അദാനിയും കോർപ്പറേറ്റ് ഭീമന്മാരും: ഓഹരിവിപണി ആശങ്കയില്?
എഫ്&ഓ ക്ളോസിങ് ദിനത്തിലും, തലേന്നും വില്പനസമ്മർദ്ദത്തിൽ വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച രണ്ട് ദിവസത്തെയും നഷ്ടം മറികടന്ന് മുന്നേറിയതോടെ ഇന്ത്യൻ വിപണി കഴിഞ്ഞ വാരത്തിൽ നേട്ടം കുറിച്ചു. അദാനി വിഷയത്തിൽ കൂടുതൽ തെളിവുകളുമായി വിദേശ പത്രപ്രവർത്തകസംഘം ഭയപ്പെടുത്തിയത് ഇന്ത്യൻ ബാങ്കിങ് ഓഹരികളെയും
എഫ്&ഓ ക്ളോസിങ് ദിനത്തിലും, തലേന്നും വില്പനസമ്മർദ്ദത്തിൽ വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച രണ്ട് ദിവസത്തെയും നഷ്ടം മറികടന്ന് മുന്നേറിയതോടെ ഇന്ത്യൻ വിപണി കഴിഞ്ഞ വാരത്തിൽ നേട്ടം കുറിച്ചു. അദാനി വിഷയത്തിൽ കൂടുതൽ തെളിവുകളുമായി വിദേശ പത്രപ്രവർത്തകസംഘം ഭയപ്പെടുത്തിയത് ഇന്ത്യൻ ബാങ്കിങ് ഓഹരികളെയും
എഫ്&ഓ ക്ളോസിങ് ദിനത്തിലും, തലേന്നും വില്പനസമ്മർദ്ദത്തിൽ വീണ ഇന്ത്യൻ വിപണി വെള്ളിയാഴ്ച രണ്ട് ദിവസത്തെയും നഷ്ടം മറികടന്ന് മുന്നേറിയതോടെ ഇന്ത്യൻ വിപണി കഴിഞ്ഞ വാരത്തിൽ നേട്ടം കുറിച്ചു. അദാനി വിഷയത്തിൽ കൂടുതൽ തെളിവുകളുമായി വിദേശ പത്രപ്രവർത്തകസംഘം ഭയപ്പെടുത്തിയത് ഇന്ത്യൻ ബാങ്കിങ് ഓഹരികളെയും
ഇന്ത്യൻ വിപണി വെള്ളിയാഴ്ച രണ്ട് ദിവസത്തെ നഷ്ടം മറികടന്ന് മുന്നേറിയതോടെ കഴിഞ്ഞ വാരത്തിൽ നേട്ടം കുറിച്ചു. അദാനി വിഷയത്തിൽ കൂടുതൽ തെളിവുകളുമായി വിദേശ പത്രപ്രവർത്തകസംഘം ഭയപ്പെടുത്തിയത് ഇന്ത്യൻ ബാങ്കിങ് ഓഹരികളെയും ബാധിച്ചതാണ് ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടത്തിന് വഴിവെച്ചത്.
റിയൽറ്റി, മെറ്റൽ സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ 5%ൽ കൂടുതൽ മുന്നേറ്റം നേടിയപ്പോൾ ഓട്ടോ, പൊതുമേഖല, ഐടി സെക്ടറുകളും കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം കുറിച്ചു. നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ യഥാക്രമം 4.4%വും, 2.5%വും നേട്ടമുണ്ടാക്കി. വീണ്ടും 19222 പോയിന്റിൽ പിന്തുണ നേടി തിരിച്ചു കയറിയ നിഫ്റ്റി വീണ്ടും 19200 മേഖലയിൽ പിന്തുണ പ്രതീക്ഷിക്കുന്നു. 19600 മേഖലയിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ.
വിദേശ ഫണ്ടുകളുടെ വില്പന
ഫെബ്രുവരി മാസത്തിന് ശേഷം ആദ്യമായി വീണ്ടും വില്പനക്കാരായ വിദേശഫണ്ടുകൾ ഓഗസ്റ്റിൽ 20000 കോടിയിൽപരം രൂപയുടെ വിൽപ്പനയാണ് ഇന്ത്യൻ വിപണിയിൽ നടത്തിയത്. അതെ സമയം ആഭ്യന്തരഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ 25000 കോടിയിലധികം രൂപയുടെ അധിക വാങ്ങലുകളും നടത്തിയതോടെ ഓഗസ്റ്റിൽ ഇന്ത്യൻ വിപണി ഫ്ലാറ്റ് ക്ളോസിങ് സ്വന്തമാക്കി.
ഇന്ത്യൻ ജിഡിപിയും ധനക്കമ്മിയും
ഇന്ത്യയുടെ ആദ്യപാദ ആഭ്യന്തര ഉല്‍പ്പാദനം വിപണി പ്രതീക്ഷിച്ച 7.7%വും കടന്ന് 7.8% വളർച്ച കുറിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. മാർച്ചിലവസാനിച്ച പാദത്തിൽ ഇന്ത്യൻ ജിഡിപി 6.1% വളർച്ച നേടിയിരുന്നു. ഓഗസ്റ്റിലെ മാനുഫാക്ച്ചറിങ് പിഎംഐ ഡാറ്റയും നില മെച്ചപ്പെടുത്തി 58.6 കുറിച്ചത് ഇന്ത്യയുടെ വ്യവസായികമേഖലയുടെ വളർച്ചയെ കുറിക്കുന്നതും ഇന്ത്യൻ സാമ്പത്തികരംഗത്തിന് അനുകൂലമാണ്.
ഇന്ത്യയുടെ ധനക്കമ്മിയിലും കഴിഞ്ഞ മാസത്തിലുണ്ടായ വളർച്ച ആശങ്കാജനകമാണ്. ജൂണിൽ 4512 ബില്യൺ ഡോളറായിരുന്ന ഇന്ത്യയുടെ ധനക്കമ്മി ജൂലൈ മാസത്തിൽ 6055 ബില്യണിലേക്ക് കയറി. ഏപ്രിലിലും മെയ് മാസത്തിലും യഥാക്രമം 1335 ബില്യനും, 2102 ബില്യൺ ഡോളറും വീതമായിരുന്നു ഇന്ത്യയുടെ ധനക്കമ്മി.
ഒസിസിആർപി
ജോർജ് സോറോസിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്‌ഷൻ റിപ്പോർട്ടിങ് പ്രൊജക്റ്റ് എന്ന രാജ്യാന്തര ‘കൂട്ടായ്മ’ അദാനിക്കൊപ്പം മറ്റ് ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാരെയും ലക്ഷ്യമിടുന്നു എന്നത് ഇന്ത്യൻ വിപണിക്ക് ആശങ്കയാണ്. അദാനി വിഷയത്തിന്മേൽ സുപ്രീം കോടതിയിൽ സെബിയുടെ റിപ്പോർട്ട് നൽകുന്ന സമയത്ത് തന്നെ പുതിയ വെളിപ്പെടുത്തലുകളുമായി വരുന്ന ഓസിസിആർപിയുടെ ലക്‌ഷ്യം ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ നവീകരണത്തിനപ്പുറം ഇന്ത്യൻ കോർപ്പറേറ്റുകളുടെ രാജ്യാന്തര കുതിപ്പിന് തടയിടുക എന്നതാണെന്നും വിപണി സംശയിച്ച് തുടങ്ങിയിരിക്കുന്നു.
കോവിഡ് കാലഘട്ടത്തിൽ വേദാന്ത ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയത്തെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പുതിയ വെളിപ്പെടുത്തലിന് ഓഹരിയെ വീഴ്ത്താനായില്ല. രാജ്യാന്തര ‘’ഷോർട്ട് സെല്ലർ’’മാരൊരുക്കുന്ന വിപണിയുടെ ഇറക്കങ്ങൾ മികച്ച അവസരങ്ങളായേക്കാം.
അമേരിക്കൻ പണപ്പെരുപ്പം
ജാക്സൺ ഹോൾ സിമ്പോസിയത്തിന് മുന്നോടിയായി വീണ അമേരിക്കൻ വിപണി അനുകൂല സാമ്പത്തിക വിവരക്കണക്കുകളുടെ പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നേടി. അമേരിക്കയുടെ ജിഡിപി പ്രതീക്ഷിച്ച മുന്നേറ്റം നേടാതിരുന്നതും തൊഴിൽ വിവരക്കണക്കിലെ വീഴ്ചയും, തൊഴിലില്ലായ്മ നിരക്കിലെ വർധനവും ഫെഡ് റിസർവിനെ അടുത്ത യോഗത്തിൽ നിരക്ക് വർധനയിൽ നിന്നും തടഞ്ഞേക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു. പിസിഇ ഇൻഡക്സിന്റെ വളർച്ച വിപണി പ്രതീക്ഷക്കൊപ്പം നിന്നതും ഫെഡ് റിസർവിന്റെമേലുള്ള സമ്മർദ്ദം ഒഴിവാക്കുന്നതും അനുകൂലമാണ്. സെപ്റ്റംബർ 20നും, നവംബർ ഒന്നിനും ഡിസംബർ പതിമൂന്നിനുമാണ് അമേരിക്കൻ ഫെഡ് റിസേർവിന്റെ തുടർ യോഗങ്ങൾ. അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകളും, ഫെഡ് റിസർവ് അംഗങ്ങളുടെ പ്രസ്താവനകളും ജോബ് ഡാറ്റയും ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കും.
രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച്ച
തിങ്കളാഴ്ച അവധിയായ അമേരിക്കൻ വിപണിയെ അടുത്ത വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും, ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും സ്വാധീനിക്കും. അടുത്ത ആഴ്ചയുടെ ആദ്യദിവസങ്ങളിൽ വരുന്ന സർവിസ് പിഎംഐ ഡേറ്റയും വിപണിക്ക് പ്രധാനമാണ്.
വ്യാഴാഴ്ച വരുന്ന യൂറോ സോൺ ജിഡിപി കണക്കുകളും, തൊഴിൽ വിവര കണക്കുകളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. ജർമനിയുടെ പണപ്പെരുപ്പക്കണക്കുകൾ വെള്ളിയാഴ്ചയാണ് വരുന്നത്. ചൊവ്വാഴ്ച വരുന്ന കൊറിയയുടെ ജിഡി പി, സിപിഐ കണക്കുകളും, വെള്ളിയാഴ്ച വരുന്ന ജാപ്പനീസ് ജിഡിപി കണക്കുകളും ഏഷ്യൻ വിപണിയെ സ്വാധീനിച്ചേക്കാം.
ഓഹരികളും സെക്ടറുകളും
∙ഇത് വരെ വ്യാഴാഴ്ചകളിലായിരുന്ന ബാങ്ക് നിഫ്റ്റിയുടെ വാരാന്ത്യ ക്ളോസിങ് അടുത്ത ആഴ്ച മുതൽ ഇനി ബുധനാഴ്ചകളിലായിരിക്കും. വിപണിക്ക് ബുധനാഴ്ചകളിൽ അവധിയാണെങ്കിൽ ചൊവാഴ്ചയായിരിക്കും ബാങ്ക് നിഫ്റ്റിയുടെ ക്ളോസിങ്. ബാങ്ക് നിഫ്റ്റിയുടെ മാസാന്ത്യ ക്ളോസിങ് വ്യാഴാഴ്ചകളിൽ തന്നെ തുടരും.
∙ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫാർമ കമ്പനിയായ സിപ്ലയുടെ പ്രൊമോട്ടർ ഓഹരികൾ സ്വന്തമാക്കാനായി ടോറന്റ് ഫാർമയും രംഗത്തുള്ളത് സിപ്ല ഓഹരികൾക്ക് മുന്നേറ്റം നൽകി. ഇരു ഓഹരികളും നിക്ഷേപത്തിന് പരിഗണിക്കാം
∙ലാപ്ടോപ് ഇറക്കുമതി നിയന്ത്രണങ്ങൾ രാജ്യാന്തര ഹാർഡ്‌വെയർ കമ്പനികളെ മുഴുവൻ ഇന്ത്യയിലേക്കെത്തിക്കുന്നതിന്റെ പിൻബലത്തിൽ കൂടുതൽ ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഇറക്കുമതി നിരോധനങ്ങൾക്കുള്ള സാധ്യതകൾ ഇന്ത്യൻ മാനുഫാക്ച്ചറിങ് രംഗത്തിന് അനുകൂലമാണ്.
∙തിങ്കളാഴ്ച നടന്ന നാല്പത്തിയാറാമത് വാർഷിക യോഗത്തിൽ നടത്തിയ വലിയ മൂലധന നിക്ഷേപ പ്രഖ്യാപനങ്ങൾ റിലയൻസ് ഓഹരിയിൽ വില്പനസമ്മർദ്ദത്തിന് കാരണമായത് ഇന്ത്യൻ വിപണിക്കും നിർണായകമായി. രാജ്യാന്തര ഘടകങ്ങളെല്ലാം അനുകൂലമായപ്പോൾ റിലയൻസിൽ വന്ന വില്പന ഇന്ത്യൻ സൂചികകൾക്ക് വലിയ മുന്നേറ്റങ്ങൾ നിഷേധിച്ചു.
∙ജിയോ ഫിനാൻസ് ഓഹരി കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റം നേടി. ആദ്യ പത്ത് ദിനങ്ങളിൽ 5% നിയന്ത്രണമുണ്ടായിരുന്ന ട്രേഡ് ടു ട്രേഡ് സെഗ്‌മെന്റിലായിരുന്ന ഓഹരി മുന്നേറ്റം പ്രതീക്ഷിക്കുന്നു.
∙വൊഡാഫോൺ ഐഡിയ ഓഹരികൾ പുതിയ നിക്ഷേപകരെ പ്രതീക്ഷിച്ച് മുന്നേറ്റ പാതയിൽ തന്നെയാണ്. ഓഹരി പത്ത് രൂപക്ക് മുകളിലാണ് വ്യാപാരം തുടരുന്നത്.
∙ജി-20 യോഗത്തിനെത്തുന്ന വിവിഐപി ഡെലിഗേറ്റുകൾക്കായി ഡൽഹി ഏരിയയിൽ 3500ലധികം മുറികൾ ബുക്ക് ചെയ്യപ്പെട്ടത് ഇന്ത്യൻ ഹോട്ടലും, ലെമൺ ട്രീയുമടക്കമുള്ള ഓഹരികൾക്ക് ഇന്ന് മുന്നേറ്റം നൽകി. ടൂറിസം സീസണുകൾ തുടങ്ങാനിരിക്കെ ഹോസ്പിറ്റാലിറ്റി സെക്ടർ തുടർന്നുള്ള മാസങ്ങളിലും നിക്ഷേപത്തിന് അനുകൂലമാണ്.
∙ഇന്ത്യൻ ഹോട്ടലും, ലെമൺ ട്രീയുമടക്കമുള്ള ഹോട്ടൽ ഓഹരികൾ മുന്നേറ്റം തുടരുന്നു.
∙ഇന്ത്യൻ ഡിഫൻസ്, സ്പേസ്, എയ്‌റോ സെക്ടറുകളുടെ മുന്നേറ്റം ഇന്ത്യൻ കമ്പനികളുടെ രാജ്യാന്തര ബിഡുകളെയും സഹായിക്കുന്നത് അതാത് രംഗങ്ങളിലുള്ള കമ്പനികളുടെ വരുമാനവളർച്ചയെയും സ്വാധീനിക്കും.
∙ഇന്ത്യൻ ഡ്രോൺ നിർമാണ കമ്പനികളും മുന്നേറ്റ പാതയിലാണ്. ഡ്രോൺ നിർമാണ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.
∙ഗ്ലാസിന് ആന്റി ഡംപിങ് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനം ഇന്ത്യൻ ഗ്ലാസ് നിർമാണ ഓഹരികൾക്ക് അനുകൂലമാണ്.
∙മുന്നേറ്റം തുടരുന്ന പൊതുമേഖല ഓഹരികൾ വീണ്ടും നിക്ഷേപത്തിന് യോഗ്യമാണ്. ബ്രേക്ക്ഔട്ട് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.
∙ഭെൽ കഴിഞ്ഞ ആഴ്ചകളിൽ അഭൂതപൂർവമായ ബ്രേക്ക് ഔട്ട് മുന്നേറ്റമാണ് നേടിയത്. അടുത്ത തിരുത്തലിൽ ഓഹരി നിക്ഷേപത്തിന് യോഗ്യമാണ്. ഐഎസ്ആർഓയുടെ സപ്ലയർ ആയ കമ്പനിയുടെ മികച്ച ഓർഡർ ബുക്ക് തന്നെയാണ്
ക്രൂഡ് ഓയിൽ
ഒപെക് പിന്തുണയിൽ വെള്ളിയാഴ്ചത്തെ മികച്ച മുന്നേറ്റത്തോടെ കഴിഞ്ഞ രണ്ടാഴ്ചയിലെ വീഴ്ചക്ക് വിരാമമിട്ട ക്രൂഡ് ഓയിൽ കഴിഞ്ഞ ഏഴു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ 88.99 ഡോളറിലാണ് അവസാനിപ്പിച്ചത്. ചൈനയുടെയും അമേരിക്കയുടെയും ഇന്ത്യയുടേയും മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയുടെ വളർച്ചയും ക്രൂഡ് ഓയിലിന് പിന്തുണ നൽകി.
സ്വർണം
ബോണ്ട് യീൽഡിലെ ചാഞ്ചാട്ടങ്ങൾ സ്വാധീനിച്ച രാജ്യാന്തര സ്വർണവിലയും കഴിഞ്ഞ ആഴ്ചയിൽ മുന്നേറ്റമുണ്ടാക്കി. അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് 4.19%ലേക്ക് മുന്നേറിയപ്പോൾ സ്വർണം 1966 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐപിഓ
രത്നവീർ പ്രെസിഷൻ എഞ്ചിനിയറിങ്ങിന്റെ ഐപിഓ നാളെയും, ജൂപിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ ഐപിഓ സെപ്റ്റംബർ ആറിന് ബുധനാഴ്ചയും, വാട്ടർ ട്രീറ്റ്മെന്റ് കമ്പനിയായ ഇഎംഎസ് ലിമിറ്റഡിന്റെ ഐപിഓ വെള്ളിയാഴ്ചയും ആരംഭിക്കുന്നു.
സ്റ്റെയിൻലെസ്സ് സ്റ്റീൽ പൈപ്പുകളും, ട്യൂബുകളും, സ്റ്റീൽ ഷീറ്റുകളും മറ്റും നിർമിക്കുന്ന രത്നവീർ പ്രെസിഷൻ എഞ്ചിനിയറിങ്ങിന്റെ ഐപിഓ നാളെ ആരംഭിച്ച് സെപ്തംബർ ആറിന് അവസാനിക്കുന്നു. ഐപിഓ വില 93-98 രൂപയാണ്.
മുംബൈ ആസ്ഥാനമായ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ശ്രംഖലയായ ജൂപിറ്റർ ലൈഫ് ലൈൻ ഹോസ്പിറ്റലിന്റെ ഐപിഓ വില 695-835 രൂപയാണ്.
വാട്സാപ് : 8606666722
English Summary : Global Stock Market Next Week
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക