സഹകരണ സംഘങ്ങളിലെയും പല ധനകാര്യ സ്ഥാപനങ്ങളിലെയും നിക്ഷേപം പിൻവലിക്കാനാകാത്ത സാഹചര്യമാണ് ഇപ്പോൾ. ഇഡി അടക്കമുള്ളവയുടെ അന്വേഷണങ്ങളിലൂടെ പല ക്രമക്കേടുകളും പുറത്തുവരുന്നു. ഈ സാഹചര്യത്തിൽ തന്റെ നിക്ഷേപം സുരക്ഷിതമാണോ എന്ന് ചോദിക്കുന്നവർ ഏറെയാണ്. റിസ്കുണ്ട് എന്ന് എല്ലാവരും ആവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹകരണ സംഘങ്ങളിലെയും പല ധനകാര്യ സ്ഥാപനങ്ങളിലെയും നിക്ഷേപം പിൻവലിക്കാനാകാത്ത സാഹചര്യമാണ് ഇപ്പോൾ. ഇഡി അടക്കമുള്ളവയുടെ അന്വേഷണങ്ങളിലൂടെ പല ക്രമക്കേടുകളും പുറത്തുവരുന്നു. ഈ സാഹചര്യത്തിൽ തന്റെ നിക്ഷേപം സുരക്ഷിതമാണോ എന്ന് ചോദിക്കുന്നവർ ഏറെയാണ്. റിസ്കുണ്ട് എന്ന് എല്ലാവരും ആവർത്തിക്കുന്ന മ്യൂച്വൽ ഫണ്ടുകളുടെ സുരക്ഷയെക്കുറിച്ചാണ് ഇവിടെ വിശദമാക്കുന്നത്. 

സഹകരണസംഘങ്ങളിലും മറ്റും ഒരേ സ്ഥാപനം തന്നെയാണ് നിക്ഷേപം സ്വീകരിക്കുന്നതും ലോൺ നൽകുന്നതും തിരിച്ചടവ് വാങ്ങുന്നതുമെല്ലാം. ഇവിടെ തിരിമറിക്കും തട്ടിപ്പിനും സാധ്യത കൂടുതലാണ്. എന്നാൽ സ്പോൺസർ, ട്രസ്റ്റി, എഎംസി കസ്റ്റോഡിയൻ, ആർടിഎ, ഓഡിറ്റർ, അക്കൗണ്ടന്റ്, ഫണ്ട് മാനേജർ, ഡിസ്ട്രിബ്യൂട്ടർ തുടങ്ങി ഒരു കൂട്ടം സാമ്പത്തിക വിദഗ്ധരാണ് ഓരോ മ്യൂച്വൽ ഫണ്ടിന്റെയും പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. ഒപ്പം സെബി, ആർബിഐ തുടങ്ങിയ റെഗുലേറ്റർമാരുടെ നിരീക്ഷണവും മ്യൂച്വൽ ഫണ്ട് കമ്പനികളുടെ (എഎംസി) കൂട്ടായ്മയായ ആംഫി (എഎംഎഫ്ഐ)യുടെ മേൽനോട്ടവും ഇവയുടെ പ്രവർത്തനം കുറ്റമറ്റതാക്കുന്നു. 

ADVERTISEMENT

ഇന്ത്യൻ ട്രസ്റ്റ് ആക്ട് 1852 പ്രകാരം ട്രസ്റ്റ് ആയാണ് മ്യൂച്വൽ ഫണ്ടുകൾ രൂപീകരിക്കുന്നത്. സെബി നിഷ്കർഷിക്കുന്ന വിദ്യാഭ്യാസവും പരിചയസമ്പത്തും ഉള്ളവരെയാണ് ട്രസ്റ്റിനെ നിയന്ത്രിക്കുന്ന ട്രസ്റ്റിമാർ– സ്പോൺസർമാർ ആയി നിയമിക്കുന്നത്. ഉദാഹരണമായി ആദിത്യ ബിർളാ മ്യൂച്വൽ ഫണ്ടിന്റെ സ്പോൺസർമാർ ബിർള കമ്പനിയും സൺലൈഫ് എന്ന വിദേശ കമ്പനിയുമാണ്. ഏത് ഓഹരികളിൽ, കടപത്രങ്ങളിൽ നിക്ഷേപിക്കാം എന്ന് എഎംസിക്കു തീരുമാനിക്കാം. പക്ഷേ, നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസറാണ്. അദ്ദേഹത്തെ സഹായിക്കാൻ ഫണ്ട് മാനേജർമാരും സെക്യൂരിറ്റി അനലിസ്റ്റും ഡീലർമാരും ഉണ്ട്. പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സിഒഒയും എല്ലാം നിയമവിധേയമെന്ന് ഉറപ്പാക്കാൻ കപ്ലെയ്ൻസ് ഓഫിസറും ഉണ്ട്. സെബിയുടെ അറിവോടെ ട്രസ്റ്റിമാർ നിയമിക്കുന്ന കസ്റ്റോഡിയനും വലിയ റോളുണ്ട്. മുൻനിര ബാങ്കുകളാകും പൊതുവേ കസ്റ്റോഡിയൻ. ബോണ്ട്സ്, ഡിവിഡൻഡുകൾ, റൈറ്റ് ഇഷ്യു എന്നിവ നിരീക്ഷിക്കുന്നതും നിക്ഷേപകർക്കു നേട്ടം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതും ഇവരാണ്. 

വിവരങ്ങള്‍ സൂക്ഷിക്കുന്നത് എഎംസിയും സിഎഎംഎസ് (കംപ്യൂട്ടർ ഏജ് മാനേജ്മെന്റ് സർവീസസ്), കെഎഫ്ഇൻടെക് പോലുള്ള ആർടിഎകളുമാണ്. ആർടിഎയ്ക്ക് മിക്ക ജില്ലകളിലും ഇൻവെസ്റ്റർ സർവീസ് സെന്ററുകളുണ്ട്. നിക്ഷേപകന് സ്റ്റേറ്റ്‌മെന്‍റ് ആവശ്യമെങ്കിൽ ഇവരെ സമീപിക്കാം. സ്കീമുകൾ ഓഡിറ്റ് ചെയ്യാൻ ഓഡിറ്റർമാരും ഫണ്ടുകളുടെ അതത് ദിവസത്തെ എൻഎവി കണക്കാക്കാൻ ഫണ്ട് അക്കൗണ്ടന്റുമാരുമുണ്ട്. 

ADVERTISEMENT

നിക്ഷേപകർക്ക് യോജിച്ച സ്കീം നിർദേശിക്കുകയും വിപണനം ചെയ്യുന്നതും ഡിസ്ട്രിബ്യൂട്ടർമാരാണ്. എന്നാൽ നിക്ഷേപകന്റെ പണം നേരിട്ട് ഇവർക്ക് കൈപ്പറ്റാനാകില്ല. ചെക്ക്, ഡിഡി, ഓൺലൈൻ ട്രാൻസാക്‌ഷൻ വഴി ആർടിഎയ്ക്കാണ് പണം നൽകുന്നത്. നിക്ഷേപകരുടെ ഒരു രൂപ പോലും അനാവശ്യമായി ചെലവഴിക്കാൻ ഇവിടെ സാധിക്കില്ല. ക്യാപിറ്റൽ മാർക്കറ്റിലെ ചാഞ്ചാട്ടത്തിനനുസരിച്ച് മ്യൂച്വൽ ഫണ്ടിൽ ലാഭനഷ്ടങ്ങൾ ഏറിയും കുറഞ്ഞും വരാം. എന്നാൽ ഫണ്ട് മൊത്തമായി പൊട്ടിപ്പോകാനുള്ള സാധ്യത ഇല്ല •

(സീനിയർ ഡിസ്ട്രിബ്യൂട്ടറും കൊച്ചിൻ സ്റ്റോക് എക്സ്ചേഞ്ച് മുൻ മെമ്പറുമാണ് ലേഖകൻ. മലയാള മനോരമ സമ്പാദ്യം ഡിസംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

English Summary:

Is It Safe To Invest In Mutual Funds