വാഹനം കുറച്ച് ഉപയോഗിക്കുന്നവർക്ക് ഇനി കുറഞ്ഞ ഇൻഷുറൻസ് പ്രീമിയം മാത്രം
നിങ്ങളുടെ കാറിന് കുറഞ്ഞ ഓട്ടമേ ഉള്ളുവെങ്കിൽ ഇനി ഉയർന്ന പ്രീമിയമുള്ള ഇൻഷുറൻസ് പോളിസി എടുക്കേണ്ടതില്ല. ഉപയോഗത്തിനനുസരിച്ച് കുറഞ്ഞ പ്രീമിയമുള്ള പോളിസി ലഭിക്കും. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് പ്രീമിയം ഉള്ള പോളിസികൾ നൽകണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ)

നിങ്ങളുടെ കാറിന് കുറഞ്ഞ ഓട്ടമേ ഉള്ളുവെങ്കിൽ ഇനി ഉയർന്ന പ്രീമിയമുള്ള ഇൻഷുറൻസ് പോളിസി എടുക്കേണ്ടതില്ല. ഉപയോഗത്തിനനുസരിച്ച് കുറഞ്ഞ പ്രീമിയമുള്ള പോളിസി ലഭിക്കും. സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് പ്രീമിയം ഉള്ള പോളിസികൾ നൽകണമെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടു. 'പേ ആസ് യൂ ഗോ', 'പേ ആസ് യൂ ഡ്രൈവ്', 'പേ ആസ് യൂ യൂസ്' ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഇൻഷുറൻസ് വിപണിയിലെ നടപടിക്രമങ്ങൾ ലളിതമാക്കി കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഭവന, ആരോഗ്യ, വാഹന ' ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഐആർഡിഎഐ മാസ്റ്റർ സർക്കുലർ പുറപ്പെടുവിച്ചു.
ഉടമകൾക്ക് പോളിസി റദ്ദാക്കാം
ഉപഭോക്താവിന് എപ്പോൾ വേണമെങ്കിലും പോളിസി റദ്ദാക്കാം. കാരണം ഇൻഷുറൻസ് കമ്പനിയെ ബോധിപ്പിക്കേണ്ടതില്ല. ആനുപാതികമായ പ്രീമിയം തുക പോളിസി ഉടമകൾക്ക് കമ്പനി റീഫണ്ട് ചെയ്യണം. അതേ സമയം ഉടമ തട്ടിപ്പു കാണിച്ചാൽ മാത്രമേ ഇൻഷുറൻസ് കമ്പനിക്ക് പോളിസി റദ്ദാക്കാനാവൂ. ഇതിന് ഒരാഴ്ച മുമ്പ് നോട്ടീസ് നൽകിയിരിക്കണം. ഇൻഷുറൻസ് ഉല്പന്നം പിൻവലിക്കുകയാണെങ്കിൽ വിവരം മുൻകൂട്ടി അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.
അടിസ്ഥാന പോളിസികൾ വേണം
നിലവിലുള്ള പോളിസികൾക്കു പുറമെ മിനിമം കവറേജ് മാത്രം നൽകുന്ന അടിസ്ഥാന പോളിസികളും ( ബേസ് പ്രോഡക്ട് ) ഇൻഷുറൻസ് കമ്പനികൾ പുറത്തിറക്കണം. ഇപ്പോൾ പലതരം ആഡ് ഓൺ കവറേജ് ഉൾപ്പെടുത്തിയാണ് കമ്പനികൾ പോളിസി വാഗ്ദാനം ചെയ്യുന്നത്. ഇക്കാരണത്താൽ ഇവ തമ്മിലുള്ള താരതമ്യം എളുപ്പമല്ല. എല്ലാ കമ്പനികളും ബേസ് പോളിസികൾ നൽകുന്നതു വഴി സമാന പോളിസികൾ എളുപ്പത്തിൽ താരതമ്യം ചെയ്ത് മെച്ചപ്പെട്ടവ തിരഞ്ഞെടുക്കാനാകും.
രേഖകളുടെ കുറവു പറഞ്ഞ് ക്ലെയിം തടയരുത്
രേഖകളില്ലെന്ന പേരിൽ ക്ലെയിം നിഷേധിക്കരുത്. ക്ലെയിം സെറ്റിൽമെൻ്റുമായി നേരിട്ടു ബന്ധമുള്ള രേഖകൾ മാത്രമേ ആവശ്യപ്പെടാവൂ. പോളിസികളിൽ ക്ലെയിം ഉണ്ടായാൽ ഉടൻ തന്നെ ആനുകൂല്യങ്ങൾ അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പോളിസി ഉടമകളെ അറിയിക്കണം. മോട്ടോർ ഇൻഷുറൻസിൽ 5000 രൂപയ്ക്കു മുകളിലുള്ള നഷ്ടവും മറ്റുള്ളവയിൽ 1ലക്ഷം രൂപയ്ക്കുള്ള നഷ്ടവും റിപ്പോർട്ട് ചെയ്താൽ റജിസ്ട്രേഡ് സർവെയർ സർവെ നടത്തണം. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം. 7 ദിവസത്തിനുള്ളിൽ ക്ലെയിം സംബന്ധിച്ചുള്ള തീരുമാനം എടുക്കുകയും വേണം. വൈകിയാൽ പിഴ ഈടാക്കും. ഉടമയുടെ ഭാഗത്തുനിന്നു കാലതാമസം ഉണ്ടായാലും ക്ലെയിം നിഷേധിക്കാനാവില്ല.
ഓംബുഡ്സ്മാൻ ഉത്തരവ് പാലിക്കാൻ വൈകിയാൽ
പോളിസി ഉടമയുടെ പരാതിയിൽ ഇൻഷുറൻസ് ഓംബുഡ്സ്മാൻ നൽകുന്ന ഉത്തരവ് 30 ദിവസത്തിനകം പാലിക്കാൻ കമ്പനികൾക്ക് ബാധ്യതയുണ്ട്. പിന്നീടുള്ള ഓരോ ദിവസത്തിനും 5000 രൂപ പിഴയായി നൽകണമെന്നും ഐആർഡിഎഐ ഉത്തരവ് വ്യക്തമാക്കുന്നു.