സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി (ജിപിഎഐഎസ് ) യുടെ വ്യവസ്ഥകൾ പരിഷ്കരിച്ചു. പരിരക്ഷ ഉയർത്തി നിലവിലെ GPAIS പദ്ധതി അനുസരിച്ച് അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയായിരുന്നു. ഇത് പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും സംസ്ഥാന ഇൻഷുറൻസ് വകുപ്പ് നടപ്പാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി (ജിപിഎഐഎസ് )യുടെ വ്യവസ്ഥകൾ പരിഷ്കരിച്ചു.

പരിരക്ഷ ഉയർത്തി

ADVERTISEMENT

നിലവിലെ GPAIS പദ്ധതി അനുസരിച്ച് അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയായിരുന്നു. ഇത് പുതിയ പദ്ധതിയനുസരിച്ച്15 ലക്ഷമായി ഉയർത്തി. അപകടം അല്ലാതെയുള്ള എല്ലാ മരണങ്ങൾക്കും 5 ലക്ഷം രൂപയുടെ പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. ആത്‌മഹത്യകൾക്കും മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗത്താലുണ്ടാകുന്ന അപകട മരണങ്ങൾക്കും പരിരക്ഷ ലഭിക്കില്ല. എന്നാൽ അത്തരം മരണങ്ങൾക്ക് സമാശ്വാസ തുകയായ 5 ലക്ഷം രൂപ ലഭിക്കും.

പ്രീമിയം കൂട്ടി

ADVERTISEMENT

പുതുക്കിയ പദ്ധതിയുടെ പ്രീമിയം 500 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചു. 2023 ഏപ്രിൽ 1 മുതലാണ് പദ്ധതിക്ക് പ്രാബല്യം നൽകിയിട്ടുള്ളത്. നിലവിലുള്ള പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ജീവനക്കാർ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ ആനുപാതിക പ്രീമിയം തുക കൂടി അടയ്ക്കണം. ഇതനുസരിച്ച് 375 രൂപ ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് ഈടാക്കും.

GPAIS ഇനി ജീവൻരക്ഷാ പദ്ധതി

ADVERTISEMENT

GPAIS ന്റെ പേര് 'ജീവൻരക്ഷാ പദ്ധതി'എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്. 2023 - 24 ലെ കേരള ബജറ്റിൽ ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2023 ഏപ്രിൽ 1 മുതലുള്ള ക്ലെയിമുകൾക്കു മാത്രമേ ജീവൻരക്ഷാ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. മാർച്ച് 31 വരെ GPAIS വ്യവസ്ഥകൾ അനുസരിച്ചുള്ള പരിരക്ഷ മാത്രമേയുള്ളൂ.

English Summary : GPAIS Insurance Coverage Increased