മെഡിക്കൽ പോളിസികളിൽ ഗണ്യമായ വിഹിതം പോളിസികളും ബാങ്കുകൾ വഴി ബാങ്ക് അഷുറൻസ് എന്ന ചാനലിലൂടെയാണ് വിൽക്കപ്പെടുന്നത്. ബാങ്ക് അഷുറൻസിലൂടെ ഇത്തരത്തിൽ മെഡിക്കൽ പോളിസികൾ വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മുൻകൂട്ടി മനസ്സിലാക്കണം. ബാങ്ക് അഷുറൻസ് എന്നാൽ ബാങ്കുകൾ ശാഖകളെയും സാമ്പത്തിക സേവനരംഗത്തു

മെഡിക്കൽ പോളിസികളിൽ ഗണ്യമായ വിഹിതം പോളിസികളും ബാങ്കുകൾ വഴി ബാങ്ക് അഷുറൻസ് എന്ന ചാനലിലൂടെയാണ് വിൽക്കപ്പെടുന്നത്. ബാങ്ക് അഷുറൻസിലൂടെ ഇത്തരത്തിൽ മെഡിക്കൽ പോളിസികൾ വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മുൻകൂട്ടി മനസ്സിലാക്കണം. ബാങ്ക് അഷുറൻസ് എന്നാൽ ബാങ്കുകൾ ശാഖകളെയും സാമ്പത്തിക സേവനരംഗത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ പോളിസികളിൽ ഗണ്യമായ വിഹിതം പോളിസികളും ബാങ്കുകൾ വഴി ബാങ്ക് അഷുറൻസ് എന്ന ചാനലിലൂടെയാണ് വിൽക്കപ്പെടുന്നത്. ബാങ്ക് അഷുറൻസിലൂടെ ഇത്തരത്തിൽ മെഡിക്കൽ പോളിസികൾ വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മുൻകൂട്ടി മനസ്സിലാക്കണം. ബാങ്ക് അഷുറൻസ് എന്നാൽ ബാങ്കുകൾ ശാഖകളെയും സാമ്പത്തിക സേവനരംഗത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഡിക്കൽ പോളിസികളിൽ ഗണ്യമായ വിഹിതം പോളിസികളും ബാങ്കുകൾ വഴി ബാങ്ക് അഷുറൻസ് എന്ന ചാനലിലൂടെയാണ് വിൽക്കപ്പെടുന്നത്. ബാങ്ക് അഷുറൻസിലൂടെ ഇത്തരത്തിൽ മെഡിക്കൽ പോളിസികൾ വാങ്ങുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മുൻകൂട്ടി മനസ്സിലാക്കണം. 

ബാങ്ക് അഷുറൻസ് എന്നാൽ

ADVERTISEMENT

ബാങ്കുകൾ ശാഖകളെയും സാമ്പത്തിക സേവനരംഗത്തു പരിചയസമ്പത്തുള്ള ജീവനക്കാരെയും ഉപയോഗിച്ചു പോളിസികൾ വിപണനം ചെയ്യാൻ ഒരുക്കിയിരിക്കുന്ന സംവിധാനമാണ് ബാങ്ക് അഷുറൻസ്. ഇതുവഴി  ബാങ്കിങ്, ഇൻഷുറൻസ് സേവനങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്നു. ചില ബാങ്കുകൾ ഒന്നിലധികം കമ്പനികളുടെ പോളിസികൾ വിപണനം ചെയ്യുന്നു. മറ്റു ചിലവ പ്രത്യേക കമ്പനിയുമായി കൂട്ടു വ്യാപാരം ചെയ്യുന്നതിന് അസോഷ്യേറ്റ് കമ്പനികൾ തന്നെ സജ്ജമാക്കിയിട്ടുണ്ട്. 

സ്വന്തം ഇടപാടുകാർ

ആയിരക്കണക്കിന് ശാഖകളും കോടിക്കണക്കിന് ഇടപാടുകാരും ഓരോ ബാങ്കിന്റെയും ശക്തിയാണ്. ഇടപാടുകാരുടെ ഒട്ടുമിക്ക സാമ്പത്തിക വിവരങ്ങളും ബാങ്കുകളുടെ പക്കലുണ്ട്. ഇക്കാരണത്താൽ ഇടപാടുകാരെ സമീപിക്കാൻ ഇൻഷുറൻസ് കമ്പനികളെക്കാൾ ബാങ്കുകൾക്ക് എളുപ്പമാണ്. ഇൻഷുറൻസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം ഇൻഷുറൻസ് കമ്പനി തന്നെ ചെയ്യുമെന്നതിനാൽ ഒരു ഇടനിലക്കാരന്റെ റോളിലാണ് ബാങ്കുകൾ പ്രവർത്തിക്കുക. ഇൻഷുറൻസ് ഓംബുഡ്‌സ്മാന്റെ മുന്നിലെത്തുന്ന പരാതികളിലേറെയും, ഇടപാടുകാരെന്ന നിലയിൽ ബാങ്കുകൾ പോളിസികൾ അടിച്ചേൽപിക്കുന്നുവെന്നതാണ്. അതുപോലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലെ വീഴ്ചയും പോളിസികളിൽ സേവനം ലഭിക്കുന്നതിലെ ന്യൂനതകളും പരാതികൾക്ക് ഇടം നൽകുന്നു. 

മെച്ചങ്ങൾ 

ADVERTISEMENT

കമ്പനികളിൽനിന്നു നേരിട്ടും പോർട്ടലുകളിലൂടെയും പോളിസികൾ വാങ്ങുന്നതിനെ അപേക്ഷിച്ച് പ്രീമിയം കുറവാണ് ബാങ്ക് അഷുറൻസിൽ. പോളിസിയുടമയുടെ പ്രായം, പൊതു ആരോഗ്യം എന്നിവ അടിസ്ഥാനമാക്കിയാണ്  ഇൻഷുറൻസ് കമ്പനികൾ പ്രീമിയം തീരുമാനിക്കുന്നത്. ബാങ്ക് അഷുറൻസിൽ ഈ ഘടകങ്ങൾക്കു വലിയ പ്രാധാന്യം നൽകാറില്ല. അതിനാലാണ് നിരക്കുകൾ കുറഞ്ഞിരിക്കുന്നത്. ബാങ്ക് അഷുറൻസിൽ പങ്കാളിയാകുന്ന ഇൻഷുറൻസ് കമ്പനിയുടെ മാസ്റ്റർ പോളിസി വഴി ആളെ ചേർക്കുന്നതിനാൽ നിരക്കുകളിലും മറ്റു നിബന്ധനകളിലും ഇളവുകൾ ലഭിക്കുന്നു. 

മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി മാത്രമേ ഇൻഷുറൻസ് കമ്പനികൾ മെഡിക്കൽ പോളിസികൾ അനുവദിക്കാറുള്ളൂ. എന്നാൽ, ബാങ്ക് അഷുറൻസിൽ വൈദ്യപരിശോധന കർശനമല്ല. ബാങ്കുകളിൽ വിവിധ സേവനങ്ങൾക്കൊപ്പം ഇൻഷുറൻസ് കൂട്ടിക്കെട്ടി നൽകുന്നതിനാൽ പോളിസി കിട്ടാൻ കടമ്പകൾ കുറവാണ്.

മുതിർന്ന പൗരൻമാർ

50 വയസ്സിനുമേൽ പ്രായമുള്ളവർക്കു പൊതുവേ ഹെൽത്ത് പ്രീമിയം വളരെ കൂടുതലായിരിക്കും. പ്രത്യേകിച്ച്, നേരിട്ട് എടുക്കുന്ന പോളിസികളിൽ. എന്നാൽ, മുതിർന്ന പൗരൻമാർ ബാങ്ക് അഷുറൻസിലൂടെ പോളിസി എടുത്താൽ മറ്റുള്ളവരിൽനിന്നു വലിയ വ്യത്യാസം ഉണ്ടാകുന്നില്ല. മാത്രമല്ല, വൈദ്യപരിശോധന നടത്തിയോ, നേരത്തേ അസുഖങ്ങൾ ഉണ്ടായിരുന്നോ തുടങ്ങിയ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങളും  ഉണ്ടാകുന്നില്ല. അതുകൊണ്ട്, മുതിർന്ന പൗരൻമാർക്ക് ബാങ്ക് അഷുറൻസിലൂടെ കുറഞ്ഞ പ്രീമിയത്തിൽ പോളിസികൾ കിട്ടും 

ADVERTISEMENT

അറിയണം പ്രശ്നങ്ങൾ 

മേൽപറഞ്ഞ മികവുകളുണ്ടെങ്കിലും ബാങ്ക് അഷുറൻസിൽ പലവിധ പ്രശ്നങ്ങളുണ്ട്. 

∙ ബാങ്കും ഇൻഷുറൻസ് കമ്പനിയുമായുള്ള പങ്കാളിത്തത്തിൽ പ്രശ്നങ്ങൾ ഉണ്ടായാൽ പോളിസികൾ എടുത്തവർ ത്രിശങ്കുവിലാകും. 

 എന്നാൽ, സമാന സവിശേഷതകളുള്ള പോളിസികൾ തപ്പിയെടുത്ത് പോളിസി പോർട്ട് ചെയ്യാൻ ഇപ്പോൾ അവസരമുണ്ട്. നിലവിലെ പോളിസി കാലാവധി തീരുന്നതിന് ഒന്നോ രണ്ടോ മാസം മുൻപ് ഇതിനായുള്ള ശ്രമം ആരംഭിക്കണം.

∙ പോളിസിയിൽ പ്രശ്നം ഉണ്ടായാൽ വായ്പ അടക്കമുള്ള സേവനങ്ങൾ തുടർന്ന് ഉപയോഗിക്കേണ്ടതിനാൽ ബാങ്കുമായി തർക്കത്തിലേർപ്പെടാൻ പോളിസിയുടമയ്ക്കു ബുദ്ധിമുട്ടാകും.

∙ ബാങ്ക് ഇടപാടുകാരന്റെ വിശദവിവരങ്ങൾ പല ഇൻഷുറൻസ് കമ്പനികളും കൈക്കലാക്കുന്നതായി കാണാം. പല കമ്പനികളുടെയും ഏജന്റുമാർ ഫോണിലൂടെയും അല്ലാതെയും അലോസരം ഉണ്ടാക്കും. 

∙ ക്രോസ് സെല്ലിങ് എന്ന വിപണന തന്ത്രമാണ് ഇൻഷുറൻസ് പോളിസികൾ വിൽക്കാൻ ബാങ്കുകൾ ഉപയോഗിക്കുക.  ബാങ്കുകൾക്കുണ്ടാകുന്ന പ്രയോജനത്തിന്റെ മറവിൽ ഇടപാടുകാരന്റെ ആവശ്യകതകൾ മുങ്ങിപ്പോകും.

അതിനാൽ ആവശ്യമായ പരിരക്ഷ, ക്ലെയിം ഉണ്ടായാൽ ആനുകൂല്യങ്ങൾ സുഗമമായി ലഭിക്കുക, ന്യായമായ പ്രീമിയം തുടങ്ങിയ ആവശ്യങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി വേണം പോളിസി തിരഞ്ഞെടുക്കാൻ.

ലേഖകൻ പ്രമുഖ കോളമിസ്റ്റും േവൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് 

English Summary : Know more about Health Insurance Policies Through Bancassurance

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT