക്കാരൻ്റെ ആശ്രിതരെ സംരക്ഷിക്കുമെന്ന സമ്മതപത്രം നൽകിയെങ്കിലേ ജോലിക്ക് പ്രവേശിക്കാൻ കഴിയൂ. ഈ വ്യവസ്ഥയാണ് ഇപ്പോൾ മുൻകാല പ്രാബല്യം നൽകി നടപ്പിലാക്കുന്നത്.
സംരക്ഷിക്കണം ജീവിതകാലം മുഴുവൻ
സർക്കാർ സർവീസിൽ ആശ്രിത നിയമനം ലഭിക്കുന്നവർ മരിച്ച ജീവനക്കാരുടെ മാതാവ്, പിതാവ്, വിധവ, വിഭാര്യൻ എന്നിവരെ ജീവിതകാലം മുഴുവൻ സംരക്ഷിക്കണം. പ്രായപൂർത്തിയാകാത്ത സഹോദരങ്ങളുടെ സംരക്ഷണം പ്രായപൂർത്തിയാകുന്നതുവരെ ഏറ്റെടുക്കണം.
വ്യവസ്ഥ ലംഘിച്ചാൽ
വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം പിടിച്ചെടുത്ത് ആശ്രിതർക്കു നൽകും. അതത് ഓഫിസ് മേലധികാരി മുമ്പാകെയാണ് സമ്മതപത്രം സമർപ്പിക്കേണ്ടത്.