ഓഹരി വിപണിയിൽ കയറിക്കളിക്കുന്ന കാര്യത്തിൽ മലയാളികൾ പൊതുവെ വിമുഖരാണെങ്കിലും ഓഹരികളിൽ അധിഷ്ഠിത മ്യൂച്ചൽഫണ്ടുകളിൽ തൽപ്പരരാണെന്ന് ടാറ്റാ അസറ്റ് മാനേജ്മെന്‍റ് ഫണ്ട് മാനേജര്‍ മീത ഷെട്ടി പറയുന്നു. സംസ്ഥാനത്തെ ടാറ്റാ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍ 76 ശതമാനവും ഓഹരി പദ്ധതികളിലാണ് പണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരി വിപണിയിൽ കയറിക്കളിക്കുന്ന കാര്യത്തിൽ മലയാളികൾ പൊതുവെ വിമുഖരാണെങ്കിലും ഓഹരി അധിഷ്ഠിത മ്യൂച്ചൽഫണ്ടുകളിൽ തൽപ്പരരാണെന്ന് ടാറ്റാ അസറ്റ് മാനേജ്മെന്‍റ് ഫണ്ട് മാനേജര്‍ മീത ഷെട്ടി പറയുന്നു. നിക്ഷേപ രംഗത്തേക്ക് കടന്നു വരുന്ന യുവ നിക്ഷേപകർ ഈ നിക്ഷേപത്തിൽ കൂടുതൽ താൽപ്പര്യം കാണിക്കുന്നുവെന്നതാകാം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ താൽപ്പര്യമേറാന്‍ കാരണമെന്നവർ കൂട്ടിചേർത്തു.

അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (AMFI)യുടെ 2023 ഓഗസ്റ്റിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്തെ നിക്ഷേപകരില്‍ 69 ശതമാനം ഓഹരി അധിഷ്ഠിത പദ്ധതികളില്‍ പണം നിക്ഷേപിച്ചപ്പോള്‍ ഡെറ്റ്, ലിക്വിഡ് പദ്ധതികളില്‍ 20 ശതമാനം പേരാണ് താൽപ്പര്യം കാട്ടിയത്. ഒന്‍പതു ശതമാനം പേര്‍ ബാലന്‍സ്ഡ് പദ്ധതികളിലും നിക്ഷേപിച്ചു. കേരളത്തിലെ നിക്ഷേപകര്‍ 56,050.36 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിരിക്കുന്നത്. ടാറ്റാ മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ കാര്യത്തിൽ 76 ശതമാനവും ഓഹരി പദ്ധതികളിലാണ് പണം നിക്ഷേപിച്ചിരിക്കുന്നതെന്ന് മീത ഷെട്ടി വ്യക്തമാക്കി.  

ADVERTISEMENT

മ്യൂച്ചൽ ഫണ്ട് പദ്ധതികളിലെല്ലാം നിക്ഷേപത്തിനായി ന്യായമായ വിലയില്‍ വളര്‍ച്ച എന്ന സമീപനമാണു ടാറ്റ സ്വീകരിക്കുന്നത്. ഉന്നത നിലവാരമുള്ള ഓഹരികളില്‍ നിക്ഷേപിക്കാനും അതേ സമയം ഗുണമേന്‍മയുള്ള ഓഹരികള്‍ ന്യായമായ വിലയില്‍ വാങ്ങുന്നു എന്ന് ഉറപ്പാക്കാനും ഈ സമീപനം സഹായകമാകുന്നുവെന്ന് മീത ഷെട്ടി പറഞ്ഞു. വിവര സാങ്കേതികവിദ്യാ മേഖലയില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ടാറ്റാ ഡിജിറ്റല്‍ ഇന്ത്യ ഫണ്ട്, ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത്കെയര്‍ മേഖലകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഇക്വിററി പദ്ധതിയായ ടാറ്റാ ഇന്ത്യ ഫാര്‍മ ആന്‍റ് ഹെല്‍ത്ത്കെയര്‍ ഫണ്ട്, ഇന്ത്യയുടെ വളർച്ചാ മേഖലകൾ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്ന ടാറ്റാ ഫോക്കസ്ഡ് ഇക്വിറ്റി ഫണ്ട് എന്നിവ പോലുള്ള സെക്ടറല്‍ ഫണ്ടുകളാണ് ഇവർ കൈകാര്യം ചെയ്യുന്നത്.

English Summary : Tata Mutual Fund Investments and Malayalee Investors

ADVERTISEMENT