കുറെ മാസങ്ങളായി ധനകാര്യമേഖലയിലെ മിഡ്ക്യാപ്, സ്മോൾക്യാപ് പിഎസ്‌യു ബാങ്കുകളുടെയും ചില സ്വകാര്യ ബാങ്കുകളുടെയും വിപണിമൂല്യം, വില എന്നിവ ആരെയും അമ്പരപ്പിക്കുംവിധം ഉയരുന്നു. ഈ പ്രവണത വൻകിട ബാങ്കുകളുടെ കാര്യത്തിൽ അത്ര ദൃശ്യമല്ല. ആക്സിസ് ബാങ്കും ഇൻഡസ് ഇൻഡ് ബാങ്കുമാണ് അൽപമെങ്കിലും മുന്നേറ്റം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 കുറെ മാസങ്ങളായി ധനകാര്യമേഖലയിലെ മിഡ്ക്യാപ്, സ്മോൾക്യാപ് പിഎസ്‌യു ബാങ്കുകളുടെയും ചില സ്വകാര്യ ബാങ്കുകളുടെയും വിപണിമൂല്യം, വില എന്നിവ ആരെയും അമ്പരപ്പിക്കുംവിധം ഉയരുന്നു. ഈ പ്രവണത വൻകിട ബാങ്കുകളുടെ കാര്യത്തിൽ അത്ര ദൃശ്യമല്ല. ആക്സിസ് ബാങ്കും ഇൻഡസ് ഇൻഡ് ബാങ്കുമാണ് അൽപമെങ്കിലും മുന്നേറ്റം നടത്തിയത്. ഇത്തരം സാഹചര്യത്തിൽ ചെറുകിട ബാങ്കുകളുടെ കാര്യത്തിൽ നിക്ഷേപകർ കരുതലോടെ നീങ്ങാൻ സമയമായതായി തോന്നാം. 

95 ശതമാനത്തിലധികം വിഹിതമുള്ള ചില ബാങ്കുകളുടെ നിക്ഷേപം വിറ്റഴിക്കലിനു കേന്ദ്രസർക്കാർ തയാറെടുക്കുകയാണ്. ഇങ്ങനെ ഓഹരി വിറ്റഴിക്കൽ റഡാറിലുള്ള പല ബാങ്കുകളുടെയും NPA (നിഷ്ക്രിയ ആസ്തി) മെച്ചപ്പെട്ടു വരുന്നതായി കാണുന്നു. അവയിൽ പലതിന്റെയും ഓഹരിവിലകൾ ഇരട്ടിയോ അതിലധികമായോ ഉയർന്നിട്ടുണ്ട്. 

ADVERTISEMENT

44,151.26 കോടി വിപണിമൂല്യമുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ചത്തെ അവസാന ട്രേഡിങ്ങിൽ 9.06 ശതമാനം ഉയർന്ന് 51.15 രൂപയിൽ ക്ലോസ് ചെയ്തു. ഇസിഎൽ ഫിനാൻസ് ലിമിറ്റഡുമായി കോ–ലെൻഡിങ് പാർട്ട്ണർഷിപ്പ് അനൗൺസ് ചെയ്തതോടെയാണ് ഈ ഉയർച്ച പ്രകടമായത്. കിട്ടാക്കടം 2021–’22 ൽ 3.97 % ആയിരുന്നത് 2022–’23 ൽ 1.77 % ആയി കുറയ്ക്കാൻ കഴിഞ്ഞതും നേട്ടമായി. 

ജാഗ്രത വേണം

ADVERTISEMENT

ഓഹരിവിപണിയിലെ ഈ മുന്നേറ്റം നിക്ഷേപകർ അൽപംകൂടി കാട്ടേണ്ട സമയമാണ്. കാനഡയിലെ പെൻഷൻ ഫണ്ടുകൾ ഇന്ത്യയിലെ നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സാധ്യത, ഫെഡ് റിസർവ് ഒരിക്കൽക്കൂടി പലിശനിരക്കു കൂട്ടാനുള്ള സാധ്യത അടക്കമുള്ള രാജ്യാന്തര സംഭവവികാസങ്ങൾ സൃഷ്ടിക്കാവുന്ന പെട്ടെന്നുള്ള വിലയിടിവും പ്രതീക്ഷിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങൾ റഷ്യൻ യുക്രെയ്ൻ യുദ്ധാരംഭത്തിലും ഉണ്ടായിരുന്നു. 

ഇത്തരം അനിശ്ചിതാവസ്ഥ നേരിടുമ്പോഴും ജെപി മോർഗൻപോലുള്ള റേറ്റിങ് സ്ഥാപനങ്ങൾ ഇന്ത്യൻ ബാങ്കിങ് സെക്ടറിന്റെ കാര്യത്തിൽ ശുഭാപ്തിവിശ്വാസമാണു പ്രകടിപ്പിക്കുന്നത്. എൻഎസ്ഇ ബാങ്ക് നിഫ്റ്റി കഴിഞ്ഞ ആറു മാസത്തിനുള്ളിൽ പന്ത്രണ്ടു ശതമാനം നേട്ടം കൈവരിച്ചതായി കാണുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ ക്ലോസിങ്ങിൽ ബാങ്ക് നിഫ്റ്റി 11.80 പോയിന്റ് നഷ്ടത്തിൽ 44612 ൽ ക്ലോസ് ചെയ്തു. 

ADVERTISEMENT

ചെറുകിട, ഇടത്തരം ഓഹരികളുടെ കാര്യത്തിൽ കാണുന്ന ഈ കുതിപ്പ് വൻകിട ബാങ്കിങ് ഓഹരികളുടെ കാര്യത്തിൽ ദൃശ്യമല്ല. IDBI FIRST BANK, കർണാടക ബാങ്ക് എന്നിവ സ്വകാര്യമേഖലയിലാണെങ്കിലും കഴിഞ്ഞ ഒരു വർഷം നിക്ഷേപകർക്കു നല്ല നേട്ടം സമ്മാനിച്ചിരുന്നു. ഫെഡറൽ ബാങ്ക് പതുക്കെയാണെങ്കിലും മുന്നേറ്റം തുടരുന്നു. 

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary  Small, Medium Banking Sector and Share Investment