സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മൂന്നു മാസം കൊണ്ട് 47,106 പേർക്ക് ചികിത്സാ സഹായം ലഭിച്ചു. 142.47 കോടി രൂപയാണ് ഈ ഇനത്തിൽ അനുവദിച്ചത്. മുട്ടുമാറ്റി വച്ചത് 405 പേർ ഒക്ടോബർ 6 വരെയുള്ള കണക്കനുസരിച്ച് മാരക രോഗങ്ങളുടെ ചികിത്സയ്ക്ക് 465 പേർക്ക് 10.15 കോടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മൂന്നു മാസം കൊണ്ട് 47,106 പേർക്ക്  ചികിൽസാ സഹായം ലഭിച്ചു. 142.47 കോടി രൂപയാണ്  ഈ ഇനത്തിൽ അനുവദിച്ചത്.

മുട്ടുമാറ്റി വച്ചത് 405 പേർ

ADVERTISEMENT

ഒക്ടോബർ 6 വരെയുള്ള കണക്കനുസരിച്ച് മാരക രോഗങ്ങളുടെ ചികിത്സയ്ക്ക് 465 പേർക്ക് 10.15 കോടി രൂപ നൽകി. മുട്ടുമാറ്റിവയ്ക്കൽ 405, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ 29, കരൾ മാറ്റിവയ്ക്കൽ 14, വൃക്ക മാറ്റിവയ്ക്കൽ 8 എന്നിങ്ങനെയാണ് സഹായം അനുവദിച്ചത്. അൺസ്പെസിഫൈഡ് വിഭാഗത്തിൽ 12,208 പേർക്ക് ചികിൽസ നൽകി.

അമല ആശുപത്രി മുന്നിൽ

ADVERTISEMENT

മെഡിസെപ് പദ്ധതിയനുസരിച്ച് തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസാണ് ഏറ്റവും കൂടുതൽ രോഗികൾക്ക് ചികിൽസ നൽകിയത് (1805 പേർ). കൊല്ലം എൻഎസ് മെമ്മോറിയൽ ആശുപത്രി (1750), കണ്ണൂർ എ കെ ജി ആശുപത്രി (1376) എന്നിവ തൊട്ടുപിന്നിലുണ്ട്. സർക്കാർ ആശുപത്രികളുടെ കൂട്ടത്തിൽ തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററാണ് മുന്നിൽ (634 പേർ).

കൂടുതൽ ചികിൽസ നേടിയത് കോഴിക്കോട്ടുകാർ

ADVERTISEMENT

അതേസമയം മെഡിസെപിനു കീഴിൽ ഏറ്റവും അധികം പേർ ചികിൽസ തേടിയത് കോഴിക്കോട് ജില്ല (8005) യിലാണ്. എറണാകുളം (6359), മലപ്പുറം (5639) എന്നീ ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ട്.

English Summary : Know the Three Months Update of Medisep Scheme