സർക്കാരിന് എവിടെ നിന്ന് പണം വരുന്നു? എവിടേയ്ക്ക് പോകുന്നു? ബജറ്റിലെ വരവ് ചെലവുകൾ ഇങ്ങനെയാണ്
ഒരു വർഷത്തേക്കുള്ള സർക്കാരിന്റെ വരവുകളും, ചെലവുകളും, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സർക്കാരിലേക്ക് വരുന്ന ഓരോ രൂപയും, എവിടെ നിന്നും വരുന്നു, എവിടേക്ക് പോകുന്നു എന്നറിയുന്നത് രസകരമാണ്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പ്രതീക്ഷിക്കുന്ന വരവും ചെലവുമാണ് കേന്ദ്ര

ഒരു വർഷത്തേക്കുള്ള സർക്കാരിന്റെ വരവുകളും, ചെലവുകളും, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സർക്കാരിലേക്ക് വരുന്ന ഓരോ രൂപയും, എവിടെ നിന്നും വരുന്നു, എവിടേയ്ക്ക് പോകുന്നു എന്നറിയുന്നത് രസകരമാണ്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ പ്രതീക്ഷിക്കുന്ന വരവും ചെലവുമാണ് കേന്ദ്ര ബജറ്റിലൂടെ അവതരിപ്പിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കും വികാസത്തിനും വഴിയൊരുക്കുകയാണ് ലക്‌ഷ്യം. റവന്യു ബജറ്റ്, മൂലധന ബജറ്റ് (ക്യാപിറ്റൽ ബജറ്റ്) എന്നിവയാണ് ബജറ്റിലെ 2 ഭാഗങ്ങൾ .
റവന്യൂ വരവുകളും റവന്യൂ ചെലവുകളും ചേർന്നതാണ് റവന്യൂ ബജറ്റ്. മൂലധന ചെലവുകളും മൂലധന രസീതുകളും ചേർന്നതാണ് മൂലധന ബജറ്റ്.
മൂലധന ബജറ്റ്
മൂലധന ബജറ്റിലൂടെ സർക്കാരിന്റെ ദീർഘകാല നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യവികസനവും ആസൂത്രണം ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനുമാണ് സർക്കാർ ശ്രമിക്കുക. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും ഇതിലൂടെ ലക്ഷ്യമിടുന്നു. അതായത് ഇതിൽ ദീർഘകാല ചെലവ്, വരവ് എന്നിവയുൾപ്പെടും. പൊതുജനങ്ങളിൽ നിന്നും, വിദേശ സർക്കാരുകളിൽ നിന്നുമുള്ള വായ്പകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സർക്കാരിന് ലഭിക്കുന്നത് എന്നിവയെല്ലാം വരുമാനത്തിന്റെ പ്രധാന സ്രോതസുകളിൽ ചിലതാണ്. അതുപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ പോലുള്ള ആസ്തികൾ വിറ്റ് സമ്പാദിക്കുന്ന പണം, മറ്റു കടമെടുക്കലും, വായ്പകളും മൂലധന വരവുകളിൽ ഉൾപ്പെടും.
കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുന്ന ഫണ്ട്, കടമെടുത്തതിന്റെ തിരിച്ചടവ് എന്നിവ മൂലധനച്ചെലവുകളിൽപ്പെടും. കെട്ടിടങ്ങൾ, റോഡുകൾ, പാലങ്ങൾ, യന്ത്രസാമഗ്രികൾ ഉണ്ടാക്കുന്നതിനും, സമ്പദ്‌വ്യവസ്ഥയുടെ ഉൽപ്പാദന ശേഷി വർധിപ്പിക്കാനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്താനും മൂലധന ചെലവുകൾ ലക്ഷ്യമിടുന്നു. ഹൈവേകൾ, വിമാനത്താവളങ്ങൾ, അണക്കെട്ടുകൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ നിക്ഷേപമെല്ലാം ഇതിൽപ്പെടും.
റവന്യൂ ബജറ്റ്
സർക്കാരിന്റെ റവന്യൂ വരവുകളും, ചെലവുകളും ഉൾപ്പെടുന്നതാണ് റവന്യൂ ബജറ്റ്. റവന്യൂ വരവുകളിൽ നികുതി വരുമാനവും, നികുതിയേതര വരുമാനവും ഉണ്ട്. നികുതി വരുമാനത്തിൽ ആദായനികുതി പോലുള്ള നേരിട്ടുള്ള നികുതിയും ജിഎസ്ടി, സെസ്, ഇറക്കുമതി-കയറ്റുമതി തീരുവ,എക്സൈസ് ഡ്യൂട്ടി, ആദായനികുതി, ജിഎസ്ടി, കസ്റ്റംസ് ഡ്യൂട്ടി എന്നിവയും ഉൾപ്പെടുന്നു. സർക്കാരിന്റെ നിക്ഷേപങ്ങൾ, വായ്പകൾ, മറ്റ് സേവനങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയിൽ നിന്ന് ലഭിക്കുന്ന പലിശയാണ് നികുതിയേതര വരുമാനത്തിൽ ഉൾപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതം, പലിശ രസീതുകൾ, സർക്കാർ സംരംഭങ്ങളിൽ നിന്നുള്ള ലാഭം, ഫീസ്, കൂടാതെ പിഴകൾ വഴിയുള്ള വരുമാനവും ഇതിൽപ്പെടും.
റവന്യൂ ചെലവിൽ ശമ്പളം, സബ്‌സിഡികൾ, പെൻഷനുകൾ, മെയിന്റനൻസ് ചെലവുകൾ മുതലായവ ഉൾപ്പെടുന്നു.
സർക്കാർ ജീവനക്കാരുടെ ശമ്പളം, അവശ്യവസ്തുക്കളുടെ സബ്‌സിഡികൾ, ക്ഷേമ പദ്ധതികൾ, ആരോഗ്യ സംരക്ഷണ ചെലവുകൾ തുടങ്ങിയവ ഇതിൽപ്പെടും.
ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും മൂലധന ബജറ്റ് ലക്ഷ്യമിടുമ്പോൾ, റവന്യൂ ബജറ്റ്, സർക്കാറിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു.