നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് ധനസമാഹരണത്തിനായി ഐപിഒ മാർഗം തിരഞ്ഞെടുക്കാനാണ് രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ (എസ്എംഇ) ഏറെയും താൽപര്യം കാണിക്കുന്നത്. അതിനാൽ അടുത്തിടെയായി പ്രഥമ ഓഹരി വിൽപനയ്ക്ക് എത്തുന്ന ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) എണ്ണം ഉയരുകയാണ്. എസ്എംഇ മേഖലയിൽ

നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് ധനസമാഹരണത്തിനായി ഐപിഒ മാർഗം തിരഞ്ഞെടുക്കാനാണ് രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ (എസ്എംഇ) ഏറെയും താൽപര്യം കാണിക്കുന്നത്. അതിനാൽ അടുത്തിടെയായി പ്രഥമ ഓഹരി വിൽപനയ്ക്ക് എത്തുന്ന ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) എണ്ണം ഉയരുകയാണ്. എസ്എംഇ മേഖലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് ധനസമാഹരണത്തിനായി ഐപിഒ മാർഗം തിരഞ്ഞെടുക്കാനാണ് രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ (എസ്എംഇ) ഏറെയും താൽപര്യം കാണിക്കുന്നത്. അതിനാൽ അടുത്തിടെയായി പ്രഥമ ഓഹരി വിൽപനയ്ക്ക് എത്തുന്ന ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്എംഇ) എണ്ണം ഉയരുകയാണ്. എസ്എംഇ മേഖലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ച് ധനസമാഹരണത്തിനായി ഐപിഒ മാർഗം തിരഞ്ഞെടുക്കാനാണ് രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ (എസ്എംഇ) ഏറെയും താൽപര്യം കാണിക്കുന്നത്. അതിനാൽ അടുത്തിടെയായി പ്രഥമ ഓഹരി വിൽപനയ്ക്ക് എത്തുന്ന ഇത്തരം സംരംഭങ്ങളുടെ (എസ്എംഇ) എണ്ണം ഉയരുകയാണ്. എസ്എംഇ  മേഖലയിൽ നിന്നുള്ള മൂന്ന് കമ്പനികളുടെ ഐപിഒ ഇന്നാരംഭിച്ചു. എസ്സെൻ സ്പെഷ്യാലിറ്റി ഫിലിംസ്, ഗ്രീൻഷെഫ് അപ്ലെയൻസസ്, മാഗ്സൺ റീട്ടെയിൽ ആൻഡ് ഡിസ്ട്രിബ്യൂഷൻ എന്നീ കമ്പനികളുടെ പ്രഥമ ഓഹരി വിൽപനയാണ് ഇന്ന് തുടങ്ങിയത്. ഐപിഒ വഴി മൂന്ന് കമ്പനികളും കൂടി മൊത്തം 134 കോടി രൂപ സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് കമ്പനികളുടെയും ഐപിഒ  ജൂൺ 23 ന് ആരംഭിച്ച് ജൂൺ 27ന് അവസാനിക്കും. മൂന്ന് കമ്പനികളും ജൂലൈ 6ന് എൻഎസ്ഇ എമർജിൽ ലിസ്റ്റ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അതേസമയം സയന്‍റ് ഡിഎല്‍എം ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ജൂണ്‍ 27 മുതല്‍ 30 വരെ നടക്കും.

എസ്സെൻ സ്പെഷ്യാലിറ്റി ഫിലിംസ്

ADVERTISEMENT

ധനസമാഹരണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് തുടങ്ങിയ ഐപിഒകളിൽ ഏറ്റവും വലുത് പ്രത്യേക പ്ലാസ്റ്റിക് ഉത്പന്ന കയറ്റുമതിക്കാരായ എസ്സെൻ സ്പെഷ്യാലിറ്റി ഫിലിംസിന്റേതാണ്. ഐപിഒ വഴി 66.33 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിഓഹരി 101-107 രൂപയാണ് ഇഷ്യുവിന്റെ പ്രൈസ് ബാൻഡ്. ഇഷ്യുവിൽ 61.99 ലക്ഷം ഇക്വിറ്റി ഓഹരികൾ വിറ്റഴിക്കും. ഈ ഓഫറിൽ 46.99 ലക്ഷം രൂപയുടെ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യും. ഇതിന് പുറമെ  ഓഫർ ഫോർ സെയിൽ മാർഗം പ്രൊമോട്ടർമാരുടെ  15 ലക്ഷം ഓഹരികളും വിറ്റഴിക്കും. റീട്ടെയിൽ നിക്ഷേപകർക്ക് അനുവദിച്ചിരിക്കുന്ന പരമാവധി നിക്ഷേപം രണ്ട്  ലക്ഷം രൂപയാണ്.
പൊതു കമ്പനി ആവശ്യങ്ങൾക്ക് വേണ്ടിയും കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും പുറമെ  പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും വേണ്ടിയും ഐപിഒ വഴി സമാഹരിക്കുന്ന ഫണ്ട് എസ്സെൻ വിനിയോഗിക്കും.
ഐകിയ, വാൾമാർട്ട്, കെമാർട്ട്, ബെഡ്പോ ബാത് & ബിയോണ്ട് പോലുള്ള ബഹുരാഷ്ട്ര കമ്പനികൾക്ക്  കമ്പനി പ്രത്യേക പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

ഗ്രീൻഷെഫ് അപ്ലെയൻസസ്
അടുക്കളോപകരണ നിർമ്മാതാക്കളായ ഗ്രീൻഷെഫ് അപ്ലെയൻസസ്  ഐപിഒ വഴി 53.62 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന്  82-87 രൂപയാണ് ഓഫറിന്റെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. ഇഷ്യുവിൽ 61.63 ലക്ഷം ഓഹരികൾ വിറ്റഴിക്കും. ഇഷ്യുവി‍ൽ പൂർണ്ണമായും പുതിയ ഓഹരികളായിരിക്കും വിറ്റഴിക്കുക.  ഐപിഒയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 1,600 ഇക്വിറ്റി ഓഹരികൾക്കായും അതിനുശേഷം 1,600 ഓഹരികളുടെ ഗുണിതങ്ങളിലേക്കും ബിഡ്ഡുകൾ നടത്താം.റീട്ടെയിൽ നിക്ഷേപകർക്ക് പരമാവധി 2 ലക്ഷം രൂപ വരെ  നിക്ഷേപിക്കാം.
പൊതു കമ്പനി ആവശ്യങ്ങൾക്കും മൂലധന ചെലവിനും വേണ്ടി  ഐപിഒ വഴി സമാഹരിക്കുന്ന ഫണ്ട് ഉപയോഗിക്കും. ഗ്രീൻഷെഫ് എന്ന ബ്രാൻഡ് നാമത്തിൽ കമ്പനി നിരവധി അടുക്കള ഉപകരണങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്.  

മാഗ്സൺ റീട്ടെയിൽ ആൻഡ് ഡിസ്ട്രിബ്യൂഷൻ

ശീതീകരിച്ച ഭക്ഷണങ്ങളുടെ വിതരണക്കാരായ മാഗ്സൺ റീട്ടെയിൽ ആൻഡ് ഡിസ്ട്രിബ്യൂഷൻ പ്രഥമ ഓഹരി വിൽപനയിലൂടെ 13.74 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഹരി ഒന്നിന് 65 രൂപയാണ് ഇഷ്യൂവിന്റെ വില.
ഓഫറിൽ 21.14 ലക്ഷം ഷെയറുകളുടെ പുതിയ ഇഷ്യു മാത്രമാണ് ഉൾപ്പെടുന്നത്. ഐപിഒയുടെ ലോട്ട് സൈസ് 2000 ഓഹരികളാണ്. ഒരു ഫ്രാഞ്ചൈസി മോഡലിന് കീഴിൽ പുതിയ ഓർഗനൈസേഷനുകളും സ്റ്റോറുകളും സ്ഥാപിക്കുന്നതിനും പ്രധാന വിതരണക്കാരുമായി ബന്ധം സ്ഥാപിക്കുന്നതിനും പ്രവർത്തന മൂലധന ആവശ്യങ്ങൾക്കും പൊതുവായുള്ള കമ്പനി ആവശ്യങ്ങൾക്കും വേണ്ടിയായിരിക്കും ഇഷ്യുവിൽ നിന്നുള്ള മൊത്തം വരുമാനം കമ്പനി വിനിയോഗിക്കുക. 

സയന്‍റ് ഡിഎല്‍എം ഐപിഒ ജൂണ്‍ 27ന്

ADVERTISEMENT

സയന്‍റ് ഡിഎല്‍എം ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ജൂണ്‍ 27 മുതല്‍ 30 വരെയാണ്. 592 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികള്‍ ഉള്‍പ്പെടുന്നതാണ് ഐപിഒ.10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 250 രൂപ മുതല്‍ 265 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 56 ഇക്വിറ്റി ഓഹരികള്‍ക്കും  തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും. ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡും ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡുമാണ് ഇഷ്യുവിന്‍റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. 

English Summary : Know more About these IPOs