കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) നാലാം പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ അറ്റാദായത്തില്‍ (Net Profit) നാലിരട്ടി വളര്‍ച്ച. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 319 ശതമാനം ഉയര്‍ന്ന് 507 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 121 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 88 ശതമാനം വര്‍ധനവോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) നാലാം പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയുടെ അറ്റാദായത്തില്‍ (Net Profit) നാലിരട്ടിയിലേറെ വളര്‍ച്ച. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 319 ശതമാനം ഉയര്‍ന്ന് 507 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 121 കോടി രൂപയായിരുന്നു അറ്റാദായം. വരുമാനം 88 ശതമാനം വര്‍ധനവോടെ 2,988 കോടിയായി.

മൂന്നാം പാദത്തില്‍ അദാനി ഗ്രീനിന്റെ വരുമാനം 2258 കോടിയും അറ്റാദായം 103 കോടിയുമായിരുന്നു. മുന്‍പാദത്തെ അപേക്ഷിച്ച് നാലാം പാദത്തില്‍ വരുമാനം 32.33 ശതമാനവും അറ്റാദായം 393.20 ശതമാനവുമാണ് ഉയര്‍ന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം 8633 കോടി രൂപയാണ്. അറ്റാദായം 974 കോടിയും. 2,676 മെഗാവാട്ട് ഊര്‍ജ്ജോല്‍പ്പാദന ശേഷിയാണ് ഒരു വര്‍ഷത്തിനിടെ അദാനി ഗ്രീന്‍ നേടിയത്. ഊര്‍ജവില്‍പ്പനയും 33 ശതമാനം വര്‍ധിച്ചു.  

ADVERTISEMENT

ഓഹരി വിപണിയിലും നേട്ടം

കഴിഞ്ഞ വെള്ളിയാഴ്ച 951 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ ഇന്ന് വ്യാപാരം തുടങ്ങിയത്  994.75 രൂപയിലാണ്. 977.10 രൂപയിലാണ് (2.25 PM) ഓഹരികളുടെ വ്യാപാരം.  ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ അദാനി ഗ്രീന്‍ ഓഹരികള്‍ 439.10 രൂപയില്‍ എത്തിയിരുന്നു. ഫെബ്രുവരി അവസാനത്തോടെയാണ് ഓഹരികള്‍ വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.

ADVERTISEMENT

English Summary : Adani Green Share Price Today