ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസെസിന്റെ (Akash Educational Services) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) മുന്നോടിയായി 250 മില്യണ്‍ ഡോളര്‍ (ഏകദേശം 2000 കോടി രൂപ) സമാഹരിക്കാന്‍ ഒരുങ്ങി ബൈജൂസ് (Byjus). ഓഹരിയാക്കി മാറ്റാന്‍ സാധിക്കുന്ന കടപ്പത്രങ്ങളിലൂടെയാണ് (Convertible note) ധനസമാഹരണം. കമ്പനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസിന്റെ (Akash Educational Services) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) മുന്നോടിയായി 250 മില്യണ്‍ ഡോളര്‍ (ഏകദേശം 2000 കോടി രൂപ) സമാഹരിക്കാന്‍ ഒരുങ്ങി ബൈജൂസ് (Byjus). ഓഹരിയാക്കി മാറ്റാന്‍ സാധിക്കുന്ന കടപ്പത്രങ്ങളിലൂടെയാണ് (Convertible note) ധനസമാഹരണം. കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന വിലയുടെ 20 ശതമാനം കിഴിവില്‍ ഇവ ഓഹരിയാക്കി മാറ്റാം. കടപ്പത്രം പുറത്തിറക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ബൈജൂസ് നടത്തിയിട്ടില്ല.

ആദ്യം ആകാശ്

ADVERTISEMENT

950 മില്യണ്‍ ഡോളറിന് 2021ല്‍ ആണ് കോച്ചിങ് സെന്റര്‍ ശൃംഖലയായ ആകാശിനെ ബൈജൂസ് ഏറ്റെടുത്തത്. ഈ വര്‍ഷം ലക്ഷ്യമിടുന്ന ആകാശ് ഐപിഒയിലൂടെ 8000 കോടിയോളം രൂപ ബൈജൂസ് സമാഹരിച്ചേക്കും. 1988ല്‍ പ്രവര്‍ത്തനം തുടങ്ങിയ ആകാശിന് 3.5-4 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമാണ് കണക്കാക്കുന്നത്. അകാശ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ശേഷമാവും മാതൃ കമ്പനിയായ ബൈജൂസിന്റെ ഐപിഒ.   

ബൈജൂസ് നേരിട്ട് നടത്തിയ ധനസമാഹരണ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ അകാശ് പ്രീ- ഐപിഒ ഫണ്ടിങിലുടെ ബൈജൂസിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക ആശ്വാസം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. യുഎസില്‍ നിന്ന് ടേം ബി വായ്പ വിഭാഗത്തില്‍ സമാഹരിച്ച 1.2 ബില്യണ്‍ ഡോളറിന്റെ ഒരു വിഹിതം തിരിച്ചടയ്ക്കാന്‍ ജനുവരിയില്‍ ബൈജൂസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ ലാഭത്തിലെത്താനുള്ള ശ്രമത്തിലാണ് ബൈജൂസ്. 2020-21 സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. 

ADVERTISEMENT

English Sumary : Funding Initiatives of Byjus for Aakash