സമ്പാദ്യം 'ഈ മാസത്തെ ഓഹരി'; വെൽസ്പൺ കോർപ്
വെൽസ്പൺ കോർപ് ലിമിറ്റഡ് (WELCORP) വെൽഡഡ് ലൈൻ പൈപ്പ് നിർമാണത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് വെൽസ്‌പൺ ഗ്രൂപ്പിനു കീഴിലുള്ള വെൽസ്പൺ കോർപ്. രണ്ടാമത്തെ വലിയ പൈപ്പ് (Large Diameter) നിർമാതാക്കളായി 2008ൽ ഫിനാൻഷ്യൽ ടൈംസ് (യുകെ) കമ്പനിയെ തിരഞ്ഞെടുത്തിരുന്നു. ലോകത്തെ ഏറ്റവും ആഴത്തിലുള്ള

വെൽസ്പൺ കോർപ് ലിമിറ്റഡ് (WELCORP)
വാങ്ങാവുന്ന വില 500 രൂപ
നിർദേശിക്കുന്ന തീയതി 20/03/2024
കൈവശം വയ്ക്കാവുന്ന കാലാവധി 12 മാസം
പ്രതീക്ഷിക്കുന്ന വില 625 രൂപ
വ്യവസായം ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ
ഇപിഎസ് 41.21 രൂപ
പിഇ 12.53
പ്രൈസ് ടു ബുക്ക് വാല്യൂ 2.86
വെൽഡഡ് ലൈൻ പൈപ്പ് നിർമാണത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് വെൽസ്‌പൺ ഗ്രൂപ്പിനു കീഴിലുള്ള വെൽസ്പൺ കോർപ്. രണ്ടാമത്തെ വലിയ പൈപ്പ് (Large Diameter) നിർമാതാക്കളായി 2008ൽ ഫിനാൻഷ്യൽ ടൈംസ് (യുകെ) കമ്പനിയെ തിരഞ്ഞെടുത്തിരുന്നു. ലോകത്തെ ഏറ്റവും ആഴത്തിലുള്ള പൈപ്പ് ലൈൻ പ്രോജക്ടുകളിൽ ഒന്നായ മെക്സിക്കൻ ഉൾക്കടലിലെ ഇൻഡിപെൻഡൻസ് ട്രെയിൽ പൈപ്പ് ലൈൻ പ്രോജക്ട്, ഉയരം കൂടിയ പ്രോജക്ടുകളിൽ ഒന്നായ പെറു എൽഎൻജി, കാനഡ–യുഎസ് പൈപ്പ് ലൈൻ പ്രോജക്ട് ഉൾപ്പെടെയുള്ളവയില്‍ വെൽസ്പൺ കോർപ്പിനു സാന്നിധ്യമുണ്ട്.
ഷെവ്‌റോൺ, ഡൗ, എന്റർപ്രൈസ്, എക്സോൺ മൊബിൽ, ഗെയിൽ, ഹൻഡ് ഓയിൽ, കിൻഡർ മോർഗൻ, പിടിടിഇപി, ഖത്തർ പെട്രോളിയം, റിയൻസ്, സൗദി അരാംകോ, ഷെൽ, സ്റ്റാറ്റോയിൽ, ടോട്ടൽ, ട്രാൻസ് കാനഡ തുടങ്ങിയ കമ്പനികൾ ഇവരുടെ ഉപഭോക്താക്കളാണ്. കാർബൺ സ്റ്റീൽ പൈപ്പ്, ഡക്റ്റൈൽ അയൺ പൈപ്പ്, സ്റ്റെയ്ൻലെസ് സ്റ്റീൽ പൈപ്പ് എന്നിവയ്ക്കു പുറമെ ടിഎംടി കമ്പികളും സിന്റെക്സ് ബ്രാൻഡിൽ വാട്ടർ ടാങ്ക്, യുപിവിസി ഇന്റീരിയർ ഘടകങ്ങളും വെൽസ്പൺ നിർമിക്കുന്നു.
ഏപ്രിൽ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. ഓഹരി നിർദ്ദേശം നൽകിയിരിക്കുന്നത് CA സജീഷ് കൃഷ്ണൻ കെ. (മാനേജിങ് ഡയറക്ടർ AAA Profit Analytics (P) Ltd,SEBI Registration Number: INH200009193). സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരുതരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക.